ഡോ:രേഖാ മേനോൻ കെ എച്ച്.എന്‍ എ പ്രസിഡന്റ് , കൃഷ്ണരാജ് മോഹൻ സെക്രട്ടറി,ജയ് ചന്ദ്രൻ വൈസ് പ്രസിഡന്റ്,വിനോദ് കെ.ആര്‍ കെ ട്രഷറര്‍

സ്വന്തം ലേഖകൻ
ഡിട്രോയിറ്റ്‌ : ഡോ:രേഖാ മേനോൻ (ന്യൂ ജേഴ്സി ) കെ എച്ച്.എന്‍ എ യുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 2019 ലെ കെ എച്ച്.എന്‍ എ ട്രൈസ്‌റ്റേറ്റ് കണ്‍വെന്‍ഷന് ആതിഥ്യം വഹിക്കാന്‍ ഇനി ന്യൂജേഴ്‌സി സജ്ജം.കെ എച് എന്‍ എ യുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം നല്‍കി സംഘടനക്ക് പുതിയ ദിശാ ബോധം നല്‍കാന്‍ ഡോ:രേഖാ മേനോന്റെ നേതൃത്വത്തിന് സാധിക്കുമെന്ന് കെ എച്ച്.എന്‍ എ ഡിട്രോയിറ്റ്‌ കൺവൻഷൻ ഒരേ സ്വരത്തിൽ പ്രഖ്യാപിച്ചു.കൃഷ്ണരാജ് മൊവ്വാഹൻ ആണ് പുതിയ സെക്രട്ടറി .ജയ് ചന്ദ്രൻ (വൈസ് പ്രസിഡന്റ് )വിനോദ് കെ.ആര്‍ കെ (ട്രഷറര്‍ ), ഡാലസില്‍ നിന്നും രമ്യ അനില്‍ കുമാര്‍( ജോയിന്റ് ട്രഷറര്‍ ) എന്നിവരാണ് മറ്റു ഭാരവാഹികൾ
കെ എച് എന്‍ ജെ യുടെ പിന്തുണയോടെ ന്യൂ ജേഴ്‌സിയിലെ ഹിന്ദു സമൂഹം ഒറ്റക്കെട്ടായി ന്യൂ ജേഴ്‌സിയില്‍ ഹിന്ദു കണ്‍വെന്‍ഷന് വേദിയൊരുക്കാനുള്ള തയ്യാറെടുപ്പിലാണ്. 500ല്‍ പരം മലയാളി ഹിന്ദു കുടുംബങ്ങള്‍ ഉണ്ടായിട്ടും ഇത് വരെ കണ്‍വെന്‍ഷന്‍ വേദിയാകാന്‍ സാധിക്കാത്ത ന്യൂ ജേഴ്‌സിയിലെ സനാതന ധര്‍മ്മ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും കെ എച് എന്‍ യ്ക്കും ഡോ:രേഖാ മേനോന്റെ നേതൃത്വം ഒരു മുതല്‍ക്കൂട്ടാകും.
സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട കൃഷ്ണരാജ് മോഹൻ കെ എച് എന്‍ എ യുടെ യുവ സാന്നിധ്യമാണ് .സനാതന ധര്‍മ ദര്‍ശനങ്ങള്‍ സമുജ്വലമായി പകര്‍ന്നു നല്‍കുന്ന എച് കെ എസ് ന്യൂ യോര്‍ക്കിന്റെ സ്ഥാപകരില്‍ ഒരാളും ഇപ്പോഴത്തെ കെ എച് എന്‍ എ ജോയിന്റ് സെക്രട്ടറിയുമായ കൃഷ്ണരാജ് മോഹനന്‍ അമേരിക്കയിലെ സാംസ്‌കാരിക രംഗത്തെ നിറ സാനിധ്യവും തന്റെ അഭിപ്രായങ്ങളിലൂടെ സോഷ്യൽ മീഡിയയിലെ തിളങ്ങുന്ന സാംസ്‌കാരിക പ്രവർത്തകനും,വിവിധ സംഘടനകളുടെ പ്രവർത്തകനുമാണ് .
മലയാളീ ഹൈന്ദവ സമൂഹത്തില്‍ പകരം വയ്ക്കാനാവാത്ത ഗീതാ മണ്ഡലത്തിന്‍റെ അമരത്തു 6 വര്‍ഷം പൂര്‍ത്തിയാക്കിയ ജയ് ചന്ദ്രന്‍ ആണ് കെ എച്ച്.എന്‍ എ വൈസ് പ്രസിഡന്റ് .ചിക്കാഗോയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനും ,സംഘാടകനുമാണ്‌ അദ്ദേഹം .
കെ എച്ച്.എന്‍ എ യുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി സാന്നിധ്യം അറിയിക്കുന്ന വിനോദ് കെ ആര്‍ കെ നിലവിലെ കെ എച്ച്. എന്‍ എ ട്രസ്റ്റി ബോര്‍ഡ് മെമ്പറും, മുന്‍ ജോയിന്റ് സെക്രട്ടറിയും ആയിരുന്നു .മഹിമ ,ന്യൂയോര്‍ക്ക് കേരള സമാജം എന്നീ സംഘടനകളില്‍ പ്രസിഡന്റ് പദവി അലങ്കരിച്ച അദ്ദേഹം ഫൊക്കാന മുന്‍ ജനറല്‍ സെക്രട്ടറി കൂടിയാണ് .ന്യൂയോര്‍ക്കില്‍ 20 വര്‍ഷമായി അറ്റോര്‍ണിയായി സേവനമനുഷ്ഠിക്കുന്നു .

