BOLLYWOOD

ലൈസന്‍സില്ലാതെ തോക്ക് കൈവശം വച്ച കേസ്: സല്‍മാനെ വെറുതെ വിട്ടു

salman

ജോഡ്പൂര്‍: ലൈസന്‍സില്ലാതെ തോക്ക് കൈവശം വെച്ച കേസില്‍ നടന്‍ സല്‍മാന്‍ഖാനെ കോടതി കുറ്റവിമുക്തനാക്കി. പതിനെട്ട് വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ ബുധനാഴ്ചയാണ് രാജസ്ഥാനിലെ ജോധ്പൂര്‍ കോടി വിധി പ്രസ്താവിച്ചത്. 1998ല്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തിലാണ് തോക്ക് അനധികൃതമായി കൈവശം വച്ചതിന് കേസെടുത്തത്. താരത്തിന് ലൈസന്‍സ് ഉണ്ടായിരുന്നെങ്കിലും അതിന്റെ കാലാവധി കഴിഞ്ഞിരുന്നു. എന്നാല്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. അതിനോട് അനുബന്ധിച്ച് എടുത്ത കേസിലാണ് ബുധനാഴ്ച തീര്‍പ്പ് കല്‍പ്പിച്ചത്. കേസില്‍ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സല്‍മാന്റെ റൈഫിളിന്റെയും …

Read More »

ദങ്കല്‍ കണ്ടിട്ട് ഷാറൂഖ് വിളിച്ചില്ലെന്ന് ആമീര്‍; ഷാറൂഖിന്റെ മറുപടി വൈറലാകുന്നു

shahrukh-khan-and-aamir-khan-in-imtiaz-alis-nex2

മുംബയ്: തന്റെ പുതിയ ചിത്രമായ ദങ്കല്‍ ബോക്‌സോഫീസില്‍ തകര്‍ത്ത് ഓടുമ്പോഴും ആമീര്‍ഖാന്റെ വിഷമം ചിത്രം കണ്ടിട്ട് ഷാറൂഖാന്‍ വിളിച്ചില്ലെന്നതാണ്. എന്നാല്‍ പുതിയ ചിത്രമായ റെയ്‌സിന്റെ പ്രചാരണ പരിപാടികളുടെ തിരക്കായതിനാല്‍ ദങ്കല്‍ കാണാന്‍ പറ്റിയില്ലെന്ന് ഷാറൂഖ് ട്വിറ്ററില്‍ കുറിച്ചു. അടുത്ത ഒഴിവ് ദിവസം ദങ്കല്‍ കാണും. ചിത്രം എല്ലാ രീതിയിലും മികച്ച അഭിപ്രായമാണ് നേടുന്നത്. അതില്‍ സന്തോഷമുണ്ട്. ഇക്കാര്യം ആമീര്‍ഖാനുമായി പങ്കുവച്ചെന്നും ഷാറൂഖ് ട്വീറ്റ് ചെയ്തു. നവാസുദീന്‍ സിദ്ദിഖിയും പാകിസ്ഥാനി നായിക മഹിരാ ഖാനുമൊത്ത് അഭിനയിച്ച റെയ്‌സ് വിജയമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷാറൂഖ് വിശ്വസിക്കുന്നു. ഈ മാസം …

Read More »

