“മിത്രാസ് ഫെസ്റ്റിവൽ -2017” ആഗസ്ററ് 12 നു ന്യൂജേഴ്‌സിയിൽ

 
സ്വന്തം ലേഖകൻ
താരമാമാങ്കങ്ങൾക്കു ഇനിയും അമേരിക്കൻ മലയാളികളെ പറ്റിക്കാൻ സാധിക്കില്ല എന്നാണ് തെളിയിക്കുകയാണ് ഓരോ മിത്രാസ്ഫെ സ്റ്റിവലും .മിത്രാസ് ആർട്സ് അണിയിച്ചൊരുക്കുന്ന മെഗാ സ്റ്റേജ്ഷോ “മിത്രാസ് ഫെസ്റ്റിവൽ -2017″ കളേഴ്സ് ” നുള്ള ഒരുക്കങ്ങൾ പൂർത്തിയാകുമ്പോൾ മുന്നു ഇനങ്ങളിലായി വ്യത്യസ്തങ്ങളായ പരിപാടികൾ ആണ് അമേരിക്കൻ മലയാളികൾക്ക് മുൻപിൽ അവതരിപ്പിക്കപ്പെടുക.അമേരിക്കൻ മലയാളികൾക്കിടയിലെ താരങ്ങളുടെ ആഘോഷമാണ് മിത്രാസ് ഫെസ്റ്റ് .നാലാം തവണ അരങ്ങേറുന്ന മിത്രാസ് ഫെസ്റ്റ് സംവിധാനം ചെയുന്നത് മിത്രാസ് രാജൻ ആണ്.എങ്കിലും അവതരിപ്പിക്കുന്ന ഓരോ പരിപാടികൾക്കും ഓരോ സംവിധായകരെ ഇത്തവണ പ്രഖ്യാപിച്ചിട്ടുണ്ട്.വിവിധ തലങ്ങളിൽ പ്രാമുഖ്യം തെളിയിച്ചവരുടെ നേതൃത്വത്തിൽ മിത്രാസ് ഫെസ്റ്റിവലിനെ ­ അമേരിക്കയിലെ ഏറ്റവും വലിയ കലാ മാമാങ്കമാക്കി മാറ്റുവാൻ ശ്രമിക്കുകയാണെന്ന് പ്രസിഡന്‍റ് ­ മിത്രാസ്­ ഷിറാസും ചെയര്‍മാന്‍ മിത്രാസ്­ രാജനും പറഞ്ഞു.കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്­തമായി ഈ വര്‍ഷത്തെ ഉത്സവം മികവുറ്റതും വ്യത്യസ്­തത നിറഞ്ഞതുമാക്കുന്നതിനായി, മുഴുവന്‍ പരിപാടികള്‍ക്കും കൂടി ഒരു സംവിധായകന്‍ എന്നതില്‍നിന്നും ഓരോ പരിപാടികള്‍ക്കും വ്യത്യസ്­ത സംവിധായകര്‍ എന്ന പുതിയ ആശയത്തിലേക്ക്­ മിത്രാസ്­ എത്തിച്ചേരുകയായിരുന്നു.

m 1

ഇതനുസരിച്ച്­ ഈ വര്‍ഷത്തെ മിത്രാസ്­ ഫെസ്റ്റിവലിന്‍റെ സംഗീതപരിപാടികളുടെ പൂര്‍ണ ചുമതല നോര്‍ത്ത്­ അമേരിക്കയിലെ പ്രശസ്­ത ഗായകരായ ജെംസണ്‍ കുര്യാക്കോസ്­ (ന്യൂജേഴ്‌­സി), ശാലിനി രാജേന്ദ്രന്‍ (ന്യൂയോര്‍ക്ക്) എന്നിവര്‍ക്കാണ്. സ്­മിത ഹരിദാസ്­ (ന്യൂയോര്‍ക്ക്­), പ്രവീണ മേനോന്‍ (ന്യൂജേഴ്‌­സി) എന്നിവര്‍ നൃത്തനൃത്യങ്ങളുടെ ചുമതല വഹിക്കും. സാങ്കേതിക സംവിധാനങ്ങളുടെ ചുമതല മീഡിയ ലോജിസ്റ്റിക്‌­സിനും ഫിനാന്‍സിന്‍റെ ചുമതല ശോഭ ജേക്കബിനും ആയിരിക്കും. ആരും ഇതുവരെ പറയാത്ത പുതിയൊരു വിഷയവുമായി മിത്രാസിന്റെ സ്വന്തം അഭിനേതാക്കളുടെ ഒരു സ്­കിറ്റും 2017 ലെ ഉത്സവത്തിന്­ മാറ്റുകൂട്ടും.

