NEWS

വിവാഹിതരായ കമിതാക്കള്‍ ഒളിച്ചോടി ആത്മഹത്യയ്ക്ക് ശ്രമിച്ചു; യുവതി മരിച്ചു; യുവാവിന്റെ നില ഗുരുതരം

love

കോട്ടയം: അവിഹിത പ്രണയം വീട്ടിലറിഞ്ഞതോടെ വിവാഹിതരായ കമിതാക്കള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. യുവതി മരിച്ചു, യുവാവിന്റെ നില ഗുരുതരം. കായംകുളം മാവേലിക്കര ചെരുവില്‍ രഞ്ചിത (26) ആണ് മരിച്ചത്. പീരിമേട് പള്ളിക്കുന്ന് സ്വദേശിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ സജുവാണ് (30) ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. രഞ്ചിതയുടെ ഭര്‍ത്താവ് വിദേശത്താണ്. ഇവര്‍ക്ക് ഒരു കുട്ടിയുമുണ്ട്. സജുവിന് ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. വാഗമണ്ണിലെ മൊട്ടക്കുന്നില്‍ ശനിയാഴ്ചയായിരുന്നു ഇരുവരുടെയും ആത്മഹത്യ ശ്രമം. ഇവര്‍ മുറപ്പെണ്ണും മുറച്ചെറുക്കനുമാണ്. ചെറുപ്പം മുതലേ പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹം ബന്ധുക്കള്‍ എതിര്‍ത്തിരുന്നു. …

Read More »

സി.പി.ഐ.എം.എല്‍ റെഡ്സ്റ്റാര്‍ ജനറല്‍ സെക്രട്ടറി കെ.എന്‍. രാമചന്ദ്രനെ കാണാതായി

kn-ramachandran

സി.പി.ഐ എം.എൽ റെഡ്സ്റ്റാർ ദേശീയ ജനറൽ സെക്രട്ടറി കെ.എൻ രാമചന്ദ്രനെ കൊൽക്കത്തയിൽ വെച്ച് കാണാതായി. കൊൽക്കത്ത: ലക്നവിൽ നിന്നും ഞായറാഴ്ച്ച വൈകിട്ട് ഹൗറാ സ്റ്റേഷനിൽ വണ്ടിയിറങ്ങിയതിനു ശേഷമാണ് രാമചന്ദ്രനെ കാണാതാവുന്നത്. വൈകുന്നേരം അഞ്ചു മണിക്ക് ഹൗറയിൽ എത്തിച്ചേരുമെന്ന് പാർട്ടി സംസ്ഥാന സമിതി അംഗം രവി പാലൂരിനെ കെ.എൻ രാമചന്ദ്രൻ അറിയിച്ചിരുന്നു. ഇതനുസരിച്ച് അഞ്ചര മണി രാമചന്ദ്രനെ ഫോൺ ചെയ്തെങ്കിലും ആരും എടുത്തില്ല ഏഴര മണിക്കു ശേഷം ഫോൺ ഓഫായി. കഴിഞ്ഞ ദിവസം 24 പർഗാന ജില്ലയിലെ ഭാൻ കുർ എന്ന സ്ഥലത്തു നടന്ന പോലീസ് …

Read More »

സ്വാശ്രയ കോളേജുകളില്‍ അടിമ ജോലിയും ഇടിമുറിയും

huj

പ്രസവാവധി പോലും നിഷേധിക്കുന്നതാണ് മാനേജ്‌മെന്റിന്റെ ക്രൂരതകള്‍ 5000 രൂപ പോലും ലഭിക്കാത്ത അധ്യാപകരും ഇക്കൂട്ടത്തിലുണ്ട്.  യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കണമെങ്കില്‍ ഒപ്പിട്ട ബ്ലാങ്ക് ചെക്കോ, ഒരു മാസത്തെ ശമ്പളമോ നല്‍കണം.    സ്വാശ്രയ കോളേജുകളിലെ പീഡനങ്ങള്‍ വിവരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പിന്നാലെ അധ്യാപരകരും ജീവനക്കാരും രംഗത്ത്. സെല്‍ഫ് ഫിനാന്‍സിംഗ് കോളേജ് ടീച്ചേഴ്‌സ് ആന്റ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രസവാവധി പോലും നിഷേധിക്കുന്ന മാനേജ്‌മെന്റിന്റെ ക്രൂരതകള്‍ വിവരിച്ചത്. അടിമ സമാനമായ ജോലിയാണ് സ്ഥാപനത്തിലെന്ന് അധ്യാപകരും ജീവനക്കാരും പറഞ്ഞു. മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതിന് ഇടിമുറികള്‍ പോലും ചില …

Read More »

