30 C
Kochi
Monday, February 18, 2019
Business

Business

business and financial news and information from keralam and national

നോട്ടുപിന്‍വലിക്കലിനെ തുടര്‍ന്നു സംസ്ഥാനത്ത് വിദേശ മദ്യവില്‍പനയിലുണ്ടായ വന്‍കുറവ് സര്‍ക്കാരിന്റെ വരുമാനത്തിന് അപ്രതീക്ഷിത തിരിച്ചടിയായി. മദ്യ വില്‍പനയില്‍ മുന്‍ മാസങ്ങളിലേതിലും പകുതിയിലേറെ കുറവ് വന്നിട്ടുണ്ടെന്ന് എക്സൈസ് അധികൃതര്‍ പറയുന്നു. മിക്കയിടങ്ങളിലും 25 മുതല്‍ 30 ശതമാനംവരെ വില്‍പന കുറഞ്ഞിട്ടുണ്ട്. ഒരു മാസം 2,20,235 പെര്‍മിറ്റുകള്‍ അനുവദിക്കേണ്ടയിടത്ത് നവംബറില്‍ 1,80,185 പെര്‍മിറ്റുകള്‍ മാത്രമാണ് അനുവദിച്ചത്. ഒരു പെര്‍മിറ്റില്‍ പരമാവധി 720 കെയ്സ്...
  -വികാസ് രാജഗോപാല്‍- മലപ്പുറത്തിന് വിശേഷണങ്ങൾ ഏറെയാണ് കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ജില്ല.നിയമസഭാമണ്ഡലങ്ങൾ കൂടുതലുളള ജില്ല. ഇന്ത്യയിൽ ആദ്യമായി പൂ‌ർണ്ണ ഈ സാക്ഷരത കൈവരിച്ച ജില്ല എന്നിങ്ങനെ ധാരാളം വിശേഷണങ്ങള്‍... അടുത്ത നേട്ടത്തിനായി മലപ്പുറം കുതിക്കുകയാണ്, ഡിജിറ്റൽ സാമ്പത്തിക സാക്ഷരതയുടെ കാര്യത്തിലാണ് പൂർണ്ണത കൈവരിക്കാൻ പോകുന്നത് .കേന്ദ്ര സർക്കാർ  കൊണ്ട് വന്ന നോട്ട്  പരിഷ്ക്കരണത്തെ തുടർന്ന്  സാമ്പത്തിക...
അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് 2ജി, ഡി.ടി.എച്ച് സേവനങ്ങള്‍ നിര്‍ത്തലാക്കാന്‍ ഒരുങ്ങുന്നു. കടബാധ്യതയെത്തുടര്‍ന്നാണ് കമ്പനി ബിസിനസ്സുകള്‍ പൂട്ടുന്നത്. റിലയന്‍സിന്റെ ഡി.ടി.എച്ച് ബിസിനസായ ബിഗ് ടി.വിയുടെ ലൈസന്‍സ് നവംബര്‍ 18ന് തീരും. ലൈസന്‍സ് പുതുക്കേണ്ടതില്ലെന്നാണ് കമ്പനിയുടെ തീരുമാനം. നിലവിലെ വരിക്കാരെ ഏറ്റെടുക്കുന്നത് സംബന്ധിച്ച് മറ്റൊരു ഡി.ടി.എച്ച് കമ്പനിയുമായി റിലയന്‍സ് ചര്‍ച്ച നടത്തി വരികയാണ്. ജ്യേഷ്ഠൻ മുകേഷ് അംബാനിയുടെ...
കേരളത്തിലെ ആദ്യത്തെ വഴിയോര ഭക്ഷണകേന്ദ്രമായ (മോട്ടൽ) കല്‍പ്പകവാടി തുടങ്ങിയിട്ട് അരനൂറ്റാണ്ട് കഴിഞ്ഞു. കമ്യൂണിസ്റ്റ് നേതാവ് വർഗീസ് വൈദ്യൻ തുടങ്ങി വെച്ച സംരംഭം. ഒരു കാലത്ത് സാഹിത്യ - രാഷ്ടീയ സിനിമാക്കാരുടെ താവളമായിരുന്നു കൽപ്പകവാടി.  കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനായ ടി.കെ. വറുഗീസ് വൈദ്യൻ ജീവിതത്തിലുടനീളം വഴി മാറി സഞ്ചരിക്കുകയും ആരും കൈവെയ്ക്കാനറയ്ക്കുന്ന മേഖലകൾ...
സൗജന്യ എടിഎം സേവനങ്ങൾ നിർത്തലാക്കിയ തീരുമാനം എസ്ബിഐ പിൻവലിക്കുന്നു. എസ്ബിഐ ബഡ്ഡി ഉപഭോക്താക്കൾക്ക് വേണ്ടി ഇറക്കിയ ഉത്തരവായിരുന്നു അതെന്നാണ് എസ്ബിഐ നൽകുന്ന വിശദീകരണം. തെറ്റായ ഇറക്കിയ ഉത്തരവ് പിൻവലിക്കുന്നതായും എസ്ബിഐ അറിയിച്ചു. തിരുത്തിയ ഉത്തരവ് ഉടൻ ഇറക്കുമെന്നും എസ്ബിഐ അറിയിച്ചു. ജൂൺ ഒന്നോടെ ഓരോ എടിഎം ഇടപാടിനും 25 രൂപ ഈടാക്കാനായിരുന്നു തീരുമാനം. മുഷിഞ്ഞ...
