TAMIL

കോളിവുഡിന്റെ റാണി

nayanthara

ഏതാണ്ട് 13 വര്‍ഷം മുന്‍പ് ശാലീന സൗന്ദര്യവുമായി മലയാള സിനിമയിലേക്കെത്തിയ ഗൗരിയെ ആരും മറന്നുകാണില്ല. ഒരുപാട് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം പഴയകാല അഭിനേത്രി ഷീലയുടെ തിരിച്ചുവരവ് ചിത്രമെന്ന പ്രത്യേകതയോടെയെത്തിയെങ്കിലും മനസ്സിനക്കരയിലെ നായിക കഥാപാത്രമായ ഗൗരിയായി എത്തിയ നയന്‍താര എന്ന പുതുമുഖ അഭിനേത്രിയും പ്രേക്ഷകരുടെ മനം കവര്‍ന്നു. പിന്നീട് പല വേഷങ്ങളില്‍ റീത്ത മാത്യൂസായും തങ്കമണിയായും അവള്‍ മലയാള ചലച്ചിത്ര ലോകത്തിലുണ്ടായിരുന്നു. എന്നാല്‍ ആദ്യനാളുകളില്‍ മലയാള സിനിമയേക്കാള്‍ ആ താരസുന്ദരിക്ക് അംഗീകാരവും ആദരവും മികച്ച വേഷങ്ങളും ലഭിച്ചത് ഇതരഭാഷകളില്‍ നിന്നായിരുന്നു… എന്നാല്‍ കാലങ്ങള്‍ക്കിപ്പുറം മലയാളത്തിന്റെ മാത്രമല്ല തെന്നിന്ത്യന്‍ …

Read More »

സിനിമാ സമരത്തിനിടയിലും ഭൈരവയെത്തി

bairavaa

നിർമ്മാതാക്കളും തിയേറ്റർ ഉടമകളും തമ്മിലുള്ള സമരം കടുക്കുമ്പോഴും ബി ക്ലാസ് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ 200 കേന്ദ്രങ്ങളിൽ പുതിയ സിനിമ പ്രദർശനത്തിനെത്തി. വിജയ് നായകനായ തമിഴ് ചിത്രം ഭൈരവയാണ് ഇന്ന് രാവിലെ റിലീസ് ചെയ്തത്. എ ക്ളാസ് തിയേറ്ററുകൾ സംസ്ഥാന വ്യാപകമായി ഇന്ന് മുതൽ തുറക്കില്ല. തിയേറ്റർ കളക്ഷനിലെ തർക്കം പരിഹരിക്കാതെ തുറക്കണ്ട എന്നാണ് തീരുമാനമെന്ന് എ ക്ളാസ് തിയേറ്റർ ഉടമകളുടെ സംഘടനയായ കേരള ഫിലിം എക്സിബിറ്റേഴസ് ഫെഡറേഷന്റെ തീരുമാനം. ബി ക്ലാസ് ഉടമകളുടെ സംഘടനയായ സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്റെ 70 തിയേറ്ററുകളിലും മൾട്ടിപ്ലക്സുകളിലും സർക്കാർ …

Read More »

