SPORTS

ക്യാപ്ടന്‍ കൂള്‍ പടിയിറങ്ങുമ്പോള്‍….

ms-dhoni-odi-serious-700

മഹേന്ദ്രസിങ് ധോണി എന്ന എം.എസ്.ഡി, ക്രിക്കറ്റിലെ ചടുലമായ നായക മികവിലൂടെ ഇന്ത്യയുടെ അലമാരയിലെത്തിച്ച ട്രോഫികള്‍ നോക്കിയാല്‍ മതി ഈ റഞ്ചിക്കാരനെ ആരാധിക്കാന്‍. ഏകദിന ലോകകപ്പും, ട്വന്റി-20 ലോകകപ്പും, ചാമ്പ്യന്‍സ് ട്രോഫിയും. ഐസിഎസിയുടെ എല്ലാ ട്രോഫികളിലും ഒപ്പിട്ട ഏക ഇന്ത്യന്‍ നായകന്‍ കൂടിയാണ് ധോണി. സാക്ഷാല്‍ സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍, സേവാഗ്, ഗാംഗുലി ഇങ്ങനെ ഇന്ത്യകണ്ട അദ്ഭുതങ്ങള്‍ ക്രീസില്‍ തിളങ്ങുമ്പോഴാണ് ഈ റാഞ്ചിക്കാരന്റെ അരങ്ങേറ്റം. പവര്‍ ഹിറ്ററായ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനെ തപ്പി ഇറങ്ങിയ സൗരവ് ഗാംഗുലിക്ക് കിട്ടിയ സുവര്‍ണ്ണ മത്സ്യമായിരുന്നു ഈ നീളന്‍ …

Read More »

അനുരാഗ് താക്കൂര്‍ ബി.സി.സി.ഐയ്ക്ക് പുറത്ത്

anurag-thakkur

അധ്യക്ഷസ്ഥാനത്ത് നിന്ന് താക്കൂറിനെ സുപ്രീംകോടതി പുറത്താക്കി.  ബി.സി.സി.ഐ അധ്യക്ഷന്‍ അനുരാഗ് താക്കൂറിനെ സുപ്രീംകോടതി പുറത്താക്കി. ജസ്റ്റിസ് ലോധ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമാണ് അനുരാഗ് താക്കൂറിനെ പുറത്താക്കിയിരിക്കുന്നത്. ബി.സി.സി.ഐ ജനറല്‍ സെക്രട്ടറി അജത് ഷിര്‍ക്കയെയും പുറത്താക്കിയിട്ടുണ്ട്. പുതിയ ഭാരവാഹികളെ നിര്‍ദ്ദേശിക്കാനും സുപ്രീംകോടതി ലോധ കമ്മിറ്റിയോട് ആവശ്യപ്പെട്ടു. വ്യാജസത്യവാങ് മൂലം നല്‍കിയെന്നും ക്ഷമാപണം നടത്തിയില്ലെങ്കില്‍ ജയിലില്‍ പോകേണ്ടി വരുമെന്നും കോടതി അനുരാഗ് താക്കൂറിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് താക്കൂറിനെ പുറത്താക്കി കൊണ്ടുള്ള ഉത്തരവ്.  ലോധ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത ബി.സി.സി.ഐയിലെയും സംസ്ഥാന അസോസിയേഷനുകളിലെയും എല്ലാ ഉദ്യോഗസ്ഥരും …

Read More »