m 4

m 2

m 3

മിത്രാസ്­ ഫെസ്റ്റിവല്‍ 2017 ലെ സംഗീതപരിപാടികള്‍ മുന്‍കാല പരിപാടികളില്‍നിന്നും വളരെ വ്യത്യസ്­തവും ഏതു പ്രായക്കാര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്നതുമായിരിക്കുമെന്ന്­ സംവിധായകരായ ജയ്‌സണും ശാലിനിയും അഭിപ്രായപ്പെട്ടു. പതിവ്­ പാട്ടുകാര്‍ക്കൊപ്പം ഇത്തവണ ചില പുതിയ ഗായകരെയും കൂടി നോര്‍ത്ത്­ അമേരിക്കന്‍ മലയാളികള്‍ക്കു മുന്‍പില്‍ പരിചയപ്പെടുത്തുന്നതാണെന്നും മിത്രാസ്­ ഫെസ്റ്റിവലിന്റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളില്‍ ഒന്നായ നൃത്തനൃത്യങ്ങളുടെ ചുമതല വഹിക്കാന്‍ കിട്ടുന്ന ഈ അവസരം തങ്ങളെ സംബന്ധിച്ച്­ ഒരു അംഗീകാരവും വലിയ ഉത്തരവാദിത്തവുമാണെന്നും ഈ വര്‍ഷത്തെ ഉത്സവം ശരിക്കും ഒരു വ്യത്യസ്­ത അനുഭവമാക്കാന്‍ തങ്ങളാല്‍ ആവും വിധം ശ്രമിക്കുമെന്നും ഇരു­വരും കൂട്ടി­ച്ചേര്‍ത്തു.

നോര്‍ത്ത്­ അമേരിക്കയിലെ ഏറ്റവും വലിയ കലാമാമാങ്കമായ മിത്രാസ്­ ഫെസ്റ്റിവലിന്റെ ഭാഗമാകാന്‍ കഴിയുന്നതില്‍ മീഡിയ ലോജിസ്റ്റിക്‌­സിന്­ സന്തോഷമുണ്ടെന്നും ഈ ഉത്സവത്തിന്റെ പൂര്‍ണ വിജയത്തിന്­ തങ്ങളാല്‍ ആവും വിധമുള്ള എല്ലാവിധ സഹായങ്ങളും ചെയ്യുമെന്നും ഓഡിയോ­വിഷ്വല്‍ സംവിധായകരായ മീഡിയ ലോജിസ്റ്റിക്‌­സിന്‍റെ ഭാരവാഹികള്‍ അറിയിച്ചു.