കോടതികളില്‍ വ്യാജവക്കീലന്‍മാര്‍ അരങ്ങുവാഴുന്നു

court

ന്യൂഡല്‍ഹി: ഇന്ത്യയിലെ അഭിഭാഷകരില്‍ 45 ശതമാനവും വ്യാജന്‍മാരാണെന്ന് ഇന്ത്യന്‍ ബാര്‍ കൗണ്‍സില്‍. കൗണ്‍സില്‍ മേധാവി മനന്‍ കുമാര്‍ മിശ്രയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാറിറിന്റെ സാനിധ്യത്തില്‍ ഇതു സംബന്ധിച്ച് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. അഭിഭാഷകരുടെ യോഗ്യത സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ അഭിഭാഷകരായി കോടതികളിലെത്തുന്ന വലിയൊരു വിഭാഗവും ശരിയായ യോഗ്യതയില്ലാത്തവരാണ്. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുള്ളവരും സര്‍ട്ടിഫിക്കറ്റുകള്‍ തന്നെ ഇല്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്. ബാര്‍ കൗണ്‍സില്‍ ലൈസന്‍സ് ഇല്ലാത്തവരുമുണ്ടെന്നും മനന്‍കുമാര്‍ മിശ്ര പറഞ്ഞു. 2012ലെ ബാര്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് കണക്കു പ്രകാരം …

Read More »

ഫ്രണ്ട് ഓഫീസ് ജീവനക്കാരി നേരത്തേ പോയി; ഓവര്‍സിയറെ അകത്താക്കി പഞ്ചായത്തംഗം ഓഫീസ് പൂട്ടി

lock

ജീവനക്കാരിയ്ക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ മെമ്മോ ഫ്രണ്ട് ഓഫീസ് ജീവനക്കാരി നേരത്തേ സ്ഥലംവിട്ടു. ഓവര്‍സിയറെ അകത്താക്കി പഞ്ചായത്തംഗം ഓഫീസ് പൂട്ടി താക്കോല്‍ കീശയിലിട്ടു. കഴിഞ്ഞ ദിവസം വെണ്മണി ഗ്രാമ പഞ്ചായത്ത് ഓഫീസിലാണ് സംഭവം. ഫ്രണ്ട് ഓഫീസ് ജീവനക്കാരി ഉച്ചകഴിഞ്ഞ് 3.30 ആയപ്പോഴേക്കും ബാഗും കുടയുമെടുത്ത് വീട്ടിലേക്ക് പോകുകയായിരുന്നു. അവരുടെ നടപടിയില്‍ പ്രതിഷേധിച്ച് രണ്ടാം വാര്‍ഡംഗം അനില്‍ അമ്പാടിയാണ് ഫ്രണ്ട് ഓഫീസ് പൂട്ടി താക്കോല്‍ കീശയിലിട്ടത്. എന്നാല്‍ ഓഫീസ് പൂട്ടുന്ന സമയം ഒരു ഓവര്‍സിയറും സ്ഥലത്തെ ഒരു രാഷ്ട്രീയ നേതാവും ഫ്രണ്ടോഫീസിനകത്ത് ഉണ്ടായിരുന്നു. ഇതു ശ്രദ്ധിക്കാതെയാണ് ഓഫീസിനു …

Read More »

ബാലപീഡനം ബി ജെ പി നേതാവ് അറസ്റ്റിൽ

narayanan-namboothri

ഇരിങ്ങാലക്കുട . പതിനാറു വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിന് വിധേയനാക്കിയ കേസിൽ ബി ജെ പി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.ഇരിങ്ങാലക്കുട കൂടൽ മാണിക്യം സ്വദേശി എ റ്റി നാരായണൻ നമ്പൂതിരിയാണ്    കുറ്റാരോപിതൻ . കൂടൽ മാണിക്യം ക്ഷേത്രത്തിന് സമീപമുള്ള വേദ പഠനശാലയിലെ ആദ്ധ്യാപകനും സ്ഥാപനത്തിൻ്റെ സെക്രട്ടറി കൂടിയായ  പ്രതി വേദം പഠിക്കാൻ വന്ന വിദ്യാർഥിയെ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു.മധ്യ വയസ്ക്കാനായ പ്രതിയുടെ തുടർച്ചയായി ഉള്ള പീഡനം സഹിക്കവയ്യാനാകാതെ ബാലൻ   ഒടുവിൽ പോലീസിൽ പരാതിപ്പെടുകയായിരുന്നു.കുട്ടികൾക്കെതിരെയുള്ള ലൈംഗീക അതിക്രമം …

Read More »

