32 C
Kochi
Thursday, April 25, 2024
Business

Business

business and financial news and information from keralam and national

കൊച്ചി: ബാങ്കിങ്, ഫിനാന്‍സ് തുടങ്ങിയ മേഖലകളിൽ പ്രമുഖരായ സങ്കർഷൺ ബസു, രമാനന്ദ് മുൺഡ്കൂർ എന്നിവർ ഫെഡറല്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍ സ്വതന്ത്ര നോണ്‍-എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായി ചേർന്നു. ഫിനാന്‍സ്, റിസ്‌ക് മാനേജ്‌മെന്റ് വിദഗ്ധനനും ഗവേഷകനുമായ  സങ്കർഷൺ ബസു ബാംഗ്ലൂര്‍ ഐഐഎമ്മിലെ പ്രൊഫസറാണ്. ദി ക്ലിയറിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ബാംഗ്ലൂര്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് തുടങ്ങി വിവിധ കമ്പനികളില്‍ ബോര്‍ഡ് മെംബറും ആണ്. വിപുലമായ രാജ്യാന്തര പ്രവര്‍ത്തന...
കൊച്ചി: ഓണ്ലൈനില് ലളിതമായ വിവരങ്ങള് നല്കി ഭവന വായ്പയ്ക്ക് അപേക്ഷിക്കാന് എസ്ബിഐ സൗകര്യമൊരുക്കി. യോനോ ആപില് ലോഗിന് ചെയ്തും ഭവന വായ്പ നേടാന് അവസരമുണ്ട്. വരുമാനം, വ്യക്തിഗത വിവരങ്ങള്, മറ്റ് വായ്പകളുടെ വിവരങ്ങള് തുടങ്ങിയ ഏതാനും വിവരങ്ങള് നല്കിയാണ് ഇതു ചെയ്യാനാവുക. ഓരോ വിഭാഗത്തിനും ഗുണകരമായ പ്രത്യേക പദ്ധതികള്, കുറഞ്ഞ പലിശ നിരക്ക്, സീറോ...
തിരുവനന്തപുരം: വ്യവസായങ്ങളുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു നിലവിലുള്ള നിയമങ്ങളിലെ കാലഹരണപ്പെട്ട വകുപ്പുകളും ചട്ടങ്ങളും പരിശോധിക്കുന്നതിനും പുതുക്കുന്നതിനു മുള്ള നിർദേശങ്ങൾ നൽകുന്നതിനു മൂന്നംഗ സമിതി രൂപീകരിച്ചതായി വ്യവസായ മന്ത്രി പി. രാജീവ്. മൂന്നു മാസത്തിനകം സമിതി സർക്കാരിനു റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ് ലീഗൽ സ്റ്റഡീസ്(ന്യുവാൽസ്) വൈസ് ചാൻസലർ ഡോ. കെ.സി....
ഗുരുവായൂര്‍ : നോട്ട്ക്ഷാമം പ്രസിദ്ധമായ ഗുരുവായൂര്‍ ക്ഷേത്രത്തിനെയും പിടികൂടി. അമ്പലത്തിനു ചുറ്റുമുള്ള ആറ് എ.ടി.എമ്മുകളിലും പണമില്ലാത്തത് ഭക്തരെയും ക്ഷേത്രം ജീവനക്കാരെയും ഒരു പോലെ വലയ്ക്കുന്നുണ്ട്. കാണിക്ക വഴിയും മറ്റ് പൂജകളിലൂടെയും ലഭിക്കുന്ന ക്ഷേത്രത്തിന്റെ വരുമാനത്തില്‍ വന്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. ചുറ്റമുള്ള ബാങ്കുകളിലായി 1500 കോടി രൂപയുടെ സ്ഥിര നിക്ഷേപം, ഇതിനു പുറമേ 500 കിലോ...
കൊച്ചി : നോട്ട് നിരോധനം ക്രിസ്തുമസ് വിപണികളെ പ്രതികൂലമായി ബാധിക്കും. ഡിസംബര്‍ പിറക്കുന്നതോടെ സജീവമാവേണ്ട ക്രിസ്തുമസ് വിപണി ക്രിസ്തുമസിന് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം അവശേഷിക്കേ കാര്യമായി ഉണര്‍ന്നിട്ടില്ല. കുറച്ചു ഷോപ്പുകളില്‍ മാത്രമാണ് ക്രിസ്തുമസ് ഉല്‍പ്പന്നങ്ങള്‍ എത്തിയിട്ടുള്ളത്. വപിപണിയിലെ മാന്ദ്യം കാരണം കഴിഞ്ഞ വര്‍ഷമെടുത്ത ചരക്കിന്റെ പകുതി മാത്രമേ കച്ചവടക്കാര്‍ ഇത്തവണ എടുത്തിട്ടുള്ളൂ. ഇവ പോലും...