മമ്മൂട്ടി 32 ദിവസം കാട്ടില്‍

megastar-mammoottys-tamil-film-peranbu-movie-stills-696x355

ചെന്നൈ: മമ്മൂട്ടി നഗരത്തില്‍ ജീവിക്കുകയും നഗരകേന്ദ്രീകൃത സിനിമകളിലോ അല്ലെങ്കില്‍ നഗരത്തോട് ചേര്‍ന്നുള്ള ഗ്രാമങ്ങളിലെ ലൊക്കേഷനുകളില്‍ ചിത്രീകരിക്കുന്ന ഫിലുമുകളില്‍ അഭിനയിക്കുകയോ ചെയ്യുകയാണ് ഇപ്പോള്‍. പണ്ടെത്തെപ്പോലെ കുഗ്രാമങ്ങളിലോ, കാട്ടിലോ ഒന്നും അദ്ദേഹം ഷൂട്ടിംഗിനായി മെനക്കെടാറില്ല. അമേരിക്കയില്‍ പോയപ്പോള്‍ വിമാനത്താവളത്തില്‍ തടഞ്ഞ് വച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ അവിടെയും ചിത്രീകരണത്തിന് പോകാറില്ല. എന്നാല്‍ നല്ല കഥയും കഥാപാത്രവുമാണെങ്കില്‍ ഏത് കാടും മേടും താണ്ടാന്‍ താരം തയ്യാറാണ്. അടുത്തിടെ റാം സംവിധാനം ചെയ്ത പേരന്‍പ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊടയ്ക്കനാലില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള വനാന്തരഗ്രാമത്തിലായിരുന്നു. അവിടെ ചെന്ന ആദ്യ …

Read More »

ഖുശ്ബുവിനെ കളത്തിലിറക്കി വിശാലിന്റെ പോര്

khushbu

ചെന്നൈ: തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഖുശ്ബു മല്‍സരിക്കുന്നു. നടന്‍ വിശാലാണ് ഇതിന് പിന്നിലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ആരോപണങ്ങള്‍ ഖുശ്ബു നിഷേധിച്ചു. നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയായ വിശാലിന് നിര്‍മാണ കമ്പനിയും ഉണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിനെ വിമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്ന് സംഘടനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. വരുന്ന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ തന്റെ പാനലിന് ഖുശ്ബുവാണ് നേതൃത്വം നല്‍കുന്നതെന്ന് വിശാല്‍ വ്യക്തമാക്കി. ഇപ്പോഴത്തെ കണ്‍സില്‍ പ്രസിഡന്റ് തലൈപുലി എസ്. താണുവിന് ഇത് വലിയ …

Read More »

നിവിന്‍ ഇക്കൊല്ലം തമിഴ് പേശും

nivin-pauly

ക്രിസ്റ്റഫര്‍ പെരേര ചെന്നൈ: ഇക്കൊല്ലത്തിന്റെ പകുതിയിലധികം കാലം നിവിന്‍പോളി തമിഴ് പേശും. ഗൗതം രാമചന്ദ്രന്‍, പ്രഭു രാധാകൃഷ്ണന്‍, സൂര്യ ബാലകുമാരന്‍ എന്നിവരുടെ ചിത്രങ്ങളിലഭിനയിക്കാന്‍ താരം കരാറൊപ്പിട്ടു. കന്നട ചിത്രമായ ഉളിടവരു കണ്ടന്തേ എന്ന തെലുങ്ക് ചിത്രത്തിന്റെ തമിഴ് പതിപ്പിലാണ് ആദ്യം അഭിനയിക്കുന്നത്. റിച്ചി എന്ന ഗ്യാങ്സ്റ്ററുടെ വേഷമാണ്. കന്നടയില്‍ രക്ഷിത് ഷെട്ടിയാണ് ഈ വേഷം ചെയ്തത്. സംവിധായകന്‍ ഗൗതം രാമചന്ദ്രനുമായി പലവട്ടം ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് തിരക്കഥ പൂര്‍ത്തിയാക്കിയത്. എന്റെ ആദ്യ തമിഴ് ചിത്രത്തിന് അത് വലിയ നേട്ടമാകുമെന്ന് കരുതുന്നതായി നിവിന്‍ വൈഫൈ റിപ്പോര്‍ട്ടറോട് …

Read More »

