ഭീഷണിപെടുത്തി പണം തട്ടി, സീരിയല്‍ താരം അതുല്‍ ശ്രീവ അറസ്റ്റില്‍

കോളേജ് വിദ്യാര്‍ഥിയെ ഭീഷണിപെടുത്തി പണം തട്ടിയെന്നും തരാന്‍ കൂടാക്കത്തപ്പോള്‍ മര്‍ദ്ദിച്ചെന്നുമുള്ള പരാതിയില്‍ സീരിയല്‍ താരം അതുല്‍ ശ്രീവയെ കോഴിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. ജനപ്രിയ സീരിയലായ എം80 മൂസയിലെ  മൂസയുടെ മകന്റെ കഥാപാത്രത്തിലൂടെയാണ് അതുല്‍ ശ്രദ്ധനേടുന്നത്.

കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയുടെ പരാതിയിലാണ് അറസ്റ്റ്. കോഴിക്കോട് കസബ പൊലീസാണ് അതുലിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ അതുലിനെ റിമാന്‍ഡ് ചെയ്തു.

ഗുരുവായൂരപ്പന്‍ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് അതുല്‍ ശ്രീവ. കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയെ ഭീഷണിപെടുത്തി പണം ആവശ്യപെട്ടെന്നും മര്‍ദ്ദിച്ചെന്നുമാണ് പരാതി. കൊലപാതക ശ്രമമടക്കമുള്ള കുറ്റങ്ങളാണ് അതുലിനെതിരെ ചുമത്തിയിരിക്കുന്നത്.