ഫോമാ നാടകമേള;അവാർഡ് പ്രഖ്യാപനം നാളെ .. നിറഞ്ഞ സന്തോഷമെന്ന് പൗലോസ് കുയിലാടൻ

ഫോമയുടെ നേതൃത്വത്തിൽ നടക്കുന്ന ഫോമാ നാടകമേള 2020 യ്ക്ക് നാളെ പര്യവസാനം .സെപ്റ്റംബര്‍ 20 ഞായറാഴ്ച സൂം മീറ്റിംഗിലൂടെ നടക്കുന്ന ഫോമാ നാടകമേള 2020 യിൽ മികച്ച നാടകങ്ങൾ ഏതെന്നു പ്രഖ്യാപിക്കുമെന്ന് ഫോമാ നാടകമേള കോ ഓർഡിനേറ്റർ പൗലോസ് കുയിലിടാനും കൺവീനർ നെവിൻ ജോസും അറിയിച്ചു .കോവിഡ് 19 പശ്ചാത്തലത്തില്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ നടത്താനുള്ള സാഹചര്യങ്ങള്‍ ഇല്ലാത്തിതിനാല്‍ വിര്‍ച്വല്‍ രീതിയിലാണ് നാടകമേളയുടെ ഒരുക്കങ്ങള്‍ പൂർത്തിയാകുന്നത് . പത്ത് മിനിറ്റില്‍ കൂടാതെയുള്ള എഡിറ്റിംഗ് ഇല്ലാത്ത നാടകങ്ങള്‍ അയേക്കേണ്ട ഒരു ഫോണിൽ ഷൂട്ട് ചെയ്ത് ലഭിച്ച പതിനാറ് എൻട്രികളിൽ നിന്നാണ് മികച്ച നാടകങ്ങൾ തെരഞ്ഞെടുക്കുന്നത് .

ഇതുവരെയുള്ള എന്‍ട്രിസ് ഇപ്രകാരം ആണ് . (1) കാത്തിരിപ്പിനൊടുവില്‍ – സൈജന്‍ കനിയോടിയില്‍ (ഗ്രേറ്റ് ലേക്ക് റീജിയന്‍) 2). ക്വാറന്റൈന്‍- സണ്ണി കല്ലൂപ്പാറ (എമ്പയര്‍ റീജിയന്‍), 3) മുഖം മൂടി – ജോജോ വാത്യേലില്‍ (സണ്‍ഷൈന്‍ റീജിയന്‍), 4). രണ്ടു മുഖങ്ങള്‍ – ജേക്കബ് പൗലോസ് (ക്യാപിറ്റല്‍ റീജിയന്‍), 5) ഞാന്‍ ഒരു കഥ പറയട്ടെ – ജോജി വര്‍ഗീസ് (എമ്പയര്‍ റീജിയന്‍), 6) നാട്ടു വര്‍ത്തമാനം – ബാബു ദേവസ്യ (സണ്‍ഷൈന്‍ റീജിയന്‍) 7 കനല്‍ – ഡോ. ജില്‍സി ഡിന്‍സ് (വെസ്റ്റേണ്‍ റീജിയന്‍-8), കാണാതെ വിശ്വസിക്കുന്നവര്‍ – ബിജു തൈച്ചിറ (അറ്റ്‌ലാര്‍ജ് റീജിയന്‍- 9 ) നന്മ നിറഞ്ഞ ഔസേപ്പച്ചന്‍ – ജിജോ ചിറയില്‍ (സണ്‍ഷൈന്‍ റീജിയന്‍) 10 നമുക്കൊക്കെ എന്ത് ഓണം – ആല്‍വിന്‍ ജിജു (സണ്‍ഷൈന്‍ റീജിയന്‍) 11 മൂന്നാം കണ്ണ് – സജി സെബാസ്റ്റ്യന്‍ (സണ്‍ഷൈന്‍ റീജിയന്‍), 12 ദി പ്രൊഡിഗല്‍ സണ്‍ -സണ്ണി കല്ലൂപ്പാറ (എമ്പയര്‍ റീജിയന്‍) 13 ബ്ലാക്ക് ആന്‍ഡ് വൈറ്റ് -സലിം (സതേണ്‍ റീജിയന്‍). ഇവ കൂടാതെ മൂന്നു എൻട്രികൾ കൂടി ലഭിച്ചിട്ടുണ്ട് .

