Business

Business

business and financial news and information from keralam and national

ന്യൂഡല്‍ഹി: പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ 7500 രൂപക്ക് മുകളില്‍ വാടകയുള്ള മുറികള്‍ക്ക് 28 ശതമാനമാവും 2500 രൂപ മുതല്‍ 7500 വരെ വാടകയുള്ള മുറികള്‍ക്ക് 18 ശതമാനം ജി.എസ്.ടി ഈടാക്കും. അതേസമയം ഇതേ ഹോട്ടലുകളിലെ ഭക്ഷണശാലകള്‍ക്ക് പുറത്തുള്ള ശീതീകരണ സംവിധാനമുള്ള ഭക്ഷണശാലകളുടെ അതേ നികുതിയായ 18 ശതമാനമേ ഈടാക്കൂ. ലാഭവിരുദ്ധ നിയമമടക്കം ആറ് നിയമങ്ങള്‍ക്കും ജി.എസ്.ടി കൗണ്‍സില്‍...
അരിവില 50 കടന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് അരിവില കുത്തനെ ഉയർന്ന് 50 കടന്നത്. ചെറിയ ഉള്ളി, പലവ്യഞ്ജനങ്ങൾ എന്നിവയുടെ വിലയും കുത്തനെ കുതിക്കുകയാണ്. പൊതുവിപണിയില്‍ അരി അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുകയറുമ്പോഴും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിസംഗത. ഉള്ളി വില വീട്ടമ്മമാരുടെ കണ്ണുനനയ്ക്കുമ്പോള്‍ അരി വില കുടുംബ ബജറ്റ് പാടെ തകിടം മറിയ്ക്കുന്ന നിലയിലേക്കാണ്...
പരസ്യങ്ങൾ കൂടുതലും തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമാണെന്ന് കണ്ടെത്തല്‍ ബാബ രാംദേവിന്‍റെ നേതൃത്വത്തിലുള്ള പതഞ്ജലി ട്രസ്റ്റിന്‍റെ 40 ശതമാനം ഉത്പന്നങ്ങൾ ഗുണനിലവാര പരിശോധനകളിൽ പരാജയപ്പെട്ടവയെന്നു രേഖകൾ. ഹരിദ്വാറിലെ ആയുർവേദ യുനാനി ഓഫീസിൽനിന്നുള്ള വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2013ലും 2016ലും നടത്തിയ സാമ്പിൾ പരിശോധനകളിൽ 82ൽ 32 എണ്ണവും പരാജയപ്പെട്ടവയാണെന്നും രേഖ വ്യക്തമാക്കുന്നു. പതഞ്ജലിയുടെ ദിവ്യ ആംല ജൂസ്, ശിവലിംഗ്...
ടെലികോം മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് ജിയോയുടെ കടന്നുവരവ്, റിലയന്‍സ് കുടുംബത്തില്‍ തന്നെ വിനയായി. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോയില്‍ തട്ടിവീണ് സഹോദരന്‍ അനില്‍ അംബാനിയുടെ നഷ്ടങ്ങള്‍ കുന്നുകൂടി. ബാങ്കുകള്‍ പോലും ആര്‍കോമിനെതിരെ കൈമലര്‍ത്തുകയാണ് ചെയ്യുന്നത്. പല പേരുകളിലായി സൗജന്യ ഓഫറുകള്‍ തുടരുന്ന ജിയോ കാരണം മറ്റ് വലിയ ടെലികോം കമ്പനികള്‍ വലയുന്നത് വാര്‍ത്തയാണ്. അപ്പോഴാണ് കുടുംബത്തിനകത്തു...
കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയെ നഷ്ടം സഹിച്ച് പ്രവർത്തിപ്പിക്കേണ്ടതില്ലെന്നു കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റലി. എയർ ഇന്ത്യയെ വിൽക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. 50,000 കോടി രൂപയാണ് നിലവിൽ എയർ ഇന്ത്യയുടെ നഷ്ടം. രാജ്യത്തെ വ്യോമഗതാഗതത്തിന്‍റെ 86 ശതമാനവും സ്വകാര്യ കന്പനികളാണ് നിർവഹിക്കുന്നത്. നൂറു ശതമാനവും സ്വകാര്യ കന്പനികൾ നിർവഹിക്കട്ടെയെന്നും അദ്ദേഹം...
ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമ മുകേഷ് അംബാനിയുടെ ആസ്തിയില്‍ വന്‍ കുതിപ്പ്. അഞ്ചു മാസത്തിനുള്ളില്‍ അദ്ദേഹത്തിന്റെ ആസ്തിയില്‍ 45000 കോടി രൂപയുടെ ഉയര്‍ച്ചയാണ് ഉണ്ടായത്. റിലയന്‍സ് ജിയോ ആണ് മുകേഷ് അംബാനിയുടെ വളര്‍ച്ചയ്ക്ക് കാരണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനത്തോടെ 10.9 കോടി വരിക്കാരെയാണ് ജിയോ നേടിയത്. റിലയന്‍സ് ഇന്‍ഡസ്ട്രിയുടെ ഓഹരി മൂല്യം ഉയര്‍ന്നതും അദ്ദേഹത്തിന്...
ലോകത്തെ ഞെട്ടിച്ച സൈബർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തും കനത്ത സൈബർ സുരക്ഷാ ജാഗ്രത പുറപ്പെടുവിച്ചു. സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായി അപ്ഡേറ്റ് ചെയ്യാത്ത ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന എടിഎമ്മുകൾ പ്രവർത്തിപ്പിക്കരുത് എന്ന് ബാങ്കുകള്‍ക്ക് ആർബിഐ നിര്‍ദേശം നൽകി. പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മുകള്‍ അടച്ചിടാനാണ് നിര്‍ദേശം. പ്രധാനമായും പഴയ  വിന്‍ഡോസ് എക്സ് പി ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന എടിഎമ്മുകള്‍...
ഇന്‍ഫോസിസ്, വിപ്രോ അടക്കം 7 പ്രമുഖ ഐ.ടി കമ്പനികള്‍ 58000ത്തോളം എഞ്ചിനീയര്‍മാരെ ഈ വര്‍ഷം ജോലിയില്‍ നിന്ന് പിരിച്ചുവിടും. ഇന്ത്യന്‍ ഐ.ടി മേഖലയിലുണ്ടാകുന്ന ഏറ്റവും വലിയ തൊഴില്‍ പ്രതിസന്ധിക്കാണ് 2017 സാക്ഷ്യം വഹിക്കുക. കഴിഞ്ഞ വര്‍ഷം പിരിച്ചുവിടപ്പെട്ട ഐ.ടി ജീവനക്കാരുടെ രണ്ടിരട്ടി പേരെയാണ് ഈ വര്‍ഷം പിരിച്ചുവിടുന്നത്. പുത്തന്‍ സാങ്കേതിക വിദ്യയെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിയാത്തതും...
സൗജന്യ എടിഎം സേവനങ്ങൾ നിർത്തലാക്കിയ തീരുമാനം എസ്ബിഐ പിൻവലിക്കുന്നു. എസ്ബിഐ ബഡ്ഡി ഉപഭോക്താക്കൾക്ക് വേണ്ടി ഇറക്കിയ ഉത്തരവായിരുന്നു അതെന്നാണ് എസ്ബിഐ നൽകുന്ന വിശദീകരണം. തെറ്റായ ഇറക്കിയ ഉത്തരവ് പിൻവലിക്കുന്നതായും എസ്ബിഐ അറിയിച്ചു. തിരുത്തിയ ഉത്തരവ് ഉടൻ ഇറക്കുമെന്നും എസ്ബിഐ അറിയിച്ചു. ജൂൺ ഒന്നോടെ ഓരോ എടിഎം ഇടപാടിനും 25 രൂപ ഈടാക്കാനായിരുന്നു തീരുമാനം. മുഷിഞ്ഞ...
സര്‍വീസ് ചാര്‍ജിന്റെ പേരില്‍ ഇടപാടുകാരെ വീണ്ടും കൊളളയടിക്കാനൊരുങ്ങി എസ്ബിഐ. ജൂണ്‍ ഒന്നുമുതല്‍ ഓരോ എടിഎം ഇടപാടുകള്‍ക്കും ഇരുപത്തഞ്ച് രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കാനാണ് എസ്ബിഐയുടെ തീരുമാനമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അതേസമയം, ഇക്കാര്യം ബാങ്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. മാത്രമല്ല, മുഷിഞ്ഞ നോട്ടുകള്‍ മാറ്റിയെടുക്കാനും ഇനി സര്‍വീസ് ചാര്‍ജ് ഈടാക്കും. 5,000 രൂപ വരെയുളള 20 മുഷിഞ്ഞ നോട്ടുകള്‍...
- Advertisement -