നടിമാര്‍ മേനികാണിക്കാനാണ് പ്രതിഫലം വാങ്ങുന്നതെന്ന പ്രസ്താവയ്‌ക്കെതിരെ തമന്ന

tamanna-bhatia

ചെന്നൈ: നടിമാര്‍ മേനിപ്രദര്‍ശനം നടത്താണ് വന്‍തുക പ്രതിഫലം വാങ്ങുന്നതെന്ന സംവിധായകന്‍ സൂരാജിന്റെ പ്രസ്താവനയ്‌ക്കെതിരെ നടി തമന്ന രംഗത്ത്. താനടക്കമുള്ള നടിമാരെ അപമാനിച്ച തന്റെ പുതിയ ചിത്രമായ കത്തി ചണ്ടെയുടെ സംവിധായകന്‍ മാപ്പ് പറയണമെന്ന് താരം ട്വീറ്റ് ചെയ്തു. ചിത്രീകരണത്തിനിടെ കോസ്റ്റിയൂമര്‍ നായികയുടെ  വസ്ത്രങ്ങളുമായി എത്തിയപ്പോള്‍ നീളം കുറയ്ക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയെന്നും ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കുമ്പോള്‍ നായികമാര്‍ കംഫര്‍ട്ടാണോ , ഹാപ്പിയാണോ എന്ന് തനിക്ക് അറിയേണ്ട കാര്യമില്ലെന്നും സംവിധായകന്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതാണ് വിവാദമായത്. നായകമാരെ അല്‍പവസ്ത്രധാരികളായി കാണാനാണ് പ്രേക്ഷകര്‍ ടിക്കറ്റെടുക്കുന്നതെന്നും …

Read More »

ധനുഷ് എന്റെ മറ്റവനല്ല: അമലാപോള്‍

amala-and-dhanush

കൊച്ചി: അമലാപോളും സംവിധായകന്‍ എല്‍.വിജയ്‌യും കഴിഞ്ഞ ജൂണില്‍ വേര്‍പിരിഞ്ഞത് മുതല്‍ പ്രചരിക്കുന്ന കഥയാണ്, ധനുഷുമായി അമലയ്ക്ക് അവിഹിത ബന്ധം ഉണ്ടായിരുന്നെന്ന്. ഇത്രയും കാലം ഇതിനോടൊന്നും പ്രതികരിക്കാന്‍ അമല തയ്യാറായില്ല. കാരണം ദാമ്പത്യം തകരുമ്പോള്‍ എല്ലാവരും സ്ത്രീകളെ മാത്രമേ കുറ്റം പറയൂ. ഇന്ത്യക്കാരുടെ പൊതുസ്വഭാവമാണത്. ധനുഷിനെയും എന്നെയും ചേര്‍ത്തുള്ള കഥകള്‍ കേട്ടപ്പോള്‍ ഒരുപാട് വെറുപ്പ് തോന്നിയെന്ന് താരം പറഞ്ഞു. സിനിമയില്‍ ഇത്രയും മാന്യനായ വ്യക്തികളെ അപൂര്‍വമായേ കാണാന്‍ കഴിയൂ എന്നാണ് ധനുഷിനെ കുറിച്ച് അമല പറയുന്നത്. ഇത്തരം പ്രചരണങ്ങള്‍ ധനുഷിനെ വിഷമിപ്പിച്ചിരുന്നു. അതേക്കുറിച്ച് തന്നോട് സംസാരിച്ചിരുന്നെന്നും …

Read More »

കാജല്‍ അഗര്‍വാള്‍ കോണ്ടം വില്‍ക്കാനിറങ്ങുന്നു

kajal-agarwal

  -ക്രിസ്റ്റഫര്‍ പെരേര- ചെന്നൈ: തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാള്‍ കോണ്ടം വില്‍ക്കാനിറങ്ങുന്നു. ഇതിനായി മൂന്ന് കോടിയാണ് പ്രതിഫലം കൈപ്പറ്റിയത്. കാമസൂത്രയുടെ പുതിയ മോഡലാണ് താരം. മുമ്പ് ശ്വേതാമേനോന്‍ കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിച്ച് വിവാദം സൃഷ്ടിച്ചിരുന്നു. ശ്വേതയ്ക്ക് ഇന്ത്യയില്‍ വലിയ പബ്ലിസിറ്റി നേടിക്കൊടുത്ത പരസ്യമായിരുന്നു അത്. അതുപോലെ വിവാദത്തിലകപ്പെടാതിരിക്കാന്‍ കാജല്‍ ബുദ്ധിപരമായ നീക്കമാണ് നടത്തിയത്. പരസ്യത്തിന്റെ കരാര്‍ ഒപ്പിടുന്നതിന് മുമ്പ് ചില വ്യവസ്ഥകള്‍ താരം മുന്നോട്ട് വെച്ചു. ദ്വയാര്‍ത്ഥം വരുന്ന വാക്കുകള്‍ ഉപയോഗിക്കില്ല. സെക്‌സിയാകുന്നതിന് പരിധിയുണ്ട്. ശരീരഭാഗങ്ങള്‍ അധികം കാണിക്കില്ല. ഇമേജിനെ ബാധിക്കാതിരിക്കാനാണ് ഈ …