ദാവൂദ് ഇബ്രാഹിമിനെ രണ്ട് തവണ കണ്ടുമുട്ടിയെന്ന്: ഋഷി കപൂര്‍

dawood-ibrahim-offered-rishi-kapoor-shopping-in-dubai

മുംബയ്: ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചവരില്‍ പ്രധാനിയായ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമിനെ ദുബയില്‍ വെച്ച് രണ്ട് തവണ കണ്ടിട്ടുണ്ടെന്നും അദ്ദേഹത്തിനൊപ്പം ചായ കുടിച്ചിട്ടുണ്ടെന്നും നടന്‍ ഋഷി കപൂര്‍. തന്റെ ആത്മകഥയായ ഖുലം ഖുലയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 1988ലാണ് ആദ്യം കണ്ടത്. അന്ന് ദുബയിലെ ദാവൂദിന്റെ വസതിയിലേക്ക് താരത്തെ ക്ഷണിച്ചു. 1993ലെ മുംബയ് കലാപം നടക്കുന്നതിന് മുമ്പായിരുന്നു അത്. അന്ന് ദാവൂദ് ഇന്ത്യയുടെ ശത്രുവായിരുന്നില്ല. അതിനാല്‍ അദ്ദേഹത്തെ കണ്ടതില്‍ തെറ്റില്ലെന്നും പുസ്തകത്തില്‍ വ്യക്തമാക്കുന്നു. തിരിച്ചറിയാനാകാത്ത സ്ഥലത്തായിരുന്നു ദാവൂദിന്റെ വീട്. ഏകദേശം നാല് മണിക്കൂറോളം ദാവൂദുമായി …

Read More »

കരീന ഷാറൂഖിന്റെ പ്രതിഫലം ചോദിച്ചു; കരണ്‍ ജോഹര്‍ പിണങ്ങി

kareena-karan

  മുംബയ്: കല്‍ ഹോനാ ഹോ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കരീനാ കപൂര്‍ ഷാറൂഖാന്‍ വാങ്ങുന്ന പ്രതിഫലം ചോദിച്ചെന്ന് സംവിധായകനും നിര്‍മാതാവുമായ കരണ്‍ജോഹര്‍. ഇതേ തുടര്‍ന്ന് താന്‍ ഒരു വര്‍ഷത്തോളം കരീനയുമായി പിണക്കത്തിലായിരുന്നെന്നും സംവിധായകന്‍. തന്റെ ആത്മകഥയായ ആന്‍ അണ്‍ സ്യൂട്ടബിള്‍ ബോയിയിലാണ് ഇക്കാര്യം പറയുന്നത്. ഇറങ്ങും മുമ്പ് പുസ്തകം വലിയ ചര്‍ച്ചയ്ക്ക് വഴിതെളിച്ചിരിക്കുകയാണ്. കരീന പ്രതിഫലം കൂട്ടി ചോദിച്ചതിനെ തുടര്‍ന്ന് പ്രീതി സിന്റയെ നായികയായി ക്ഷണിക്കുകയായിരുന്നെന്നും പുസ്തകത്തില്‍ വ്യക്തമാക്കുന്നു. മുജേ ദോസ്തി കരോഗേ എന്ന ചിത്രം റിലീസായ ആഴ്ചയിലാണ് കരീനയെ അടുത്ത ചിത്രമായ …

Read More »

ഇനി സല്‍മാനും സംഗീതവഴിയിലൂടെ

salman-company

ബോളിവുഡിന്റെ മസില്‍ ഖാന്‍ സല്‍മാന് നടന്‍, നിര്‍മ്മാതാവ് എന്നീ വിശേഷണങ്ങള്‍ക്കൊപ്പം ഇനി ഒന്നു കൂടി. മറ്റൊന്നുമല്ല സംഗീത പ്രേമിയായ സല്‍മാന്‍ സ്വന്തമായി ഒരു മ്യൂസിക്ക് ലേബല്‍ ആരംഭിക്കുന്നുവെന്നാണ് ബോളിവുഡില്‍ നിന്നു കേള്‍ക്കുന്ന പുതിയ വാര്‍ത്ത. ഉടന്‍ പുതിയ മ്യൂസിക് ലേബല്‍ ആരംഭിക്കുമെന്നാണ് പാപ്പരാസികള്‍ പറയുന്നത്. ഇതിന്റെ നേതൃത്വത്തിലാകും സല്‍മാന്റെ പുതിയ ചിത്രം ട്യൂബിലൈറ്റ് നിര്‍മ്മിക്കുന്നതെന്നും വാര്‍ത്തകളുണ്ട്. ഒരുപക്ഷേ സ്വന്തം സംഗീത സംരംഭത്തിലൂടെ ഇനി സല്‍മാന്‍ പാട്ടുപാടുന്നത് കേള്‍ക്കാനും ആരാധകര്‍ക്ക് അവസരമുണ്ടായേക്കുമെന്നും ബിവുഡില്‍ പാപ്പരാസികള്‍ പറഞ്ഞു നടക്കുന്നുണ്ട്. ഏതായാലും ഹിറ്റ് സിനിമികളുടെ കൂട്ടുകാരനായ സല്‍മാന്‍ഖാന്റെ പുതിയ …

