മോഹന്‍ലാലും ആര്‍ച്ചേസ് ലോഞ്ചും

-ആദി അനിത-

ഒരുവര്‍ഷമായി പൊതു, സ്വകാര്യ ചടങ്ങുകളില്‍ മോഹന്‍ലാല്‍ ഉപയോഗിക്കുന്ന ഡ്രസുകള്‍ കണ്ട് മമ്മൂട്ടി പോലും അമ്പരന്നു. ഇത്രയും ഫാഷനബിളും ട്രന്‍ഡിയുമായ വസ്ത്രങ്ങള്‍ എവിടെ നിന്നാണ് വാങ്ങുന്നത്? ആരാണ് ഇതൊക്കെ ഡിസൈന്‍ ചെയ്യുന്നത്? എന്താണ് മെറ്റീരിയല്‍ അങ്ങനെ പല ചോദ്യോങ്ങളും അഭിപ്രായങ്ങളും പലരുടെയും ഭാഗത്ത് നിന്നുണ്ടാകുന്നു. ലാലിസം, സിംഗപ്പൂരിലെ ഓണം സ്‌റ്റേജ് ഷോ, കോഴിക്കോട് നടന്ന മോഹനം എന്നീ പരിപാടികളിലെല്ലാം മോഹന്‍ലാല്‍ അണിഞ്ഞ വസ്ത്രങ്ങളാണ് ഏറെ ശ്രദ്ധേയമായത്. തിരുവനന്തപുരം ജവഹര്‍ നഗറിലുള്ള ആര്‍ച്ചേസ് ലോഞ്ച് എന്ന മെന്‍സ് വെയര്‍ സ്ഥാപനമാണ് ഈ വസ്ത്രങ്ങളെല്ലാം അണിയിച്ചൊരുക്കിയത്. മോഹന്‍ലാലിന്റെ കോസ്റ്റിയൂമര്‍ മുരളി ഇവിടെയെത്തിയാണ് ഇതെല്ലാം സെലക്ട് ചെയ്തത്.

mohanlal-archers-thewifireporter

തുണിവരുന്നത് സ്‌കോട്‌ലന്റില്‍ നിന്ന്

തിരുവനന്തപുരം സ്വദേശിയായ ജിത്തുജോസഫ് സ്‌കോട്‌ലന്റിലാണ് ഫാഷന്‍ടെക്‌നോളജി പഠിച്ചത്. ഭാര്യ നീതു ഇന്ത്യയിലും ഇരുവരും ചേര്‍ന്നാണ് ആര്‍ച്ചീസ് ലോഞ്ച് നടത്തുന്നത്. തിരുവനന്തപുരത്ത് ആദ്യമായാണ് പുരുഷന്‍മാര്‍ക്ക് മാത്രമായി ഒരു വസ്ത്രസ്ഥാപനം. അതും അയര്‍ലന്റില്‍ നിന്നും യൂറോപ്പില്‍ നിന്നും തുണികള്‍ ഇറക്കുമതി ചെയ്ത് തുന്നിക്കൊടുക്കുന്നു. ഏറ്റവും പുതിയ ഫാഷനിലും ട്രെന്‍ഡിലും. പ്യൂവര്‍ ഓര്‍ഗാനിക് ലിനന്‍, സില്‍ക്ക് തുടങ്ങിയ പ്രീമിയം തുണികളാണ് ഉപയോഗിക്കുന്നത്. കസ്റ്റമേഴ്‌സിന് ഇഷ്ടമുള്ള ഡിസൈനില്‍ എല്ലാത്തരം വസ്ത്രങ്ങളും ഇവിടെ തന്നെ തയ്ച്ച് തരും. എല്ലാത്തരം ട്രന്റിലും ഫാഷനിലുമുള്ള ഡിസൈനുകളുടെ കാറ്റലോഗ് ഇവിടെയുണ്ട്. സീസണനുസരിച്ച് അത് മാറ്റിക്കൊണ്ടിരിക്കും. ഇത് നോക്കിയാണ് കസ്റ്റമേഴ്‌സ് ഡിസൈന്‍ സെലക്ട് ചെയ്യുന്നത്.

