അഴിമതി ചോദ്യം ചെയ്ത ബി.എസ്.എഫ് ജവാന് പീഡനമെന്ന് മാതാപിതാക്കള്‍

ഷിബിൻ തോമസ്

അതി‌ർത്തിയിൽ കാവൽ നിൽക്കുന്ന ജവാൻമ്മാർ അഴിമതിയോട് പ്രതികരിക്കരുത്. അതിന് നിങ്ങൾക്ക് അവകാശമില്ല നിങ്ങളുടെ ഉത്തരവാദിത്തം കുരക്കുക മാത്രമാണ് കടിക്കുകയല്ല. പക്ഷെ ഷിബിൻ തോമസ് എന്ന ബി.എസ്.എഫ് കോൺസ്റ്റബിൾ  ഈ അരുൾപ്പാട് കേട്ടിരിക്കാൻ ഒരുക്കമായിരുന്നില്ല.താൻ പ്രവർത്തിക്കുന്ന 41ാം ബറ്റാലിയനിലെ പുഴുക്കുത്തുകൾക്കെതിരെ ശബ്ദമുയർത്തി.ചെയ്തത് ഇത്രമാത്രമാണ് .

വിവരവകാശ നിയമപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ചില വിവരങ്ങൾ തിരക്കി.മഹേഷ്പുർ.റായിഗഞ്ച്, ഉത്ത‌ർ ദിനജ്പുർ , തുടങ്ങിയ മേഘലയിൽ പ്രവർത്തിക്കുന്ന ബി.എസ്.എഫ്   41ാം ബറ്റാലിയന് 2014 മുതൽ 2015 വരെയും 2015 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ അനുവദിക്കപ്പെട്ട തുക എത്രയാണ്. കേന്ദ്ര സർക്കാർ അനുവദിച്ച തുകയിൽ എത്ര രൂപ ഒരോ ജവാൻമ്മാർക്കുമായി ചിലവഴിച്ചു.

അധികം വൈകാതെ തന്നെ മറുപടി  ലഭിച്ചു .വിവരാവകാശ നിയമപ്രകാരം ഈ ചോദ്യത്തിന് ഉത്തരവും നൽകാനാകില്ല  ഈ ചോദ്യം നിയമത്തിൻ്റ പരിധിയിൽ വരുന്നതല്ല രാജ്യ രക്ഷയെ ബാധിക്കുന്ന കാര്യമാണിത്.

ദിവസ വേതനത്തിന് തൊഴിലെടുക്കുന്ന ആലപ്പുഴക്കാരായ  തോമസ് ജോണിൻ്റെയും സരസമ്മയുടെയും മകനാണ് ഷിബിൻ. കഷ്ട്ടപ്പാടുകൾ പരിധി വിട്ടപ്പോൾ അറിയാതെ ചോദിച്ച് പോയതാണ്. അത് വലിയ പ്രശ്നമായി പുകിലായി. ഷിബിൻ ചോദിച്ച ചോദ്യം കൊള്ളേണ്ടവർക്ക് കൊണ്ടിരുന്നു.

കാമാൻഡൻ്റ് കാരണം കാണിക്കൽ നോട്ടീസ് അയച്ചു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മെഡിക്കൽ ഒഫീസറോട് മോശം രീതിയിൽ പെറുമാറിയതാണ് ചെയ്ത കുറ്റം. 2015 ഡിസംബർ 16 ന് ആണ് ഇത് ലഭിച്ചത് രണ്ട് ദിവസം കഴിഞ്ഞ് ഡിസംബർ 18ാം തീയതി സ‌ർവ്വീസിൽ നിന്നും യാതൊരു ആനുകൂല്യങ്ങളും കൂടാതെ പിരിച്ച് വിട്ടതായി  41ാം ബറ്റാലിയൻ  കമാൻഡൻ്റ്  ഉത്തരവിറക്കി.

ഷിബിന്റെ മാതാപിതാക്കളായ സാറാമ്മാ തോമസ്, തോമസ് ജോണ്‍
ഷിബിന്റെ മാതാപിതാക്കളായ സാറാമ്മാ തോമസ്, തോമസ് ജോണ്‍

കാലങ്ങളായി ബി എസ് എഫിലെ ഒാഫീസ‌ർമാർ തുടർന്നിരുന്ന അഴിമതിയെ ചോദ്യം ചെയ്തത് തന്നെയായിരുന്നു കാരണം. ഒരുവർഷത്തിലധികം  ഷിബിൻ   ബി.എസ്.എഫ്  നിന്നും പുറത്തിരുന്നു. മാതാപിതാക്കൾ തുടർച്ചയായി പ്രധാന മന്ത്രിയുടെ ഒാഫീസിൽ പരാതികൾ ആയച്ചുകൊണ്ടേയിരുന്നു. ഒടുവിൽ അതിന് ഫലമുണ്ടായി.2016 ഡിസംബറിൽ സർവ്വീസിൽ തിരിച്ചെടുത്തു എങ്കിലും പുറത്താക്കാൻ നേരത്ത് ആരോപിക്കപ്പെട്ട കുറ്റങ്ങളിൽ നിന്നും മോചിതനായിരുന്നില്ല.

വീണ്ടും ജോലി ലഭിച്ചെങ്കിലും   മുതിർന്ന ഉദ്യോദസ്ഥർ തുടർച്ചയായി ഉണ്ടാകുന്ന ആരോപണങ്ങളിൽ മനം മടുത്ത നിലയിലാണ് ഷിബിൻ. വീണ്ടും കേസുണ്ടാക്കി എന്നെന്നേക്കുമായി പിരിച്ച് വിടാനാണ് ഇവർ ശ്രമിക്കുന്നതെന്ന് രക്ഷിതാക്കൾ പറയുന്നു. വിവാഹിതനാണ് ഷിബിൻ. ഭാര്യ സോഫിയക്ക് നിസ്സാര വരുമാനം ലഭിക്കുന്ന ജോലി മാത്രമെ ഒള്ളു. പക്ഷ തെറ്റ് ചൂണ്ടിക്കാണിച്ചതിൻ്റെ  പേരിൽ  തങ്ങളുടെ മകൻ അപമാനക്കപ്പട്ടതിൽ തോമസിനും സരസമ്മക്കും വലിയ വിഷമമുണ്ട് . തല ഉയർത്തിപ്പിടിച്ച് തന്നെ സർവ്വീസിൽ നിന്നും വിരമിക്കാൻ അവസരം ഉണ്ടാക്കിക്കൊടുക്കണം എന്നാവശ്യം മാത്രമെ ഇവർക്ക് ഇപ്പോഴുള്ളു

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