പീഡനക്കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

മാതൃഭൂമി ചാനലിലെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ അമല്‍ വിഷ്ണുദാസ് അറസ്റ്റില്‍. വിവാഹ വാഗ്ദാനം നല്‍കി തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് ചാനലിലെ അസിസ്റ്റന്റ് പ്രൊഡ്യൂസര്‍ ആയ യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. വിവരം മാതൃഭൂമി ചാനലും റിപ്പോര്‍ട്ട് ചെയ്തു. പരാതിക്കാരിയെ എല്ലാ അര്‍ത്ഥത്തിലും പിന്തുണയ്ക്കുമെന്നാണ് ചാനല്‍ മാനേജ്‌മെന്റ് അറിയിച്ചിട്ടുള്ളത്.

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പലപ്പോഴായി അമല്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. ഇക്കാര്യം കാണിച്ച് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ആണ് യുവതി പരാതി നല്‍കിയത്. ഈ പരാതി വഞ്ചിയൂര്‍ പോലീസിന് കൈമാറി. പെണ്‍കുട്ടിയെ പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാനും ചിലര്‍ ശ്രമിച്ചു. എന്നാല്‍ അതിന് യുവതി തയ്യാറായില്ല. അമലിനെ ചാനലില്‍ നിന്ന്  പുറത്താ ക്കിയതായാണ് വിവരം.

ഏഷ്യാനെറ്റിലെ മുന്‍ അവതാരകനാണ് അമല്‍ വിഷ്ണുദാസ്. തന്നെ വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ അമല്‍ വിഷ്ണുദാസ് ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ ജോലികളയിക്കുമെന്നും ജീവിതം ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