വി എം സുധീരന് ന്യൂയോര്‍ക്കില്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരണം നല്കി

ന്യൂയോര്‍ക്ക്: മുന്‍ കെപിസിസി പ്രസിഡന്റ് വി എം. സുധീരനു ന്യൂയോര്‍ക്കിലെ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹൃദ്യമായ സ്വീകരണം നല്‍കി.ക്വീന്‍സില്‍ ഡയാന ബാലന്റെ വസതിയില്‍ നടന്ന സ്വീകരണ കൂട്ടായ്മയില്‍ ഐഎന്‍ഒസി ചെയര്‍ ജോര്‍ജ് ഏബ്രഹാം, ജനറല്‍ സെക്രട്ടറി ഹര്‍ഭജന്‍ സിങ്, ഐഎന്‍ഒസി കേരളാ ചെയര്‍ തോമസ് ടി. ഉമ്മന്‍, പ്രസിഡന്റ് ജയചന്ദ്രന്‍ രാമകൃഷ്ണന്‍, ഐഎന്‍ഒസി ട്രഷറാര്‍ ജോസ് ജോര്‍ജ്, ന്യൂയോര്‍ക്ക് ട്രഷറാര്‍ ബാലചന്ദ്ര പണിക്കര്‍, വനിതാ ഫോറം ചെയര്‍ ലീല മാരേട്ട്, വി. എം. ചാക്കോ, സി.ജി. ജനാര്‍ദനന്‍, തമിഴ്‌നാട് ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് കോശി ഉമ്മന്‍, യുവജനവിഭാഗം ജെയ്‌സണ്‍, ജോര്‍ജ് ജോസഫ്, ജിന്‍സ്‌മോന്‍ സഖറിയ, ജനറല്‍ സെക്രട്ടറി ഈപ്പന്‍ ജോര്‍ജ്, വൈസ് പ്രസിഡന്റ് തോമസ് മാത്യു, ജോയിന്റ് ട്രഷറാര്‍സജി തോമസ്, ഡയറക്ടര്‍ ബോര്‍ഡ് അംഗം ജോര്‍ജ് കൊട്ടാരത്തില്‍,ബിജു ജോണ്‍, എസ്എന്‍ എ നേതാക്കളായ കെ.ജി. സഹൃദയന്‍ ,സന്തോഷ് ചെമ്പന്‍, കെ .ജി .ജനാര്‍ദനന്‍, സ്വര്‍ണകുമാര്‍ മാധവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്വീകരണത്തോടൊപ്പം നടത്തപ്പെട്ട സൗഹൃദ ചര്‍ച്ചയില്‍ രാഷ്ട്രീയം പറയാന്‍ താല്‍പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് കോണ്‍ഗ്രസ് പിന്നോക്കമാണെങ്കിലും ആ സ്ഥിതി തുടരുമെന്നു കരുതുന്നില്ലെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.

Newsimg3_18728457