ജാതിമതസംഘടനാ വ്യത്യാസങ്ങള്‍ ഇല്ലാതെ കലയെയും കലാകാരന്മാരെയും സ്‌­നേഹിക്കുന്ന എല്ലാവരെയും ഉള്‍കൊള്ളിച്ചുകൊണ്ട്­ അമേരിക്കയിലുള്ള കലാകാരന്മാരെ വളര്‍ത്തുന്നതിനുവേണ്ടി 2011­ല്‍ സ്ഥാപിതമായ മിത്രാസ്­ ആര്‍ട്‌­സ്­ ചുരുങ്ങിയ കാലംകൊണ്ട്­ തന്നെ നല്ലൊരു കലാ സംഘടനയായി അമേരിക്കയില്‍ പേരെടുത്തു. തുടര്‍ന്നും മിത്രാസ്­ അമേരിക്കന്‍ കലാകാരന്മാരുടെ വളര്‍ച്ചയ്­ക്ക്­ വേണ്ടി തങ്ങളാല്‍ ആവുന്നതെല്ലാം ചെയ്യുമെന്നു അറിയിച്ചു.
ഈ കലാ സംരംഭത്തിന്‍റെ തയാറെടുപ്പുകള്‍ തുടങ്ങി അവസാനം വരെ ഒരു കുടുംബം പോലെ മിത്രാസിനോടൊപ്പം പ്രവര്‍ത്തിക്കുന്ന എല്ലാ മാധ്യമങ്ങളോടും കലാ, സാംസ്­കാരിക, സാമൂഹിക സംഘടനകളോടുമുള്ള നന്ദിയും കടപ്പാടും പറഞ്ഞാല്‍ തീരാത്തതുമാണെന്നു മിത്രാസ്­ ഭാരവാഹികള്‍ അറിയിച്ചു.
അമേരിക്കൻ മലയാളി കലാകാരന്മാർക്കൊപ്പം ഇത്തവണ ജനപ്രിയ ഗായകൻ ഫ്രാൻകോയും സംഗീത പരിപാടിയിൽ പങ്കെടുക്കും.
ഫ്രാൻകോ അമേരിക്കൻ മലയാളികളുടെ അടുത്ത ചങ്ങാതി കൂടിയാണ്.നിരവധി ഷോകളിൽ പങ്കെടുത്ത ഫ്രാൻകോ ഒരു ജനകീയ ഗായകൻ കൂടിയാണ് .ചെന്നൈ യൂണിവേഴ്സിറ്റിയിൽ നിന്നും കർണാടക സംഗീതത്തിൽ ബിരുദം പൂർത്തിയാക്കി. സ്കൂൾ കാലഘട്ടത്തിൽ തന്നെ നിരവധി മത്സരങ്ങളിലും സ്റ്റേജ് പ്രോഗ്രാമുകൾക്കുമൊക്കെ ഗാനങ്ങൾ ആലപിച്ചിരുന്നു. തൃശൂർ ലൂർദ്ദ് കത്രീഡൽ പള്ളിയിലെ കൊയർ ഗ്രൂപ്പിൽ അംഗമായിരുന്ന പരിചയം പതിനഞ്ചാം വയസ്സിൽ ആദ്യമായി സ്റ്റുഡിയോയിൽ പാടുവാൻ സഹായകമായി.”ആചാര്യൻ” എന്ന ചലച്ചിത്രത്തിന്റെ ട്രാക്ക് ആലപിച്ചു കൊണ്ടാണ് പ്രൊഫൈഷണൽ മേഖലയിലെത്തുന്നത്.

2002ൽ പുറത്തിറങ്ങിയ നമ്മൾ എന്ന കമൽ ചിത്രത്തിലെ കാമ്പസ് ഹിറ്റായി മാറിയ “ എൻ കരളിൽ താമസിച്ചാൽ/രാക്ഷസി” എന്ന ഗാനമാണ് പിന്നണി ഗായകൻ എന്ന നിലയിൽ ഫ്രാങ്കോയുടെ തുടക്കം. തുടർന്ന് ഏറെ സിനിമകളിൽ ശ്രദ്ധേയമായ “പെപ്പി” ഗാനങ്ങൾ ആലപിച്ചു. ജംനാപ്യാരി എന്ന സിനിമയിൽ “എന്തോട്ടടാ ക്ടാവേ ” എന്ന ഗാനം പാടി വീണ്ടും സിനിമയിൽ സജീവമായി .ചലച്ചിത്ര സംവിധായകൻ ഗോപി സുന്ദറിനെ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയതും ഫ്രാൻകോ ആണ്.മലയാളം ആൽബങ്ങളിൽ ഏറെ ഹിറ്റായി മാറിയ “ചെമ്പകമേ”യിൽ “ചെമ്പകമേ” “സുന്ദരിയേ വാ” എന്നീ ഗാനങ്ങൾ ഫ്രാങ്കോയെ ആൽബം മേഖലയിലും ഏറെ പ്രശസ്തനാക്കി. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ,ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 1500ൽ അധികം ആൽബങ്ങളിൽ വിവിധ ഭാഷകളിലായി പാടി. സംഗീതജ്ഞനും കീബോർഡിസ്റ്റുമായ സ്റ്റീഫൻ ദേവസിയും സംഗീതുമൊത്ത് “ബാൻഡ് സെവൻ” എന്ന പോപ്പ് ബാൻഡ് രൂപീകരിച്ച് സ്റ്റേജ് ഷോകൾ അവതരിപ്പിച്ചു. ഹിന്ദിയിലെ ആദ്യത്തെ പോപ്പ് ബാൻഡായിരുന്ന “ബാൻഡ് സെവന്റെ” പാട്ടുകൾ ദേശീയ സംഗീത ചാനലുകളുടെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു.

