ബ്രദര്‍ ഡാമിയന്‍ സിഡ്‌നിയില്‍ ശുശ്രൂഷിക്കുന്നു

ബ്ലെസിംഗ് ടുഡേ ടിവി പ്രോഗ്രാമിലൂടെയും ബ്ലെസിംഗ് ഫെസ്റ്റിവലിലൂടെയും ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സുപരിചിതനായ ബ്രദര്‍ ഡാമിയന്‍ ജൂലൈ 9-ന് സിഡ്‌നിയില്‍ ദൈവ വചനം ശുശ്രൂഷിക്കുന്നു. ജൂലൈ 13,14 തീയതികളില്‍ അദ്ദേഹം മെല്‍ബണിലും ദൈവ വചനം ശുശ്രൂഷിക്കുന്നതാണ്.

ഓസ്‌ട്രേലിയയിലെ വന്‍ നഗരങ്ങളായ സിഡ്‌നിയിലേയും മെല്‍ബണിലേയും രണ്ടു പ്രമുഖ സഭകളില്‍ അദ്ദേഹം ഞായറാഴ്ച ആരാധനയില്‍ ദൈവ വചനം ശുശ്രൂഷിക്കുന്നു.

കേരളത്തിന്റെ ആദ്യത്തെ മെഗാ ചര്‍ച്ചിന്റെ സീനിയര്‍ ഫൗണ്ടിംഗ് പാസ്റ്ററായ ബ്രദര്‍ ഡാമിയന്‍, സിസ്റ്റര്‍ ക്ഷമ ഡാമിയന്‍ എന്നിവര്‍ ഹില്‍ സോംഗ് ചര്‍ച്ചിന്റെ ആനുവല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ കുടുംബസമേതം ഓസ്‌ട്രേലിയയിലാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: blessingtoday.tv

Newsimg1_11338664