Read More »

ഹൊറര്‍ ചിത്രം നയന്‍താര ഒറ്റ ദിവസം കൊണ്ട് ഡബ്ബ് ചെയ്തു

nayantara-photos-in-nenu

  ചെന്നൈ:  തന്റെ പുതിയ ചിത്രമായ ദുരെ നയന്‍താര ഒറ്റ ദിവസം കൊണ്ട് ഡബ്ബ് ചെയ്തു. സാധാരണ തന്റെ സിനിമകള്‍ക്ക് നയന്‍സ് ശബ്ദം നല്‍കാറില്ല. സവിതാ റെഡിയാണ് നയന്‍സിന്റെ മിക്ക സിനിമകള്‍ക്കും ഡബ്ബ് ചെയ്തിട്ടുള്ളത്. തമിഴില്‍ ഐശ്വര്യാറായിക്ക് ഉള്‍പ്പെടെ ഡബ്ബ് ചെയ്യുന്നത് ഇവരാണ്. നവാഗത സംവിധായകനായ ദോസ് രാമസ്വാമി ഡബ്ബ് ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ നയന്‍താര സമ്മതിച്ചു. എന്നാല്‍ ഹൊററും ത്രില്ലറുമായ ചിത്രം ഒരു ദിവസം കൊണ്ട് താരം ഡബ്ബ് ചെയ്യുമെന്ന് അദ്ദേഹം വിചാരിച്ചിരുന്നില്ല. സിനിമയുടെ എല്ലാ മേഖലയിലും നയന്‍താര നല്ല രീതിയില്‍ ഇടപെടുമെന്നും സംവിധായകന്‍ …

Read More »

പത്രക്കാരെ പേടി; നയന്‍സ് രഹസ്യമായി വിവാഹം കഴിച്ചു

nayans

  ചെന്നൈ: പത്രക്കാരെ പേടിച്ച് നയന്‍താര രഹസ്യമായി വിവാഹം കഴിച്ചതായി റിപ്പോര്‍ട്ട്. ചെന്നൈയിലെ സിനിമാ വൃത്തങ്ങളാണ് ഇക്കാര്യം പറഞ്ഞത്. കാമുകനും സംവിധായകനുമായ വിഘ്നേഷിനെ രണ്ട് മാസം മുമ്പാണ് രഹസ്യമായി വിവാഹം കഴിച്ചത്. എന്നാല്‍ ഇമേജ് നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് ഇക്കാര്യം മാധ്യമങ്ങളെ ഉള്‍പ്പെടെ അറിയിക്കാത്തത്. അടുത്തിടെയായി താരത്തിനെതിരെ ധാരാളം ഗോസിപ്പുകള്‍ ഉണ്ടാകുന്നുണ്ട്. അത് ഭയന്നാണ് മാധ്യമങ്ങളെ അറിയിക്കാത്തതെന്ന് അറിയുന്നു. ചെന്നൈയിലെ ഏഴുംപൂരില്‍ നയന്‍സ് വാങ്ങിയ പുതിയ വീട്ടിലാണ് വിഘ്നേഷും താമസിക്കുന്നത്. കഴിഞ്ഞ ഓണം ഇരുവരും ഒരുമിച്ച് ആഘോഷിച്ചതിന്റെ ഫോട്ടോസ് നയന്‍സ് പുറത്തുവിട്ടിരുന്നു. വിജയുടെ ഉള്‍പ്പെടെയുള്ള നായിക …

Read More »