വിരാട് കോഹ്‌ലിയുടെ പ്രസംഗം കോര്‍പ്പറേറ്റ് ജീവനക്കാര്‍ക്കുള്ള ഉത്തേജക മരുന്ന്

Virat Kohli

മുംബയ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ടെസറ്റ് റാങ്കിംഗില്‍ ഒന്നാമതാക്കിയ നായകന്‍ വീരാട് കോഹ്‌ലിയുടെ ടീം സ്പീച്ച് (പ്രസംഗം) കോര്‍പ്പറേറ്റ് കമ്പനികള്‍ ജീവനക്കാരെ മോട്ടിവേറ്റ് ചെയ്യാന്‍ ഉപയോഗിക്കുന്നു. ജീവനക്കാരെ കായിക വിനോദത്തിലൂടെ ലക്ഷ്യത്തിലെത്താന്‍ പ്രചോദിപ്പിക്കുകയാണ് ഇപ്പോഴത്തെ കോര്‍പ്പറേറ്റ് ട്രെന്‍ഡെന്ന് ദ ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വമ്പന്‍ കമ്പനികള്‍ വിരാട് കോഹ് ലിയെയും രാഹുല്‍ ദ്രാവിഡിനെയും തങ്ങളുടെ കോര്‍പ്പറേറ്റ് മീറ്റിംഗുകളില്‍ ക്ഷണിച്ച് ജീവനക്കാര്‍ക്ക് മോട്ടിവേഷന്‍ സ്പീച്ച് നടത്തിക്കാറുണ്ട്. കളിക്കിടെ ഉണ്ടാകുന്ന വീഴ്ചകളും അതില്‍ നിന്ന് എങ്ങനെ കരകയറി, അതിന് ടീം അംഗങ്ങളെ സജ്ജമാക്കിയതെങ്ങനെ തുടങ്ങിയ കാര്യങ്ങളാണ് …

Read More »

നേട്ടത്തിലേക്ക് സൈക്കിളുമായി പായുന്ന അലീന

aleena-cycle

തിരുവനന്തപുരം: തിരുവമ്പാടിയിലെ ഗ്രാമീണ പാതകളിലൂടെ തുടങ്ങിയ അലീനയുടെ സൈക്കിള്‍ യാത്ര ഇപ്പോള്‍ സുവര്‍ണ നേട്ടങ്ങളിലൂടെയാണ്. കാര്യവട്ടം എല്‍.എന്‍.സി.പിയിലെ വെലോഡ്രോമിലും ആ പതിവ് തെറ്റുന്നില്ല. ദേശീയ ട്രാക്ക് സൈക്കിളിങ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടു ദിനത്തിലും ട്രാക്കില്‍ നിന്നു സൈക്കിളിലേറി അലീന ചേര്‍ത്തുവച്ചത് സ്വര്‍ണം തന്നെ. ആദ്യ ദിനത്തില്‍ അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ആറു കിലോ മീറ്റര്‍ സ്‌ക്രാച്ച് റേസില്‍ സ്വര്‍ണം നേടിയ അലീന ഇന്നലെ 500 മീറ്റര്‍ വ്യക്തിഗത ടൈം ട്രയലില്‍ മീറ്റ് റെക്കോര്‍ഡോടെ സുവര്‍ണ കുതിപ്പ് നടത്തി. ദേശീയ രാജ്യാന്തര മത്സരങ്ങളില്‍ സൈക്കിളുമായി ഏതു ട്രാക്കിലിറങ്ങിയാലും …

Read More »

പിഴവുകള്‍ ഏറ്റു പറഞ്ഞ് സഞ്ജു

തിരുവനന്തപുരം: അച്ചടക്ക ലംഘനവുമായി ബന്ധപ്പെട്ട് വിവാദത്തിലായ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു വി സാംസണും പിതാവും അച്ചടക്ക സമിതിക്ക് മുന്നില്‍ പിഴവുകള്‍ ഏറ്റുചൊല്ലിയതോടെ കെ.സി.എ കടുത്ത നടപടികളില്‍ നിന്നു പിന്‍മാറുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആസ്ഥാനത്തു അച്ചടക്ക സമിതി മുന്‍പാകെ ഹാജരായ സഞ്ജു, തന്റെ തെറ്റു സമ്മതിക്കുകയും ഇത്തരം പ്രവൃത്തികള്‍ മേലില്‍ തന്റെ ഭാഗത്തു നിന്നു ഉണ്ടാകില്ലെന്നും ഉറപ്പു നല്‍കി. ഉച്ചക്ക് രണ്ടോടെയാണ് പിതാവ് സാംസണിനൊപ്പം സഞ്ജു കെ.സി.എ വൈസ് പ്രസിഡന്റ് ടി.ആര്‍ ബാലകൃഷ്ണന്‍ അധ്യക്ഷനായുള്ള നാലംഗ അച്ചടക്ക സമിതിക്കു മുന്നില്‍ ഹാജരായത്. രഞ്ജി …

Read More »

