ടൊറന്റോ: ടൊറന്റോ ഹെബ്രോന്‍ പെന്തിക്കോസ് പള്ളിയില്‍ യുവജന കണ്വന്ഷന് നടത്തി. യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയായ കാരോള്‍ ജയിംസാണ് (ഡാളസ്) യുവജനങ്ങള്‍ക്ക് സന്ദേശം നല്‍കിയത്. പതിനാറാം വയസില്‍ സുവിശേഷ ദൗത്യം ഏറ്റെടുത്ത് മിഷനറിയായി ഇന്ത്യയിലും സിംഗപ്പൂരിലും ഇതര രാജ്യങ്ങളിലും നടത്തിയ ശുശ്രൂഷയുടെ അനുഭവങ്ങള്‍ കാരോള്‍ ജയിംസ് പങ്കുവച്ചു. ലോക രക്ഷിതാവായ യേശുക്രിസ്തു പ്രസ്താവിച്ചതു പോലെ ഇരുളായി കിടക്കുന്ന ലോകത്തിന്റെ ഇരുള് മാറ്റുന്ന വെളിച്ചമാായി നാം ഓരോരുത്തരും തീരണമെന്നും, സമാധാനം ഇല്ലാതെ ആശയമറ്റവര്ക്ക് ആശ്വാസം നല്‍കുന്നവരാകണമെന്നും യുവജനങ്ങളോട് കാരോള്‍ ആഹ്വാനം ചെയ്തു. തുടര്‍ന്ന് ഓഗസ്റ്റ് 25, 26, 27 എന്നീ തീയതികളില്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന ജനറല്‍ കണ്‍വന്‍ഷനു വേണ്ടി പ്രാര്‍ത്ഥിച്ച് യോഗം സമാപിച്ചു.