പ്രാഞ്ചിയെക്കൊണ്ട് പൊറുതിമുട്ടി അമേരിക്കന്‍ മലയാളി പെണ്ണുങ്ങള്‍

കണ്ടാല്‍ കൊള്ളാവുന്ന സ്ത്രീകളെ കാണുമ്പോള്‍ പിരിയിളകുന്ന അമേരിക്കന്‍ പ്രാഞ്ചി 

ഇയാള്‍ മലയാളി സംഘടനയുടെ അറിയപ്പെടുന്ന നേതാവാണ് 

ഏത് പെണ്ണിനെ കണ്ടാലും കൂടെ കയറിയിരുന്ന് സെല്‍ഫിയെടുക്കുക, ഒപ്പം ഫേസ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റും

ഇടയ്ക്കിടെ അശ്ലീല വീഡിയോ അയക്കുന്ന സ്വഭാവവും ഈ പ്രാഞ്ചിക്കുണ്ട്

ഇവനെ സൂക്ഷിക്കുക 

-ആല്‍ബിന്‍ മൈക്കിള്‍ പുത്തന്‍പുരയ്ക്കല്‍-

ന്യൂയോര്‍ക്ക് – മലയാളി അമേരിക്കയിലല്ല ഇനി ആന്‍റാര്‍ട്ടിക്കയില്‍ പോയാലും ‘പ്രാഞ്ചി’ സ്വഭാവങ്ങള്‍ക്ക് ഒരു കുറവും ഇല്ലെന്നാണ് അമേരിക്കയിലെ ഈ സംഭവങ്ങള്‍ തെളിയിക്കുന്നത്. കണ്ടാല്‍ കൊള്ളാവുന്ന പെണ്ണുങ്ങള്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയക്കുക, അവരുടെ തോളില്‍ കൈയിട്ട് പടമെടുക്കുക, തരംകിട്ടുമ്പോഴൊക്കെ വാട്ട്സാപ്പുവഴി തുണ്ടുപടം അയച്ചുകൊടുക്കുക ഇങ്ങനെയൊക്കെ മെച്ചപ്പെട്ട സ്വഭാവമുള്ള ഈ മാന്യനെതിരെ അമേരിക്കയിലെ മലയാളി സ്ത്രീകള്‍ സംഘടിക്കാന്‍ ഒരുങ്ങുകയാണ്.

ആരൊക്കെ എത്രയൊക്കെ പരാതിപ്പെട്ടാലും കളിയാക്കിയാലും ഇയാളുടെ പ്രാഞ്ചിത്തരത്തിന് ഒരു കുറവും ഇല്ല.

പൊതുജന നന്മയാണ് ഉദ്ദേശം എന്ന് മറ്റുള്ളവരെ ധരിപ്പിച്ചു സ്വന്തം പ്രശസ്തിക്കു അവസരം കാത്തുനടക്കുന്നവരാണ് അമേരിക്കയിലെ ചില  മലയാളി  സംഘടന നേതാക്കന്മാർ . മലയാളികൾ ഒത്തുകൂടുന്ന എല്ലായിടത്തും കാലുവാരിത്തരങ്ങൾ കണ്ടു പുതുതലമുറ അസോസിയേഷൻ പരിപാടികളിൽ ഒന്നിലും ഭാഗമാകാൻ ആഗ്രഹിക്കുന്നില്ല. മത നേതാക്കന്മാർക്ക് മാത്രം അല്ല ഏതു  നേതാവിനും വേണ്ടുന്ന ഒന്നാണ് മാന്യതയും അന്തസ്സും.