thewifireporter-archies

പ്രാഡയില്‍ നിന്ന് നേരെ തലസ്ഥാനത്ത്

അബുദാബിയില്‍ പ്രാഡ എന്ന കമ്പനിയില്‍ ജോലി ചെയ്തിരുന്ന ജിത്തുജോസഫും ഭാര്യ നീതു മാത്യുവും 2013ലാണ് ആര്‍ച്ചീസ് ലോഞ്ച് ആരംഭിച്ചത്. ജവഹര്‍ നഗറിലെ ഒ സ്ട്രീറ്റില്‍ ഒരു വീട് മനോഹരമായി ഡിസൈന്‍ ചെയ്താണ് സ്ഥാപനം നടത്തുന്നത്. കേരളത്തിലുടനീളം സ്ഥിരം കസ്റ്റമേഴ്‌സ് ഇവര്‍ക്കുണ്ട്. ഇറക്കുമതി ചെയ്യുന്ന വസ്ത്രമാണെങ്കിലും സാധാരണക്കാരന് വാങ്ങാവുന്ന വിലയിലും വസ്ത്രങ്ങള്‍ ലഭിക്കും. തലസ്ഥാനത്തെ പല ബിസിനസുകാരും ഇവിടുത്തെ സ്ഥിരം കസ്റ്റമേഴ്‌സാണ്. കൊച്ചി, കോതമംഗലം എന്നിവിടങ്ങളിലും കസ്റ്റമേഴ്‌സുണ്ട്‌

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍

മോഹന്‍ലിന് വേണ്ടി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് കൊടുക്കാറുണ്ടെങ്കിലും ആദ്യമായി ഒരു സിനിമയില്‍ അദ്ദേഹം ആര്‍ച്ചീസ് ലോഞ്ചിലെ ഡ്രസ് ഇട്ടത് മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ്. ആ സിനിമയിലെ മോഹന്‍ലാലിന്റെ ഫോട്ടോസ് കാണുമ്പോഴേ ഒരു ഫ്രഷ്‌നസ് ഫീല്‍ ചെയ്യും. ഷര്‍ട്ടുകളുടെ നിറം കണ്ണിന് കുളിര്‍മ നല്‍കും. അടുത്ത കാലത്തെങ്ങും ഇത്രയും മനോഹരമായ ഷര്‍ട്ടുകള്‍ മറ്റൊരു സിനിമയിലും മോഹന്‍ലാല്‍ ഉപയോഗിച്ചിച്ചില്ല. ലൈറ്റ് കളറും ക്രീം കളറും ലൈറ്റ് ബ്ലൂവും ഗ്രീനും എല്ലാം ഒന്നിനൊന്ന് മെച്ചം.

പുരുഷന്‍മാരുടെ കല്യാണ മേളം

പുരുഷന്‍മാരുടെ കല്യാണ വസ്ത്രങ്ങള്‍ മാത്രം ഡിസൈന്‍ ചെയ്യാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്ന് ജിത്തുജോസഫ് പറഞ്ഞു. ഹിന്ദു, ക്രിസ്ത്യന്‍, മുസ്്‌ലിം യുവാക്കള്‍ക്കുള്ള വിവാഹ വസ്ത്രങ്ങള്‍ അവര്‍ക്ക് ഇഷ്ടമുള്ള ഡിസൈന് അനുസരിച്ച് തയ്ച്ച് കൊടുക്കും. കല്യാണത്തിന് പുറമേ റിസപ്ഷനുള്ളതും ലഭ്യമാക്കും. ട്രഡിഷ്യണല്‍ വസ്ത്രങ്ങള്‍ ഓണ്‍ലൈനില്‍ വളരെ കുറവാണ്. അതിനാല്‍ ഓണ്‍ലൈനിലും ബിസിനസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. താമസിക്കാതെ ഇത് സ്റ്റാര്‍ട്ട് ചെയ്യും. ഓണം, വിഷു, ക്രിസ്മസ്, പെരുന്നാള്‍, വെക്കേഷന്‍ തുടങ്ങിയ സീസണനുസരിച്ചും വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് കൊടുക്കും. എന്നാല്‍ ഇവിടെ നിന്ന് തുണി വാങ്ങി പുറത്ത് കൊണ്ടു പോയി തയ്ക്കാന്‍ അനുവദിക്കില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