Read More »

ഷാരൂഖ്ഖാന്റെ പട്ടം പറത്തല്‍

shahrukh-khan-kite-flying

ആഘോഷങ്ങളും ഉത്സവങ്ങളുമൊക്കെ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഗംഭീരമാക്കുന്ന ബോളിവുഡ് താരമാണ് ഷാരൂഖ്ഖാന്‍. സാധാരണ പിറന്നാള്‍ ദിനത്തിലും പെരുനാള്‍ ദിനത്തിലുമൊക്കെ വീടിന്റെ ടെറസില്‍ നിന്നു ആരാധകരെ നോക്കി കൈവീശി കാണിക്കുന്ന പതിവുണ്ട് കിംഗ്ഖാന്. എന്നാല്‍ ഇത്തവണ പിറന്നാള്‍ ആഘോഷിക്കാനല്ല മന്നത്ത് എന്ന വീടിന്റെ ടെറസിലേക്കെത്തുന്നത്. പട്ടം പറത്തലിനാണ് ഷാരൂഖ് മന്നത്തിന്റെ ടെറസിലേക്കെത്തുന്നത്. 14-ന് നടക്കുന്ന മകര സംക്രാന്തി ഫെസ്റ്റിവലിലാണ് ഷാരൂഖ് പട്ടം പറത്താനെത്തുന്നത്. ഇതിനായി വലിയ ഒരുക്കങ്ങളാണ് ഷാരൂഖ് ഒരുക്കിയിരിക്കുന്നതെന്നാണ് കേള്‍ക്കുന്നത്. പതാവിയ ഈദ് ആഘോഷിക്കുന്നത് മന്നത്തിന്റെ ടെറസിലാണ്. ഇത്തവണ കൈറ്റ് ഫെസ്റ്റ് ആഘോഷിക്കുകായണിവിടെ. കുടുംബത്തിനൊപ്പം ആദ്യമായാണ് …

Read More »

ഹോളിവുഡ് നായകന് അത്താഴമൊരുക്കി ദീപിക

deepika

ബോളിവുഡില്‍ നിന്നു ഹോളിവുഡിലേക്ക് സഞ്ചരിക്കുകയാണ് ദീപിക പദുക്കോണ്‍. ആദ്യ ഹോളിവുഡ് ചിത്രം തീയേറ്ററുകളിലെത്താന്‍ ഇനി ഏറെ ദിവസങ്ങള്‍ കാത്തിരിക്കേണ്ട. എന്നാല്‍ ഇതൊന്നുമല്ല ബിവുഡിന്റെ മോസ്റ്റ് സ്‌റ്റൈലിഷ് ബ്യൂട്ടിയെ വാര്‍ത്തകളില്‍ നിറയ്ക്കുന്നത്. ആദ്യ ഹോളിവുഡ് ചിത്രത്തിലെ നായകന് വേണ്ടി അത്താഴമൊരുക്കുകയാണ് ദീപിക പദുക്കോണ്‍ എന്നാണ് പാപ്പരാസികള്‍ പറയുന്നത്. ദീപിക വിന്‍ഡീസലിന് വേണ്ടി കാമുകന്‍ രണ്‍വീര്‍ സിങ്ങിനൊപ്പമാണ് ഡിന്നറൊരുക്കുന്നത്. ചിത്രത്തിന്റൊ പ്രൊമോഷണല്‍ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി വിന്‍ഡീസല്‍ രണ്ട് ദിവസം ഇന്ത്യയിലുണ്ടാകും. 13-ന് ചിത്രത്തിന്റെ പ്രീമിയര്‍ ഷോ ഒരുക്കിയിട്ടുണ്ട്. സിനിമ കാണാന്‍ ചലച്ചിത്രരംഗത്തെ പ്രമുഖരെത്തുമെന്നാണ് വാര്‍ത്തകള്‍. ഇതിനു ശേഷമായിരിക്കും …

