National

സി.പി.ഐ.എം.എല്‍ റെഡ്സ്റ്റാര്‍ ജനറല്‍ സെക്രട്ടറി കെ.എന്‍. രാമചന്ദ്രനെ കാണാതായി

kn-ramachandran

സി.പി.ഐ എം.എൽ റെഡ്സ്റ്റാർ ദേശീയ ജനറൽ സെക്രട്ടറി കെ.എൻ രാമചന്ദ്രനെ കൊൽക്കത്തയിൽ വെച്ച് കാണാതായി. കൊൽക്കത്ത: ലക്നവിൽ നിന്നും ഞായറാഴ്ച്ച വൈകിട്ട് ഹൗറാ സ്റ്റേഷനിൽ വണ്ടിയിറങ്ങിയതിനു ശേഷമാണ് രാമചന്ദ്രനെ കാണാതാവുന്നത്. വൈകുന്നേരം അഞ്ചു മണിക്ക് ഹൗറയിൽ എത്തിച്ചേരുമെന്ന് പാർട്ടി സംസ്ഥാന സമിതി അംഗം രവി പാലൂരിനെ കെ.എൻ രാമചന്ദ്രൻ അറിയിച്ചിരുന്നു. ഇതനുസരിച്ച് അഞ്ചര മണി രാമചന്ദ്രനെ ഫോൺ ചെയ്തെങ്കിലും ആരും എടുത്തില്ല ഏഴര മണിക്കു ശേഷം ഫോൺ ഓഫായി. കഴിഞ്ഞ ദിവസം 24 പർഗാന ജില്ലയിലെ ഭാൻ കുർ എന്ന സ്ഥലത്തു നടന്ന പോലീസ് …

Read More »

കോടതികളില്‍ വ്യാജവക്കീലന്‍മാര്‍ അരങ്ങുവാഴുന്നു

court

ന്യൂഡല്‍ഹി: ഇന്ത്യയിലെ അഭിഭാഷകരില്‍ 45 ശതമാനവും വ്യാജന്‍മാരാണെന്ന് ഇന്ത്യന്‍ ബാര്‍ കൗണ്‍സില്‍. കൗണ്‍സില്‍ മേധാവി മനന്‍ കുമാര്‍ മിശ്രയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാറിറിന്റെ സാനിധ്യത്തില്‍ ഇതു സംബന്ധിച്ച് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. അഭിഭാഷകരുടെ യോഗ്യത സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ അഭിഭാഷകരായി കോടതികളിലെത്തുന്ന വലിയൊരു വിഭാഗവും ശരിയായ യോഗ്യതയില്ലാത്തവരാണ്. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുള്ളവരും സര്‍ട്ടിഫിക്കറ്റുകള്‍ തന്നെ ഇല്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്. ബാര്‍ കൗണ്‍സില്‍ ലൈസന്‍സ് ഇല്ലാത്തവരുമുണ്ടെന്നും മനന്‍കുമാര്‍ മിശ്ര പറഞ്ഞു. 2012ലെ ബാര്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് കണക്കു പ്രകാരം …

Read More »

