തിരുവനന്തപുരം: പൊലിസ് കസ്റ്റഡിയില്‍ നിന്നു വിട്ടയച്ച യുവാവ് തൂങ്ങിമരിച്ച നിലയില്‍. തൊടുപുഴ കുളങ്ങാട്ടുപാറ സ്വദേശി രതീഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ഇയാളെ തൊടുപുഴ സി.ഐയുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചതായി സഹോദരിയും ബന്ധുക്കളും ആരോപിച്ചു.
മൃതദേഹം മാറ്റാനെത്തിയ പൊലിസ് സംഘത്തെ നാട്ടുകാര്‍ തടഞ്ഞു വച്ചു. ഇന്നലെ വൈകിട്ട് ഒരു യുവതിയോടൊപ്പം കണ്ടതിനാണ് യുവാവിനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. എന്നാല്‍ സ്റ്റേഷനില്‍ നിന്ന് വിട്ടയച്ച ഇയാള്‍ വീട്ടിലെത്തിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് വീട്ടുകാര്‍ പറയുന്നത്. രതിഷിന്റെ പുറത്ത് മര്‍ദ്ദിച്ചതിന്റെ നിരവധി പാടുകള്‍ ഉണ്ടായിരുന്നുവെന്നും സംഭവത്തിന് ശേഷം ഇയാള്‍ മുറിവിട്ട് പുറത്തിറങ്ങിയിട്ടില്ലെന്നും അമ്മയും സഹോദരിയും പറയുന്നു.