ഫോമയുടെ ഈ നാടകമേള ഒരു മഹാസംരംഭം ആണെന്നും നാടകത്തെയും മറ്റു കലകളെയും ഫോമാ എന്നും പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ഇതില്‍ പങ്കെണ്ടുക്കാന്‍ സാധിച്ചത് ഒരു നേട്ടം ആണെന്നും എല്ലാ നാടകമേളയിൽ പങ്കെടുത്ത എല്ലാ ടീമുകളും അഭിപ്രായപ്പെട്ടു .”മനുഷ്യനും അദൃശ്യനായ കൊറോണയും’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി എഡിറ്റിംഗ് കൂടാതെ ഒരു നാടകം .ആര്‍ക്കും. തയ്യാറാക്കാം. പത്ത് മിനിട്ട് ദൈര്‍ഘ്യത്തില്‍ ഒറ്റ സ്റ്റാറ്റിക് ഫോണില്‍ ഷൂട്ട് ചെയ്യണം എന്നതായിരുന്നു മത്സരത്തിന്റെ പ്രധാന മാനദണ്ഡം . ലഭിച്ച നാടകങ്ങള്‍ പ്രശസ്ത നടനും, നിര്‍മ്മാതാവും എഴുത്തുകാരനുമായ തമ്പി ആന്റണിയുടെ നേതൃത്വത്തിലുള്ള പ്രീ ജഡ്ജിംഗ് പാനല്‍ പാനലില്‍ പ്രഗത്ഭരായ കൊച്ചിന്‍ ഷാജി, മിത്രസ് രാജന്‍, ചാക്കോച്ചന്‍ ജോസഫ് എന്നീ വിദഗ്ദ്ധ സമിതി പരിശോദിച്ചു .

തെരഞ്ഞെടുത്ത നാടകങ്ങളുടെ വിധികര്‍ത്താക്കള്‍ കേരളത്തിലെ മികച്ച നാടകാചാര്യന്മാരാണ് .ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടുന്ന നാടകങ്ങള്‍ക്ക് കാഷ് പ്രൈസ് നല്‍കും.മികച്ച നാടകത്തിനുള്ള ഒന്നാം സമ്മാനമായ 750 ഡോളര്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് സിജില്‍ പാലയ്ക്കലോടി, രണ്ടാം സമ്മാനമായ 500 ഡോളര്‍ അനിയന്‍ ജോര്‍ജ്, മൂന്നാം സമ്മാനം 300 ഡോളര്‍ തോമസ് ടി. ഉമ്മന്‍. കൂടാതെ മികച്ച നടന്‍ 150 ഡോളര്‍ ടി. ഉണ്ണികൃഷ്ണന്‍, മികച്ച നടി 150 ഡോളര്‍ വില്‍സണ്‍ ഉഴത്തില്‍, ബെസ്റ്റ് ഡയറക്ടര്‍ 150 ഡോളര്‍ ജിബി എം. തോമസ്, ബെസ്റ്റ് സ്ക്രിപ്റ്റ് 150 ഡോളര്‍ ജോസ് മണക്കാട്ട്, പ്ലാക്കുകള്‍, ട്രോഫികള്‍ ബിജു ആന്റണി എന്നിവരും സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നു.

സെപ്റ്റംബര്‍ 20 ഞായറാഴ്ച സൂം മീറ്റിംഗിലൂടെയാണ് നാടകമേളയുടെ അവാര്‍ഡ് നൈറ്റ് ഒരുക്കിയിരിക്കുന്നത് .ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയോടെയൊപ്പം നാടക മേളയുടെ സാങ്കേതിക കൈകാര്യം ചെയ്യാന്‍ സെന്‍സ് കുര്യന്‍ (ടെക്‌സസ്), ജിജോ ചിറയില്‍ (ഫ്‌ളോറിഡ) എന്നിവരും ഒപ്പമുണ്ട്. ചടങ്ങിൽ പിന്നണി ഗായകൻ ഫ്രാങ്കോക്ക് ടെ നേതൃത്വത്തിൽ നടക്കുന്ന കലാ സന്ധ്യയിൽ ഡോ. പൂജ പ്രേം ,ഡോ.ചന്ദ്രബോസ് ,ബ്ലസ്സൺ ഫിലിപ്പ് ,കലാഭവൻ ജയൻ തുടങ്ങിയവർ അവതരിപ്പിക്കുന്ന കലാപരിപാടികൾ നടക മേളയ്ക്ക് കൊഴുപ്പുകൂട്ടും.

ഈ നാടകമേള ഏറ്റവും ഭംഗിയായി സംഘടിപ്പിക്കുവാൻ സാധിക്കാത്തതിൽ അതിയായ സന്തോഷമുണ്ടെന്നും തുടർന്നും നാടകമേള സംഘടിപ്പിക്കുമെന്നും ചാലക്കുടി കൊടകര സാരഥി നാടക തിയേറ്ററിന്റെ ഉടമ കൂടിയായ പൗലോസ് കുയിലാടൻ പറഞ്ഞു .

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