കുട്ടികളെ വളര്‍ത്താന്‍ അഞ്ചലീനയ്ക്ക് ഒരു ലക്ഷം ഡോളര്‍ നല്‍കില്ലെന്ന് ബ്രാഡ് പിറ്റ്

 ന്യൂയോര്‍ക്ക്: തന്നില്‍ നിന്ന് അകന്ന് കഴിയുന്ന ഭാര്യ ആഞ്ജലീന ജോളിക്ക് മക്കളെ നോക്കാന്‍ ഒരു ലക്ഷം ഡോളര്‍ നല്‍കാനാവില്ലെന്ന് ഭര്‍ത്താവും നടനുമായ ബ്രാഡ് പിറ്റ്. കുട്ടികളെ സംരക്ഷിക്കുന്നതിന് ബ്രാഡ്പിറ്റിന് ബുദ്ധിമുട്ടില്ല, എന്നാല്‍ ആഞ്ജലീനയ്ക്ക് പണം നല്‍കാന്‍ പറ്റില്ല. കുട്ടികളുടെ സംരക്ഷണത്തിനായി ഓരോ വര്‍ഷവും 250000 ഡോളറാണ് ബ്രാഡ് പിറ്റ് നല്‍കുന്നത്. ഇത് ട്രസ്റ്റിന്റെ അക്കൗണ്ടിലാണ് ഇടുന്നത്. ആറ് കുട്ടികളാണ് താരദമ്പതികള്‍ക്കുള്ളത്. ഇതില്‍ നാല് പേരെ ദത്തെടുത്തതാണ്. സ്വത്ത് ഭാഗം വയ്ക്കലും വിവാഹമോചനവും 90 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ആഞ്ജലീന ജോളി പറഞ്ഞു. അതേസമയം ആഞ്ജലീന ആവശ്യമില്ലാത്ത സാമ്പത്തിക ഉപാധികളാണ് മുന്നോട്ട് വയ്ക്കുന്നതെന്ന് ബ്രാഡ് പിറ്റുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
2014ലാണ് ഇരുവരും വിവാഹിതരായത്. ജോണി മില്ലര്‍, ബില്ലി ബോബ് എന്നിവരെ ആഞ്ജലീന മുമ്പ് വിവാഹം കഴിച്ചിരുന്നു. 2000ല്‍ ജെനിഫര്‍ ആനിസ്റ്റണെ ബ്രാഡ്പിറ്റ് കല്യാണം കഴിച്ചെങ്കിലും അഞ്ച് വര്‍ഷത്തിന് ശേഷം ഇരുവരും പിരിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