 -പി.എ.സക്കീര്‍ ഹുസൈന്‍- നോട്ടുനിരോധനത്തിന് നാം നല്‍കിയ വില 1284 ലക്ഷം കോടി മുണ്ട് മുറുക്കിയുടുത്ത് ബാങ്കിന് മുന്നില്‍ ക്യൂനിന്നവര്‍ മണ്ടന്‍മാരായോ? കോര്‍പറേറ്റുകളെ തൊടാതെ കള്ളപ്പണം ഇല്ലാതാക്കാനാകുമോ?  മേരെ പ്യാരേ ദേശ്‌വാസിയോം..... എന്ന അഭിസംബോധനയ്ക്ക് ഉടമ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണെന്ന് അറിയാത്തവര്‍ രാജ്യത്ത് വിരളമാണ്. നവംബര്‍ എട്ടിന് രാജ്യത്ത് 500, 1000 നോട്ടുകള്‍ നിരോധിച്ചുകൊണ്ടുള്ള മോഡിജിയുടെ പ്രസംഗത്തോടെ...
എസ്ബിടിയെ എസ്ബിഐയുമായി ലയിപ്പിക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചു. കേരളത്തിന്റെ ബാങ്കായി പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെ ഇല്ലാതാക്കാനുള്ള ഇപ്പോഴത്തെ നീക്കം ആനാവശ്യമാണ്. സംസ്ഥാന സര്‍ക്കാറിന്റെ ഭൂരിഭാഗം ഇപാടുകളും ഇപ്പോഴും നടക്കുന്നത് എസ്ബിടി വഴിയാണ്. ഇത്തരത്തില്‍ പൊതുസാമ്പത്തിക വ്യവസ്ഥയെ ബാധിക്കുന്ന ഈ നടപടി ഒഴിവാക്കണമെന്നാണ് ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് സമര്‍പ്പിച്ച...
കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയെ നഷ്ടം സഹിച്ച് പ്രവർത്തിപ്പിക്കേണ്ടതില്ലെന്നു കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റലി. എയർ ഇന്ത്യയെ വിൽക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. 50,000 കോടി രൂപയാണ് നിലവിൽ എയർ ഇന്ത്യയുടെ നഷ്ടം. രാജ്യത്തെ വ്യോമഗതാഗതത്തിന്‍റെ 86 ശതമാനവും സ്വകാര്യ കന്പനികളാണ് നിർവഹിക്കുന്നത്. നൂറു ശതമാനവും സ്വകാര്യ കന്പനികൾ നിർവഹിക്കട്ടെയെന്നും അദ്ദേഹം...
പ്രമുഖ ജ്വലറി ഗ്രൂപ്പായ ജോയ് ആലൂക്കാസിന്റെ അമേരിക്കയിലെ ആദ്യ ഷോറൂം ഹൂസ്റ്റണിലെ ഹിൽ ക്രോഫ്റ്റിൽ ഈ മാസം 19 ന് ആരംഭിക്കും. 19 ന് രാവിലെ 11 മണിക്ക് സുഗർലാന്റ് മേയർ ജോസിമ്മർമാൻ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യും. ജോയ് ആലുക്കാസ് തങ്ങളുടെ ആഗോള സാന്നിധ്യമറിയിക്കുന്ന പതി തൊന്നാമത്തെ രാജ്യമാണ് അമേരിക്ക. ന്യൂജെഴ്‌സിയിലും ഷിക്കാഗോയിലും പുതിയ...
മുന്‍ മന്ത്രി ഇപി ജയരാജന്‍ എംഎല്‍എയെ ദേഹാസ്വാസ്ഥതയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിദഗ്ദ പരിശോധന നടത്തി വരികെയാണ്. എംഎല്‍എയുടെ ആരോഗ്യനില തൃപ്തികരമാന്നെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. 24 മണിക്കൂര്‍ വിദഗ്ദ ഡോക്ടര്‍മാരുടെ ഒബ്സര്‍വേഷനിലേക്ക് മാറ്റിയതായി സൂപ്രണ്ട് അറിയിച്ചു. 24 മണിക്കൂര്‍ വിദഗ്ദ പരിശോധന നടത്തണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
- Advertisement -