ജെല്ലിക്കെട്ട് ജനങ്ങളുടെ വികാരം മനസിലാക്കുന്നുവെന്ന് പ്രധാന മന്ത്രി

jallikattu-chennai-pti_650x400_51484978667

തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഓര്‍ഡിനന്‍സിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി   തമിഴ്നാടിൻ്റെ സാംസ്ക്കാരിക പാരമ്പര്യം മനസിലാക്കുന്നുവെന്നും  ജനവികാരം കണക്കിലെടുത്ത് നടപടികൾ കൈക്കൊള്ളുമെന്നും നരേന്ദ്ര മോഡി അറിയിച്ചു. ട്വിറ്ററിലുടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത് .ജെല്ലിക്കെട്ട് നടത്താൻ അനുവദിക്കണമെന്ന് കാണിച്ചുകൊണ്ട് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഓര്‍ഡിനന്‍സിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. കേന്ദ്ര സർക്കാർ പാസാക്കിയ ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അംഗീകാരത്തിനു വേണ്ടി അയച്ചു കൊടുത്തു. ഇക്കാര്യം  കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയാണ് അറിയിച്ചത്. ജെല്ലിക്കെട്ട് കേസില്‍ ഒരാഴ്ചത്തേക്ക് വിധി പറയില്ലെന്ന്സുപ്രീം കോടതി  നേരത്തെ   പറഞ്ഞിരുന്നു. അതിനാലാണ് ഒാർഡിനൻസിലൂടെ …

Read More »

ജെ.എന്‍.യു വിദ്യാര്‍ത്ഥിയെ മാനഭംഗപ്പെടുത്തിയ രണ്ട് അഫ്ഗാന്‍കാര്‍ റിമാന്‍ഡില്‍

ht1

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വീണ്ടും പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ രണ്ട് അഫ്ഗാന്‍ സ്വദേശികള്‍ അറസ്റ്റില്‍.  ത്വാബ് അഹമ്മദ്, സുലൈമാന്‍ അഹമ്മാദി എന്നിവരാണ് അറസ്റ്റിലായത്. ജെ.എന്‍.യു വിദ്യാര്‍ത്ഥിനിക്ക് മയക്ക്മരുന്ന് നല്‍കിയ ശേഷം ഇവര്‍ മാനഭംഗപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഗ്രീന്‍ പാര്‍ക്കിലെ ഫ്‌ളാറ്റില്‍ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. പ്രതികളെ ഡല്‍ഹി കോടതിയില്‍ ഹാജരാക്കിയ ശേഷം തിഹാര്‍ ജയിലില്‍ റിമാന്റ് ചെയ്തു. റിമാന്റിലായവര്‍  ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി കാര്‍ഡ് ഉപയോഗിച്ചാണ് ഡല്‍ഹിയില്‍ താമസിക്കുന്നത്. രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിനിയാണ് പരാതിക്കാരി. പബ്ബില്‍ വെച്ച് പരിചയപ്പെട്ട ത്വാബ് ഫ്‌ളാറ്റിലേക്ക് പെണ്‍കുട്ടിയെ വിളിച്ചുവരുത്തുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. അബോധാവസ്ഥയിലാക്കിയ …

Read More »

മലയാളി നഴ്സുമാര്‍ക്ക് ഓസ്ട്രേലിയയില്‍ സുവര്‍ണാവസരം: ടാസ്മേനിയയില്‍ നഴ്സുമാര്‍ക്ക് ക്ഷാമം; സീനിയര്‍ നഴ്സുമാരെ തേടുന്നു

48544211

മലയാളി നഴ്സുമാര്‍ക്ക് ഓസ്ട്രേലിയയില്‍ ജോലി അവസരങ്ങളുടെ പെരുമഴ. ആവശ്യത്തിന് പരിചയസമ്പന്നരായ നഴ്സുമാരെ കിട്ടാതെ ഓസ്ട്രേലിയന്‍ സംസ്ഥാനമായ ടാസ്മേനിയ. നഴ്സുമാരുടെ ക്ഷാമം രൂക്ഷമാകുന്നതായി ഓസ്ട്രേലിയന്‍ നഴ്സിംഗ് ആന്റ് മിഡ്വൈഫറി ഫെഡറേഷന്‍ അറിയിച്ചു. അതിനാല്‍ വിദേശത്തുനിന്നും പ്രവൃത്തിപരിചയമുള്ള നഴ്സുമാരുടെ സേവനം തേടുന്നതായും ഫെഡറേഷന്‍ വ്യക്തമാക്കി. വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവൃത്തിപരിചയമുള്ള നഴ്സുമാരെ തേടുന്നതായാണ് ഓസ്ട്രേലിയന്‍ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി ഫെഡറേഷന്റെ നേരൊലി എല്ലിസ് എബിസി റേഡിയോ ഹൊബാര്‍ട്ടില്‍ അറിയിച്ചത്. സീനിയര്‍ നഴ്സുമാരുടെ നിയമനത്തിനായി വരും മാസങ്ങളില്‍ ന്യൂസിലന്‍ഡ്, ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്ന് നഴ്സ്ലൈന്‍ സ്റ്റേറ്റ് …