തൃശൂർ അടിസ്ഥാനമാക്കി സുഹൃത്തുക്കളുമൊത്ത് സ്വന്തമായി “റോഡ് ഹൗസ്” എന്ന പേരിൽ ഒരു സംഗീതബാൻഡ് ആരംഭിച്ചു.
പ്രശസ്ത സംഗീത സംവിധായകനായ ഔസേപ്പച്ചന്റെ സഹോദരീ പുത്രനാണ് ഫ്രാങ്കോ. മൂന്ന് മക്കളും ഭാര്യയും അടങ്ങുന്ന കുടുംബവുമായി തൃശൂരിൽ താമസിക്കുന്നു.ഫ്രാങ്കോയുടെ നേതൃത്വത്തിൽ അമേരിക്കൻ ഗായകരുടെ ഒരു മികച്ച പ്രകടനം നടക്കുമ്പോൾ അത് കാഴ്ചക്കാർക്ക് മികച്ച സംഗീതാനുഭവം സമ്മാനിക്കും.അതുപോലെ തന്നെ ഈ ഫസ്റ്റിവലിൽ എല്ലാവരെയും ആകർഷിക്കുന്ന ഇനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് മുപ്പതിലധികം നർത്തകികൾ അവതരിപ്പിക്കുന്ന നൃത്ത നൃത്ത്യങ്ങൾ .ഒരു പക്ഷെ മിത്രാസ് ഫെസ്റ്റിന്റെ ഹൈലൈറ് പ്രോഗ്രാമും ഇതാകും..
ഋഗ്വേദത്തിൽ “പ്രകൃതി മനുഷ്യന് നൽകിയ ഏറ്റവും സുന്ദരമായ കാഴ്ച സൂര്യോദയമാണെന്നും, ഒരു സ്ത്രീ നൃത്തം ചെയ്ത് വരുന്നത് പോലെയാണ് അതെന്നും “പറയുന്നുണ്ട്. നൃത്തം അത്രയും മനോഹരമായ കലയാണ്.അമേരിക്കൻ മലയാള മണ്ണിന്റെ സ്വന്തം താരങ്ങളെയാണ് മിത്രാസ് വേദിയിൽ എത്തിക്കുന്നത് എന്നതാണ് ഈ ഫെസ്റ്റിന്റെ മറ്റൊരു പ്രത്യേകത. .സംഗീതവും, നൃത്തവും, ലഘുനാടകവും ഉൾപ്പെട്ട ഒരു ലൈറ്റ് ആൻഡ്‌ സൌണ്ട് ഷോയിൽ ഏറ്റവും ആകര്ഷണമാക്കുന്നതും ഈ സുന്ദരികളുടെ പ്രകടനമാകും. മുപ്പതോളം കലാകാരികൾ പങ്കെടുക്കുന്ന വിവിധതരം നൃത്ത നൃത്ത്യങ്ങളാണ് അമേരിക്കൻ മലയാളികളുടെ മനസിളക്കാൻ പോകുന്നത്.
ജാതിമതസംഘടനാ വ്യത്യാസങ്ങൾ ഒന്നും ഇല്ലാതെ കലയെയും കലാകാരന്മാരെയും ഉൾകൊള്ളിച്ചുകൊണ്ട് അമേരിക്കയിലുള്ള കലാകാരന്മാരെ വളർത്തിഎടുക്കുവാൻ വേണ്ടി 2011-ൽ സ്ഥാപിതമായ മിത്രാസ് ആർട്സ് അതിന്റെ പ്രവർത്തനം കൊണ്ട് അമേരിക്കയിൽ എത്തുന്ന സ്റ്റേജ് ഷോകൾക്കും ഒരു മാതൃക കൂടിയാണ്.തട്ടിക്കുട്ടുന്ന പരിപാടികൾ ഇനിയും അമേരിക്കൻ മലയാളികൾ ഇനിയും സ്വീകരിക്കില്ല എന്നതിന്റെ തെളിവാണ് മിത്രാസ് ഫെസ്റ്റിവലിന്റെ വിജയം സൂചിപ്പിക്കുന്നത് .

m 5