ഒരു മലയാളി സംഘടന നേതാവ് ജീവിക്കുന്നത് തന്നേ ഫേസ്ബുക്കിന്റെയും ലോകത്താണ്. ആര് പോസ്റ്റ് ഇട്ടാലും ആദ്യത്തെ ലൈക്കും  കമന്‍റും  ഇദ്ദേഹത്തിന്റെയ് വക ആയിരിക്കും . പുതിയ ഒരു  സ്ഥലത്തു അസോസിയേഷൻ പരിപാടിക്ക് പോയി അവിടെ  ഒരു സ്ത്രീയെ പരിചപ്പെട്ടാൽ അവർ വീട്ടിൽ ചെല്ലുന്നതിനു മുൻപ് തന്നേ  അവർക്കു  ഫ്രണ്ട് റിക്വസ്റ്റ് വന്നിരിക്കും. ഫേസ്ബുക്കിൽ നല്ല പ്രൊഫൈൽ പിക്ചർ തപ്പിപിടിച്ചു എന്തെങ്കിലും കാരണം പറഞ്ഞു  മെസ്സെഞ്ചര്‍ വഴി  പെൺകുട്ടികളോട് ചാറ്റ് ചെയ്യുന്നതും ഇദ്ദേഹത്തിന്‍െറ പ്രത്യേക കഴിവാണ്.
ഭാര്യയും കുട്ടികളും ഉള്ള ഈ വ്യക്തി സേവനത്തിന്റെ മറവിൽ കാണിക്കുന്ന അനാവശ്യങ്ങൾ  പലതാണ്. സോഷ്യൽ മീഡിയ വഴി  ആർക്കും താൻ പോപ്പുലര്‍ ആണെന്ന് മറ്റുള്ളവരെ ധരിപ്പിക്കാൻ  എളുപ്പം  ആണ് . അമേരിക്കയിലും നാട്ടിലും ഉള്ള  നേതാക്കന്മാരുടെ കൂടെയും, സിനിമാക്കാരുടെ കൂടെയും, പണക്കാരുടെ കൂടെയും  നിന്ന് കുറെ ഫോട്ടോ എടുത്തു ഫേസ്ബുക്കിൽ ഇട്ടാൽ മതി.  എന്നാൽ സ്വന്തം നേട്ടത്തിനല്ലാതെ ഒന്നും ചെയുകയും ഇല്ല. അമേരിക്കയിൽ കാണിച്ചു കൂട്ടുന്നത് അല്ലാതെ കുടുംബം കൂടെ ഇല്ലാതെ നാട്ടിൽ പോകുമ്പോൾ കാണിച്ചുകൂട്ടുന്നതൊന്നും പറയുകേം വേണ്ട.
ഒരു നല്ല  പരിപാടി ഒരുക്കാൻ കഷ്ട്ടപെടുന്നതും വിജയിപ്പിക്കുന്നതും  സംഘടനയിൽ ഉള്ള കുറച്ചു പേര്‍, ഒരു മരണം നടന്നാൽ  ആ കുടുംബത്തിനും വേണ്ടുന്ന സഹായങ്ങൾ ചെയ്തു കൊടുക്കുന്നതും  കുറച്ചു പേര്. സേവനം ചെയ്യുന്നവർ ആരും തന്നെ കൊട്ടിഘോഷിച്ചോണ്ടു നടക്കുന്നില്ല.

അടുത്തയിടെ ഇദ്ദേഹം സുഹൃത്തുകൾക്ക് വാട്ട്സപ്പ് ഗ്രൂപ്പിൽ  അയച്ചു കൊടുത്ത അശ്ലീല വീഡിയോ അബദ്ധത്തിൽ ഗ്രൂപ്പ് മാറി  സ്ത്രികൾ അടങ്ങുന്ന ഗ്രൂപ്പിൽ എത്തി പെട്ടു. ഗ്രൂപ്പ് അഡ്മിൻ എന്ത് ചെയ്യണം എന്ന് അറിയാതെ ഗ്രൂപ്പിൽ നിന്ന് സ്ത്രികളെ  എല്ലാം പുറത്താക്കി. പക്ഷേ വീഡിയോ എല്ലാവരുടെയും ഫോണിൽ എത്തിക്കഴിഞ്ഞിരുന്നു. തങ്ങളുടെ ഫോൺ കുട്ടികളും എടുത്തു ഉപയോഗിക്കാറുണ്ട് ഇത് എന്ത് തോന്യവാസം ആണ്  എന്ന് പരാതിയുമായി പല സ്ത്രികൾ  മുൻപോട്ടു വന്നെങ്കിലും ഫലം ഒന്നും  ഉണ്ടായില്ല.

പുതുതായി രൂപീകരിക്കുന്ന വിമന്‍സ് ഫോറത്തിൽ ചേരണം എന്ന് പറഞ്ഞാണ് ഇദ്ദേഹം  ഇപ്പോൾ ഫേസ്ബുക്കിലും പുറത്തും  പുതിയ ഇരകളെ സമീപിക്കുന്നത്. വിമന്‍സ് ഫോറത്തിന്  ചെയർപേഴ്സണും വിപുലമായ  കമ്മിറ്റിയും ഉള്ളപ്പോൾ  അവരെ ഏല്പിച്ച ജോലി  അവർ ചെയ്യട്ടേ. ഇതുപോലെ കുട്ടിയും കുടുംബവുമുള്ള  പകൽ മാന്യന്മാരാണ്  പല നേതാക്കന്മാരും. ബാക്കി ഉള്ളവർ വിരലിൽ എണ്ണാൻ  മാത്രം.  നമ്മൾ ആരെയാണ് പൊക്കിക്കൊണ്ട് നടക്കുന്നത് എന്നും, തലയിൽ കയറ്റി വക്കുന്നതും എന്ന് അമേരിക്കൻ മലയാളികൾ അറിയേണ്ടിയിരിക്കുന്നു. ചില മനുഷ്യർ മറ്റുള്ളവരെ കബളിപ്പിക്കാൻ സമര്ഥരാണ് പക്ഷേ അതിനു  നിന്നുകൊടുക്കാനോ   എന്ന്  ബാക്കിയുള്ളവരാണ് ആലോചിക്കേണ്ടത് . ഈ പ്രാഞ്ചിയെ ഇതൊക്കെ ഒന്ന് പറ‍ഞ്ഞ് മനസ്സിലാക്കിക്കൊടുക്കാന്‍ നട്ടെല്ലുള്ള ആണുങ്ങള്‍ ഇല്ലാത്തതാണ് കുഴപ്പം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