Read More »

രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ അട്ടമറിക്കാന്‍ നീതി ആയോഗ്

niti-aayog-2

രാജ്യത്തെ ഫെഡറൽ സംവിധാനത്തെ ആട്ടിമറിക്കാൻ നീതി ആയോഗ് ശ്രമിക്കുന്നു. സംസ്ഥാനങ്ങളുടെ ആധികാരത്തെ  മറികടന്നുകൊണ്ട് ഈമാസം 26 ഗ്രാമസഭ കൂടാൻ കേന്ദ്ര നിർദ്ദേശം ഈ മാസം 26ാം തീയതി റിപ്പബ്ലിക്ക് ദിനത്തിൽ  ഗ്രാമസഭ കൂടണമെന്ന്  നീതി ആയോഗ് കളക്ടർമാർക്ക് നേരിട്ട് നേരിട്ട് നിർദ്ദേശം നൽകി. സംസ്ഥാനങ്ങളുടെ ആധികാരത്തെ പൂർണ്ണമായും  അവഗണിച്ചുകൊണ്ടാണ്  കേന്ദ്രത്തിൻ്റെ ഈ നടപടി. ഇത് സംബന്ധിച്ച യാതൊരു അറിയിപ്പും സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ നയരൂപീകരണ പരിപാടിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ   പ്രതികരണങ്ങൾ  ആരായാനാണ് ഗ്രാമസഭ കൂടാൻ പറഞ്ഞിരിക്കുന്നത്. സാധാരണയായി സംസ്ഥാനത്ത് നടപ്പിലാക്കേണ്ട കാര്യങ്ങൾ …

Read More »

ജലദോഷം മാറാന്‍ പശുവിന്റെ അടുത്തു പോയിരുന്നാല്‍ മതിയെന്ന് രാജസ്ഥാന്‍ മന്ത്രി

cow

ജയ്പൂര്‍ : ജലദോഷവും ചുമയും മാറാന്‍ പശുവിന്റെ അടുത്തു ചെന്നിരുന്നാല്‍ മതിയെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസ പഞ്ചായത്തിരാജ് വകുപ്പ് മന്ത്രി സുദേവ് ദേവ്‌സാനി. ഓക്‌സിജന്‍ ശ്വസിക്കുകയും പുറത്തു വിടുകയും ചെയ്യുന്ന ഏക മൃഗമാണ് പശുവെന്നും അദ്ദേഹം പറഞ്ഞു. ചാണകത്തില്‍ ധാരാളം വൈറ്റമിന്‍ ബി-ഉണ്ട്. അതു കൊണ്ട് റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളെ നിര്‍വീര്യമാക്കാനുള്ള കഴിവുമുണ്ട്. ഹിങ്കോണിയ ഗോശാലയില്‍ അക്ഷയ് പത്ര ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ യുവജനത പശു സംരക്ഷണം നടത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. കേള്‍വിക്കാരെ നടുക്കുന്ന വെളിപ്പെടുത്തലുകള്‍ക്ക് ശേഷം …

Read More »