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ അയവില്ലാതെ തുടരവെ ടിക്ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. ഷെയര്‍ ഇറ്റ്, യുസി ബ്രൗസര്‍, ഹലോ, ക്ലബ് ഫാക്ടറി, വൈറസ് ക്ലീനര്‍, എക്‌സെന്‍ഡര്‍, ഡിയു റെക്കോര്‍ഡര്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള ആപ്പുകളാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. നിരോധിക്കപ്പെട്ട 59 ചൈനീസ് ആപ്പുകള്‍ ടിക് ടോക്, ഷെയര്‍ ഇറ്റ്, ക്വായ്. യുസി...
തിരുവനന്തപുരം:നായര്‍ സമുദായാംഗങ്ങളായ സ്ത്രീകളെഅപമാനിച്ചെന്നപരാതിയില്‍ ശശി തരൂര്‍ എം.പിക്കെതിരെ തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ അറസ്റ്റ് വാറന്റ്. ‘ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍’ എന്ന പുസ്‌കത്തിലൂടെ നായര്‍ സമുദായാംഗങ്ങളായ സ്ത്രീകളെ അപമാനിച്ചെന്നാണ് പരാതി. കേസില്‍ നേരത്തെ കോടതിയില്‍ ഹാജരാകാന്‍ ശശി തരൂരിന് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ കേസ് പരിഗണിച്ചപ്പോള്‍ അദ്ദേഹം ഹാജരായിരുന്നില്ല. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്...
മുംബൈ: ഈ മാസം എട്ടിന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം 203.9 കോടി ഡോളര്‍ വര്‍ധിച്ച് 63951.6 കോടി ഡോളര്‍ ആയെന്ന് റിസര്‍വ് ബാങ്ക്. തൊട്ടു മുന്‍പത്തെ ആഴ്ച 116.9 കോടി ഡോളറിന്റെ ഇടിവ് രേഖപ്പെടുത്തിയ സ്ഥാനത്താണ് ഈ മുന്നേറ്റം. വിദേശനാണ്യ ആസ്തികളില്‍ (എഫ്‌സിഎ) ഉണ്ടായ വര്‍ധനയാണ് ഇതിനു കാരണം. 155 കോടി ഡോളറാണ്...
ഇലക്ട്രിക് മൊബിലിറ്റി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ കോറിറ്റ് രാജ്യത്തെ ആദ്യത്തെ തദ്ദേശീയ ഫാറ്റ് ടയര്‍ ഇ-ബൈക്ക് പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നു. ഹോവര്‍ സ്‌കൂട്ടര്‍ എന്ന് പേരുള്ള ഈ പുതിയ മോഡല്‍ ഉടന്‍ എത്തുമെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 12 മുതല്‍ 18 വയസുവരെയുള്ള യുവ തലമുറക്കായാണ് ഹോവര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കോറിറ്റ് ഇലക്ട്രിക് പറയുന്നു. കൗമാരക്കാര്‍ക്കും ഒപ്പം...
വരുമാന വർധനയിൽ,ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോൺ ഇന്ത്യ,  ഇന്ത്യൻ കമ്പനിയായ ഫ്ളിപ്കാർട്ടിനെ കടത്തിവെട്ടി. ആമസോണിന്റെ മൊത്തം വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷം 116 ശതമാനം കൂടി 2,217 കോടിയായി. ഫ്ളിപ്കാർട്ടിന്റെ വരുമാനം 153 ശതമാനം ഉയർന്ന് 1,952 കോടിയുമായിട്ടുണ്ട്. ദീപാവലിയോടനുബന്ധിച്ച് ഗ്രേറ്റ് ഇന്ത്യൻ സെയ്ൽ എന്നപേരിൽ ആമസോണും .ബിഗ് ബില്ല്യൺ ഡെ എന്ന പേരിൽ ഫ്ളിപ്കാർട്ടും വലിയ...