ചെന്നൈ ടെസ്റ്റ്: ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം ; പരമ്പര നേടി

india-england

ചെന്നൈ: നാലാമത്തെ ക്രിക്കറ്റ് ടെസ്റ്റിലും ഇംഗ്ലണ്ടിനെ മലര്‍ത്തിയടിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. നാലാം ടെസ്റ്റില്‍ ഒരു ഇന്നിംഗ്‌സിനും 75 റണ്‍സിനുമാണ് ഇന്ത്യ വിജയക്കൊടി പാറിച്ചത്. രവീന്ദ്രജഡേജയാണ് ( 7 വിക്കറ്റ്) ഇംഗ്ലണ്ടിന്റെ വിക്കറ്റുകള്‍ കടപുഴക്കിയത്. 207 റണ്‍സിന് ഇംഗ്ലണ്ട് ഓളൗട്ടായി. ഇന്നിംഗ് തോല്‍വി ഒഴിവാക്കാന്‍ 283 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. അഞ്ച് മല്‍സരങ്ങളുള്ള പരമ്പര ഇതോടെ നാല് – പൂജ്യത്തിന് ഇന്ത്യ സ്വന്തമാക്കി. രവീന്ദ്ര ജഡേജയുടെ സ്പിന്‍മാജിക്കിന് മുന്നില്‍ ഇംഗ്ലീഷ് നിര നിഷ്ഭ്രമമായി. 103 റണ്‍സിന് വിക്കറ്റൊന്നും നഷ്ടപ്പെടാതിരുന്ന ഇംഗ്ലണ്ട് 129ല്‍ എത്തിയപ്പോഴേക്കും നാല് വിക്കറ്റുകള്‍ …

Read More »

കേരളത്തിലെ ഫുട്‌ബോളിന്റെ പടവലങ്ങാ മോഡല്‍ വികസനത്തിന് മാറ്റം വേണ്ട…?

muhammad-rafiq

പുതു തലമുറയെ മാറ്റി നിര്‍ത്തുന്ന ചില കടല്‍കിഴവന്‍മാരെ അടിച്ചു പുറത്താക്കണം മൂന്നാം ഐ.എസ്.എല്‍ സീസണ്‍ ബാക്കിവയ്ക്കുന്നതെന്ത്…   -ബിനു ജോസഫ്- കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) മൂന്നാം സീസണിന് കൊടിയിറങ്ങിയതിന് പിന്നാലെ ഈ ഫുട്‌ബോള്‍ മാമാങ്കം കേരളത്തിലെ ഫുട്‌ബോളിന്റെ വികസനത്തിന് എന്തു നല്‍കി എന്ന ചോദ്യത്തിന് പ്രസക്തിയേറുകയാണ്. കോടികള്‍ പൊടിച്ച ഫുട്‌ബോള്‍ മേളയ്ക്ക് നികുതിയിളവും, സ്‌റ്റേഡിയ വാടക കുറച്ചും സംസ്ഥാന സര്‍ക്കാരും എല്ലാ പിന്തുണയും നല്‍കിയിരുന്നു. എന്നാല്‍ ഈ മാമാങ്കത്തിന് ശേഷവും സംസ്ഥാനത്തെ ഫുട്‌ബോള്‍ വികസനത്തിന് നേതൃത്വം നല്‍കേണ്ട കേരള ഫുട്‌ബോള്‍ അസോസിയേഷനോ, …

Read More »

ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി അടിച്ച് കരുണ്‍ നായര്‍

cricket-india-v-england-5th-test-d4_845223a8-c5dc-11e6-ad67-c7f41c1c9a76

സേവാഗിനു ശേഷം ട്രിപ്പിള്‍ നേടുന്ന ഇന്ത്യക്കാരനായി ഈ മലയാളി സാക്ഷാല്‍ സച്ചിനും ഗവാസ്‌കറിനും നേടാനാകത്ത നേട്ടം ടെസ്റ്റില്‍ സെഞ്ച്വറിയും ഡബിള്‍ സെഞ്ച്വറിയും നേടുന്ന ആദ്യ മലയാളി എന്ന നേട്ടം ആഘോഷിച്ച് കഴിയുന്നതിനു മുന്‍പേ സന്തോഷം മൂന്നിരട്ടിയാക്കി മലയാളികളുടെ കരുണ്‍നായര്‍. കരിയറിലെ മൂന്നമത്തെ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി. ആരും കൊതിക്കുന്ന നേട്ടത്തിലാണ് ഈ മലയാളി.രഞ്ജിട്രോഫിയില്‍ കര്‍ണാടകത്തിനു വേണ്ടി കളിക്കുന്ന താരം ചെങ്ങന്നൂര്‍ സ്വദേശിയാണ്. കോഹ്ലി പുറത്തായപ്പോള്‍ ക്രീസിലെത്തിയ കരുണ്‍ ലോകേഷ് രാഹുല്‍, അശ്വിന്‍, ജഡേജ എന്നിവരോടൊപ്പം മികച്ച കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തി ഇന്ത്യയ്ക്ക് നിര്‍ണ്ണായക ലീഡും സമ്മാനിച്ചു. …

Read More »

ലയണല്‍ മെസ്സി വിവാഹതിനാകുന്നു

messi

അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി വിവാഹിതനാകുന്നു. ഒമ്പത് വര്‍ഷമായി ഒപ്പമുള്ള കാമുകി ആന്റൊനെല്ലാ റോക്കുസിയെയാണ് മെസി വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ട്. 4 വയസ്സുകാരനായ തിയാഗോയും ഒരു വയസ്സുകാരനായ മാറ്റിയോയും ജൂലൈയില്‍ ഇരുവരും വിവാഹിതരാകുമെന്നാണ് സൂചന. മെസിയുടെ ജന്മനാടായ അര്‍ജന്റീനയിലെ റൊസാരിയോയില്‍ വെച്ചാണ് ചടങ്ങുകള്‍. മെസിയുടെ വിവാഹവാര്‍ത്ത മെസിയുടെ ക്ലബ്ബായ ബാഴ്സലോണയും മെസിയുടെ ബന്ധുക്കളും സ്ഥിരീകരിച്ചിട്ടുണ്ട്. ബാഴ്സലോണയുടെ സീസണ്‍ പൂര്‍ത്തിയാക്കിയ ശേഷം ജൂണ്‍ 12ന് താരം റൊസാരിയോയിലെത്തും. റൊസാരിയോയിലെ അവരുടെ കത്തീഡ്രലായ ലേഡി ഓഫ് റോസറിയിലായിരിക്കും ചടങ്ങുകള്‍. വിവാഹത്തിന് …

Read More »

വമ്പ് കാട്ടാന്‍ കൊമ്പന്‍മാര്‍

gallery-image-694877203

ടിക്കറ്റിനായി ആരാധകരുടെ നെട്ടോട്ടം കൊച്ചി: ഫുട്‌ബോള്‍ ആരാധകരെ കാത്തിരിക്കുന്ന സൂപ്പര്‍ സണ്‍ഡേ. കാല്‍പ്പന്തുകളിയുടെ എക്കാലത്തെയും മികച്ച വിരുന്നിനാണ് കൊച്ചിയില്‍ കാത്തിരിക്കുന്നത്. ഞായറാഴ്ച കൊച്ചിയില്‍ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും തമ്മിലുള്ള ഐ.എസ്.എല്‍ ഫൈനലിന് ടിക്കറ്റിനായി ആരാധകരുടെ മരണപാച്ചില്‍. മൂന്നാം സീസണില്‍ ഇത് രണ്ടാംതവണയും കേരള ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും തമ്മില്‍ കൊച്ചിയില്‍ ഏറ്റുമുട്ടുന്നത്. ഇത് രണ്ടാംതവണയാണ് ഇരുടീമുകളും ഫൈനലില്‍ കടക്കുന്നത്. ഡല്‍ഹിയെ കീഴടക്കി ബ്ലാസറ്റേഴ്‌സ് സെമിയില്‍ പ്രവേശിച്ചതോടെ തന്നെ കൊച്ചിയിലെ ഫൈനലിന്റെ ടിക്കറ്റുകള്‍ക്ക് ഡിമാന്റ് കൂടിയിരുന്നു. ഓണ്‍ലൈനായുള്ള ടിക്കറ്റുകള്‍ അന്ന് …

Read More »