Read More »

ദങ്കല്‍ പണം വരുന്നതില്‍ ഒന്നാമന്‍

dangal-official-trailer-video

മുംബയ്: ആമിര്‍ഖാന്റെ ദങ്കല്‍ ഹിന്ദി സിനിമയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ച ഹിന്ദി ചിത്രം എന്ന റെക്കോഡ് നേട്ടത്തിലെത്തി. അമീര്‍ഖാന്റെ തന്നെ പി.കെയാണ് ഇതിന് മുമ്പ് ഏറ്റവും കൂടുതല്‍ പണം വാരിയത്. 340 കോടി. ദങ്കല്‍ കഴിഞ്ഞ ഞായറാഴ്ച 341 കോടി ഗ്രോസ് കളക്ഷന്‍ നേടി. പ്രമുഖ വ്യാപാര നിരീക്ഷകന്‍ തരണ്‍ ആദര്‍ശ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിദേശങ്ങളില്‍ നിന്ന് 174 കോടിയാണ് ഈ ചിത്രം വാരിയത്. അമേരിക്ക, കാനഡ, ആസ്‌ത്രേലിയ എന്നിവിടങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഗ്രോസ് കളക്ഷന്‍ നേടിയ ചിത്രവും ഇത് …

Read More »

നടന്‍ ഓംപുരി അന്തരിച്ചു

om-puri-11

മുംബയ്: മുതിര്‍ന്ന നടന്‍ ഓംപുരി (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബയിലെ ഫ്‌ളാറ്റിലായിരുന്നു അന്ത്യം. ഷൂട്ട് കഴിഞ്ഞ് ഇന്നലെ രാത്രി വൈകിയാണ് താരം എത്തിയത്. രാവിലെ ഡ്രൈവര്‍ വന്ന് വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 1950 ഒക്ടോബര്‍ 18ന് ഹരിയാനയിലെ അംമ്പാലയിലായിരുന്നു ജനനം. ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും സ്‌കൂള്‍ ഓഫ് ഡ്രാമയിലും പഠിച്ചു. പ്രശസ്ത നടന്‍ നസ്‌റുദ്ദീന്‍ ഷാ സഹപാഠിയാണ്. 1976ല്‍ ഗസ്ഹിരം കോട് വാള്‍ എന്ന മറാത്തി ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് സിനിമയിലെത്തിയത്. അഭിനയത്തിന് നല്‍കിയ …

Read More »

വിവാഹനിശ്ചയ വാര്‍ത്ത കോഹ്‌ലി തള്ളി 

virat-kohli-anushka-sharma-051016

  ഡെറാഡൂണ്‍: താനും കാമുകി അനുഷ്‌കാശര്‍മയും തമ്മിലുള്ള വിവാഹനിശ്ചയം പുതുവര്‍ഷ ദിനത്തില്‍ നടക്കുമെന്ന മാധ്യമവാര്‍ത്തകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കൊഹ്‌ലി നിഷേധിച്ചു. അവധിക്കാലം ആഘോഷിക്കാന്‍ ഇരുവരും ഡെറാഡൂണിലെത്തിയതാണ്. ‘ ഞങ്ങളുടെ വിവാഹ നിശ്ചയം നടക്കുന്നു എന്ന വാര്‍ത്ത തെറ്റാണ്. അങ്ങനെ ഉണ്ടെങ്കില്‍ ആരെയും മറച്ചുവയ്‌ക്കേണ്ട കാര്യമില്ല’ വിരാട് വെള്ളിയാഴ്ച രാവിലെ ട്വീറ്റ് ചെയ്തു. ഇരുവരുടെയും എന്‍ഗേജ്‌മെന്റില്‍ പങ്കെടുക്കാന്‍ അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങളും നിത അംബാനിയെ പോലുള്ള ബിസിനസുകാരും ഡെറാഡൂണിലെത്തിയെന്നാണ് വ്യാഴാഴ്ച രാത്രി ദേശീയ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അവധി …

Read More »