ഞാന്‍ ലക്ഷ്മിനായരുടെ പീഡനത്തിന്റെ ഇര: അഡ്വ കരകുളം ആദര്‍ശ്

img-20170120-wa0001

ലോ ആക്കാദമി പ്രിന്‍സിപ്പല്‍ ഡോ. ലക്ഷമിനായര്‍ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ച എസ്എഫ്‌ഐ നേതാവാണ് ആദര്‍ശ് രാത്രി എട്ടിന് ശേഷം പെണ്‍കുട്ടികളെ കാറില്‍ കയറ്റിക്കൊണ്ടു പോകുന്നത് ചോദ്യം ചെയ്തതിനാണ് കള്ളക്കേസില്‍ കുടുക്കിയത് സഹപാഠിയായ പെണ്‍കുട്ടിയെക്കൊണ്ട് പ്രിന്‍സിപ്പല്‍ തനിക്കെതിരെ വ്യാജ പീഡനപരാതി കൊടുപ്പിച്ചു പീഡനകഥയറിഞ്ഞ് ആദര്‍ശിന്റെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു -ക്രിസ്റ്റഫര്‍ പെരേര- ലോ അക്കാദമി ലോ കോളജില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന ക്രൂരതകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുമ്പ് പ്രിന്‍സിപ്പല്‍ കരിയര്‍ തകര്‍ത്തിട്ടും തോറ്റുകൊടുക്കാതെ ജീവിതത്തിലേക്ക് മടങ്ങിവന്ന പൂര്‍വ വിദ്യാര്‍ത്ഥി തന്റെ അനുഭവങ്ങള്‍ ദ …

Read More »

WIFI EXCLUSIVE: ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥരുടെ അറസ്റ്റ്: ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ മാപ്പുസാക്ഷിയായത്‌ വിവാദമാകുന്നു

bribe

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ച് നികുതിവെട്ടിപ്പിന് കൂട്ടുനിന്ന ശേഷം ഉദ്യോഗസ്ഥരെ സി.ബി.ഐയ്ക്ക് ഒറ്റിക്കൊടുത്ത ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്കെതിരെ ഒരു സന്നദ്ധ സംഘടന പൊതുതാല്‍പര്യ ഹരജി നല്‍കാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിലെ ജ്വല്ലറി ഉടമകളില്‍ നിന്ന് പത്ത് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ അടക്കം രണ്ട് ആദായവകുപ്പ് ഉദ്യോഗസ്ഥരെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.  പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ ശൈലേന്ദ്ര മമ്മിടി, ശരത് എന്നിവരെയാണ് സി.ബി.ഐ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് കോട്ടയത്തെ ഒരു പ്രമുഖ വ്യവസായിയെയും സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. …

Read More »

BREAKING NEWS: ഡി.എൽ.എഫ് പൊളിക്കൽ- തീരദേശ പരിപാലന അതോറിറ്റി  സുപ്രീം കോടതിയിലേക്ക് 

dlf-flat-kochi

  -വികാസ് രാജഗോപാല്‍- കൊച്ചിയിലെ  ഡി എൽ എഫ് ഫ്ളാറ്റ് സമുച്ചയം പൊളിക്കുന്നതിന് എതിരെയുള്ള ഹൈക്കോടതി ഡിവിഷൻ ബഞ്ചിൻ്റെ വിധിക്കെതിരെ  സുപ്രീം കോടതിയിൽ  അപ്പീൽ  പോകാൻ തീരദേശ പരിപാലന അതോറിറ്റി തീരുമാനിച്ചു. തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. അപ്പീൽ പോകാനുള്ള പ്രധാന കാരണം ഡിവിഷൻ ബഞ്ചിൻ്റെ വിധിയുടെ മറ പിടിച്ച് തീരദേശ പരിപാലന ചട്ടങ്ങൾ ലംഘിച്ച് കെട്ടിടം നിർമ്മിച്ചവർ  പിഴ അടച്ച് രക്ഷപെടാൻ ഉള്ള  ശ്രമം ഉണ്ടായതിനെ തുടർന്നാണ് അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചത്. ഇത്തരത്തിൽ നിയമ ലംഘനം നടത്തിയവരുടെ ലിസ്റ്റ് തയാറാക്കിയാണ് തീരദേശ പരിപാലന …

Read More »

ജെല്ലിക്കെട്ട് ജനങ്ങളുടെ വികാരം മനസിലാക്കുന്നുവെന്ന് പ്രധാന മന്ത്രി

jallikattu-chennai-pti_650x400_51484978667

തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഓര്‍ഡിനന്‍സിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി   തമിഴ്നാടിൻ്റെ സാംസ്ക്കാരിക പാരമ്പര്യം മനസിലാക്കുന്നുവെന്നും  ജനവികാരം കണക്കിലെടുത്ത് നടപടികൾ കൈക്കൊള്ളുമെന്നും നരേന്ദ്ര മോഡി അറിയിച്ചു. ട്വിറ്ററിലുടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത് .ജെല്ലിക്കെട്ട് നടത്താൻ അനുവദിക്കണമെന്ന് കാണിച്ചുകൊണ്ട് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഓര്‍ഡിനന്‍സിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. കേന്ദ്ര സർക്കാർ പാസാക്കിയ ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അംഗീകാരത്തിനു വേണ്ടി അയച്ചു കൊടുത്തു. ഇക്കാര്യം  കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയാണ് അറിയിച്ചത്. ജെല്ലിക്കെട്ട് കേസില്‍ ഒരാഴ്ചത്തേക്ക് വിധി പറയില്ലെന്ന്സുപ്രീം കോടതി  നേരത്തെ   പറഞ്ഞിരുന്നു. അതിനാലാണ് ഒാർഡിനൻസിലൂടെ …

Read More »