ഗലേറിയ ഗാലന്‍റ് അവാര്‍ഡ്- 2017ലേക്ക് രചനകള്‍ ക്ഷണിക്കുന്നു

ഗലേറിയ ഗാലന്റ് അവാര്‍ഡ്- 2017ലേക്കുളള രചനകള്‍ ക്ഷണിക്കുന്നു. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സാംസ്‌കാരിക സംഘടനയായ ഗലേറിയ എന്റര്‍ടൈന്‍മെന്റസ് മലയാള സാഹിത്യ രംഗത്തെ പ്രതിഭകളെ കണ്ടെത്തി ആദരിക്കുന്നതിന്റെ ഭാഗമായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏറ്റവും മികച്ച നോവല്‍,കവിത,കഥ, ഏറ്റവും മികച്ച പ്രവാസി രചയിതാവ് എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുന്നത്. പ്രശസ്തി പത്രവും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവും, ഒരു ലക്ഷം രൂപയുമാണ് അവാര്‍ഡ്.
2014നും 2016നും ഇടയ്ക്ക് ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച രചനകളാണ് അയക്കേണ്ടത്. മത്സരത്തിനായി പുസ്തകത്തിന്റെ നാല് കോപ്പികള്‍ അയക്കണം. ഡിസംബര്‍ 31നു മുമ്പ് അപേക്ഷകള്‍ ലഭിക്കണം.

രചനകള്‍ അയക്കേണ്ട വിലാസം :

GSI enterprises,10/233,daira sreet,opp:tharekad bussto, palakkad-678001 phone :+91-491-2545505

galleria entertainments, saheel 2 building,office no 1106, Aal Nahada, dubai, +971 44 4568580

മലയാളത്തിലെ ആദ്യ സമ്പൂര്‍ണ്ണഫയ്സ് ബുക്ക് ചാനലായ ഗലേറിയ എന്റര്‍ടൈന്‍മെന്റ സംഘടിപ്പിക്കുന്ന് ഷൂട്ട് ആന്റ് വിന്‍ ഇന്‍ര്‍ നാഷണല്‍ മലയാളമ ഹ്രസ്വചിത്ര മത്സരത്തിനുളള അപേക്ഷകള്‍ ക്ഷണിക്കുന്നു. അഞ്ച് മിന്ട്ട് ദൈര്‍ഘ്യമുളളതും ഇതുവരെ പ്രദര്‍ശിപ്പിക്കാത്തുമായ ഷോര്‍ട്ട് ഫിലിംസാണ് മത്സരത്തിന് അയക്കേണ്ടത്. വിജയികളാകുന്നവര്‍ക്ക് ദുബായില്‍വച്ച് അവാര്‍ഡ് വിതരണം ചെയ്യും. എച്ച്.ഡി ക്വാളിറ്റിയിലുളള എന്‍ട്രികള്‍ ലഭിക്ക്േണ്ട അവസാന തീയതി ഡിസംബര്‍ 31. കൂടുതല്‍ വിവരണങ്ങള്‍ക്ക് +971556622395 എന്ന് നമ്പറിലോ
contest@galleriadubai.me എന്ന് ഇമെയിലിലും ബന്ധപ്പെടുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