വാട്‌സ് ആപിന് നിയന്ത്രണം വേണമെന്ന് ഹരജി

whatsapp

ന്യൂഡല്‍ഹി: ഇന്‍സ്റ്റന്റ് മെസേജിങ് സര്‍വീസ് ആയ വാട്‌സ് ആപിനെ സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി വാദം കേള്‍ക്കും. രണ്ട് നിയമ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ അധ്യക്ഷനും ഡിവൈ ചന്ദ്രചൂഡ് അംഗവുമായ സുപ്രീംകോടതി ബെഞ്ചിന്റെ പരിഗണനക്ക് വന്നത്. പ്രാഥമിക വാദം കേട്ട കോടതി ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയും വിശദമായ വാദം കേള്‍ക്കലിനായി മെയ് മാസത്തേക്ക് മാറ്റുകയുമായിരുന്നു. പരാതിക്കാര്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. ഹരീഷ് സാല്‍വെ ഹാജരായി. ലയന നീക്കത്തെതുടര്‍ന്ന് ഉപയോക്താക്കളുടെ വിവരങ്ങളും വാട്‌സ് ആപില്‍ നല്‍കുന്ന …

Read More »

എടിഎമ്മില്‍നിന്ന് സൗജന്യമായി പണം പിൻവലിക്കൽ പരിധി അഞ്ചിൽ നിന്ന് മൂന്നായി കുറച്ചേക്കും 

atm-cash-point

പ്രതിമാസം  എടിഎമ്മുകളിൽ നിന്ന്  സൗജന്യമായി പണം പിന്‍വലിക്കുന്നതിന്റെ പരിധി മൂന്ന് തവണയാക്കി  വെട്ടിക്കുറച്ചേക്കും. അടുത്തമാസം നടക്കേണ്ട ബജറ്റിനു മുമ്പായി  കേന്ദ്ര ധനമന്ത്രാലയവുമായി ബാങ്കുകള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഉന്നയിച്ച ആവശ്യമാണിത്. സ‌ർക്കാരിൻ്റെ  ഡിജിറ്റൽ പണമിടപാട് വർധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി ബാങ്കുകളുടെ നിർദ്ദേശം നടപ്പിലാകാനാണ് സാധ്യത. നിലവില്‍  അഞ്ച് ഇടപാടുകളാണ് പ്രതിമാസം സൗജന്യമായുള്ളത്. അതില്‍കൂടുതല്‍ തവണ പണം പിന്‍വലിച്ചാല്‍ ഓരോതവണ 20 രൂപയും സര്‍വീസ് ടാക്‌സും പിടിക്കും. നോട്ട് നിരോധനത്തെ തുടർന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്ന ഇളവ് എല്ലാ ബാങ്കുകളും നേരത്തെ തന്നെ പിൻവലിച്ചിരുന്നു . മെട്രോ …

Read More »

രണ്ടിലേറെ കുട്ടികളുണ്ടോ ? അഡ്മിഷനില്ല, ജോലിയുമില്ല..!

school-thewifireporter

വിചിത്രമായ നിബന്ധനയുമായി ഡല്‍ഹി സ്‌കൂള്‍ ന്യൂഡല്‍ഹി : രണ്ടിലേറെ കുട്ടികളുള്ള ദമ്പതിമാര്‍ ഈ സ്‌കൂളിന്റെ പടിവാതിലിലേക്കു നോക്കുക പോലും ചെയ്യരുത്. കുട്ടിക്ക് അഡ്മിഷന്‍ കിട്ടില്ലെന്നു മാത്രമല്ല. സ്‌കൂളിലെ ജോലിക്കായി അപേക്ഷ അയക്കുകയും വേണ്ട. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രാജേന്ദ്രനഗറിലുള്ള സല്‍വാന്‍ സ്‌കൂളാണ് വിചിത്രമായ നിബന്ധന മുന്നോട്ടു വെച്ചിരിക്കുന്നത്. നാം രണ്ട് നമുക്ക് രണ്ട് എന്ന നയം പ്രോത്സാഹിപ്പിക്കുന്തിന്‍ഡറെ ഭാഗമായുള്ള തങ്ങളുടെ എളിയ ശ്രമം എന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം…! ഡല്‍ഹിയിലെ മുന്നൂറോളം സ്വകാര്യ സ്‌കൂളുകളിലെ നഴ്‌സറികളിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സല്‍വാന്‍ സ്‌കൂള്‍ …

Read More »