ജനങ്ങള്‍ നോക്കിനില്‍ക്കെ നടുറോഡില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി (video)

ആന്ധ്രാപ്രദേശില്‍ ജനങ്ങള്‍ നോക്കി നില്‍ക്കെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. തിരക്കുള്ള റോഡില്‍ പട്ടാപ്പകലാണ് സംഭവം. യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് പകരം ക്രൂരമായ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയാണ് ജനം ചെയ്തത്. മുപ്പത്തിരണ്ടുകാരനായ മാരുതി റെഡ്ഡിയാണ് കൊല്ലപ്പെട്ടത്.

ഓട്ടോറിക്ഷയില്‍ കോടതിയിലേക്ക് പോകും വഴിയാണ് മാരുതി റെഡ്ഡി ആക്രമിക്കപ്പെട്ടത്. പ്രതികള്‍ ഓട്ടോറിക്ഷയില്‍ നിന്നും മാരുതിയെ വലിച്ച് റോഡില്‍ ഇട്ടു. ഇതിനിടെ മാരുതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികള്‍ വലിച്ച് റോഡിലിട്ട് വെട്ടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

സംഭവത്തിന് ശേഷം പ്രതികള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കൊല്ലപ്പെട്ട മാരുതിയുടെ കുടുംബവും പ്രതികളുടെ കുടുംബവും തമ്മില്‍ കഴിഞ്ഞ കുറച്ചു നാളുകളായി പ്രശ്‌നങ്ങളുണ്ടായിരുന്നു. പ്രതികളിലൊരാള്‍ മാരുതിയുടെ സഹോദരിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയതാണ് പ്രശ്‌നത്തിന് കാരണമായത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