ബംഗ്ളാദേശിലെ വെബ്സൈറ്റുകൾ  മലയാളി  ഹാക്കർമാർ താറുമാറാക്കി  

ബംഗ്ളാദേശിൽ നിന്ന് പ്രവർത്തിക്കുന്ന  നിരവധി  വെബ്സൈറ്റുകൾ മല്ലു സൈബർ വാരിയെഴ്സ് ഹാക്ക് ചെയ്തു. പാക്സ്ഥാനുമായി ചേർന്ന് ബംഗ്ളാദേശിലെ ചില ഹാക്കർമാർ ഇന്ത്യയുടെ  വെബ് സൈറ്റുകളുടെ പ്രവർത്തനം തടസപ്പെടുത്തുന്നതിൽ പ്രതിഷേധിച്ചാണ് ഈ നടപടിയെന്ന് ഹാക്കർമാരുടെ സംഘം പറയുന്നു.
ഞങ്ങൾ ബംഗ്ളാദേശിലെ  ഗവൺമെൻ്റിന്  എതിരല്ലെന്നും  അത് ഇന്ദിരാ ഗാന്ധിയുടെ കാലത്ത് തന്നെ  സ്വതന്ത്ര്യ ലബ്ദിക്കായി ചെയ്ത സഹായങ്ങളിലൂടെ വ്യക്തമാക്കിയതാണെന്നും  മല്ലു സൈവർ വാരിയെഴ്സ് പറയുന്നു.ഇത്തരത്തിലുള്ള മലയാളത്തിലും ഇംഗ്ളീഷിലുമായുള്ള സന്ദേശങ്ങളാണ് ഹാക്ക് ചെയ്ത സൈറ്റുകളിൽ ഇപ്പോൾ തെളിയുന്നത് . നേരത്തെ പാകിസ്ഥാനിലെ വെബ്സൈറ്റുകളും ഇത്തരത്തിൽ മലയാളി ഹാക്കർമാർ ഹാക്ക് ചെയ്ത്  സിനിമാ അഭിനേതാവ് സലീം കുമാറിൻ്റെ മീമുകൾ പോസ്റ്റ് ചെയ്തിരുന്നു.
fb-1fb-2
നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