കെ എച്ച് എന്‍ എ ഡിട്രോയിട്ട് ചാപ്റ്റര്‍ മുന്‍ ട്രഷറര്‍ ,ഡിട്രോയിറ്റ് കേരള ക്ലബ് മുന്‍ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള രമ്യ കെ എച് എന്‍ എ വുമണ്‍സ് ഫോറത്തില്‍ സജീവമാണ് . ഐ ടി പ്രഫഷണല്‍ കൂടി ആയ രമ്യ അടുത്ത കാലത്തു ഡാളസിലെ വിവിധ സംഘടനകളില്‍ സജീവ സാന്നിധ്യം അറിയിക്കുന്നു .

പൂന്തോട്ട നഗരമായ ന്യൂ ജേഴ്‌സിയിലുള്ള അമേരിക്കയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം സന്ദര്‍ശിക്കാനുള്ള ഒരു അവസരം കൂടിയാകും ന്യൂജേഴ്‌സി കണ്‍വെന്‍ഷന്‍ .സനാതന ധര്‍മ്മ തത്വങ്ങള്‍ അതിന്റെ സത്ത ചോരാതെ പുതിയ തലമുറയില്‍ എത്തിക്കുക എന്ന ദൗത്യം ഏറ്റെടുത്തു .ഹൈന്ദവഐക്യത്തിനും, സേവാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കി ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനം ആയിരിക്കും പുതിയ ടീം ലക്ഷ്യമിടുന്നത് .

ന്യൂ ജേഴ്‌സിയിലും ദേശീയ തലത്തിലും ശക്തമായ സാമൂഹ്യ സംഘടനാ പാരമ്പര്യത്തിന്റെ തിളക്ക വുമായി രേഖാ മേനോന്‍ ,ഷിക്കാഗോയിലെ മലയാളീ ഹൈന്ദവ സമൂഹത്തില്‍ പകരം വയ്ക്കാനാവാത്ത ഗീതാ മണ്ഡലത്തിന്‍റെ അമരത്തു 6 വര്‍ഷം പൂര്‍ത്തിയാക്കിയ ജയ് ചന്ദ്രന്‍ തുടങ്ങിയവര്‍ ഉള്‍ക്കൊള്ളുന്ന കരുത്തുറ്റ നേതൃ നിര കെ എച്ച്.എന്‍ എ യുടെ ന്യൂ ജേഴ്സി കൺ വൻഷൻ ചരിത്ര സംഭവം ആക്കി മാറ്റും എന്നതിൽ സംശയം ഇല്ല

18033915_10211689193080701_3942984286315858211_n

khna-581x330