Travel

ഇണ ചേരാൻ മലയാളികൾ കൂട്ടത്തോടെ മാലിയിലേക്ക്

c700x420

-ഹരി ഇലന്തൂര്‍‍- സദാചാര ശല്യം രൂക്ഷമായ കേരളത്തില്‍ നിന്ന് പ്രണയിതാക്കള്‍ മാലിയില്‍ ആഘോഷിക്കാന്‍ ചേക്കേറുന്നു  പുതുവത്സര ആഘോഷങ്ങള്‍ പോലും കടുത്ത നിയന്ത്രണത്തില്‍ ആയതോടെ വിദേശികളും മാലിയിലേക്ക് പറക്കുന്നു  കേരളത്തില്‍ നിന്ന് ഒരുമണിക്കൂര്‍ നേരംകൊണ്ട് മാലിയിലെത്താം എന്നത് പ്രധാന ആകര്‍ഷണം, വിശാല സൗകര്യങ്ങളുമായി കാത്തിരിക്കുന്നത് 92 ഹോട്ടലുകള്‍ ഇണ ചേരാൻ മലയാളികൾ കൂട്ടത്തോടെ മാലിയിലേക്ക്. ‘സദാചാര വാദികളുടെയും പോലീസിന്റെയും ശല്യം കാരണമാണ് മലയാളികൾ മാലിക്ക് പറക്കുന്നത്. മലയാളികളെ രണ്ടു കൈയും നീട്ടിമാലി സർക്കാർ. ഇഷ്ടപ്പെട്ട പെണ്ണിനൊപ്പം കിടക്കാൻ ഇഷ്ടപ്പെടാത്ത മലയാളികൾ ആരുമില്ല.എന്നാൽ ഭാര്യയല്ലാതെ മറ്റ് യുവതികൾക്കൊപ്പം …

Read More »

മുളയിൽ ഇന്ദ്രജാലം  തീർത്ത് വായാളി… രാജ്യത്തെ ആദ്യത്തെ മുള ബാൻഡ്

image

മുളകൊണ്ടുള്ള വാദ്യ ഉപകരണങ്ങൾ ഉപയോഗിച്ച് സംഗീത പരിപാടി അവതരിപ്പിക്കുന്ന രാജ്യത്തെ പ്രഥമ ബാൻഡ് എന്ന അംഗീകാരം ഇനി വായാളിക്ക് സ്വന്തം .അന്താരാഷ്ട്ര പ്രശസ്തമായ റോളിങ്ങ് സ്റ്റോൺ ആണ് ഈ അംഗീകാരം ഗ്രാമ തനിമ വിളിച്ചോതുന്ന വായാളിക്ക് നൽകിയത്. തൃശൂർ ജില്ലയിലെ   അരങ്ങോട്ടുകര എന്ന ഒരു സാധാരണ വള്ളുവനാടൻ ഗ്രാമത്തിൽ നിന്നുള്ള കലാകാരൻമ്മാർ കഴിഞ്ഞ പത്ത് വർഷമായി നടത്തുന്ന പ്രയത്നങ്ങൾക്ക് ഉള്ള അംഗീകരം കൂടിയാണിത്. അന്യം നിന്ന് പോയ മുളകൊണ്ടുളള വിവിധ വാദ്യ ഉപകരണങ്ങൾ വായാളിയി കണ്ടെടുത്ത് പുനരുജീവിച്ചു . ഗോത്ര വിഭാഗങ്ങൾ  ഉപയോഗിക്കുന്ന …

Read More »

ജീവകാരുണ്യ ദൗത്യവുമായ് 225 വിദേശികൾ ഓട്ടോറിക്ഷയിൽ കൊച്ചിയിൽ നിന്ന് രാജസ്ഥാനിലേക്ക്

15841274_587321354786766_1269878225_n

കൊച്ചി: ജീവകാരുണ്യ ദൗത്യവുമായ് വിവിധ രാജ്യങ്ങളിൽ നിന്ന് എത്തിയ വിദേശികൾ ഓട്ടോറിക്ഷയിൽ ഫോർട്ടു കൊച്ചിയിൽ നിന്ന് രാജസ്ഥാനിലേക്ക് പ്രയാണം ആരംഭിച്ചു. 25-ഓളം രാജ്യങ്ങളിൽ നിന്നെത്തിയ 225 വിനോദ സഞ്ചാരികളാണ് 80 ഓട്ടോറിക്ഷകളിലായി കൊച്ചിയിൽ നിന്നു യാത്ര ആരംഭിച്ചത്. മുൻ കൗൺസിലറും ഹോം സ്റ്റേ അസോസിയേഷൻ പ്രസിഡണ്ടുമായ ആന്റണി കുരീ ത്തറ ഒട്ടോ റൺ ഫ്ലാഗ് ഓഫ് ചെയ്തു. ജനുവരി 2ന് രാവിലെ 9 മണിക്കായിരു യാത്രയാരംഭിച്ചത്. ലീഗ് ഓഫ് അഡ്വന്റ് ടൂറിസ്റ്റ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് 2600 കിലോമീറ്റർ ദൈർഘമുള്ള ഈ യാത്ര സംഘടിപ്പിച്ചിരിക്കുന്നത് …

Read More »

മൂന്നാറിലെ താജ്മഹല്‍ – ഇസബെല്ലിനു വേണ്ടി ഹെന്‍ട്രി നൈറ്റ് പണിത ദേവാലയം

csi-christ-church

ഭാര്യയുടെ ഓര്‍മ്മയ്ക്കായി ബ്രിട്ടീഷുകാരന്‍ പണിത ക്രൈസ്തവ ദേവാലയം. പള്ളിക്കു മുമ്പേ സെമിത്തേരി പണിത ലോകത്തിലെ ആദ്യത്തെ പള്ളിയാണ് മൂന്നാറിലെ ക്രൈസ്റ്റ് ചര്‍ച്ച്.  പള്ളി പണിതിട്ട് ഡിസംബര്‍ 23-ന് 122 വര്‍ഷം തികഞ്ഞു പൂര്‍ത്തീകരിക്കപ്പെടാതെ പോയ പ്രണയത്തിന്റെ ശേഷിപ്പാണ് മൂന്നാറിലെ ക്രൈസ്റ്റ് ചര്‍ച്ച് ദേവാലയം. സി.എസ്.ഐ നോര്‍ത്ത് കേരള മഹാഇടവകയുടെ കീഴിലാണ് ഈ പള്ളി.  -സുനില്‍ സ്കറിയ മാത്യു- ശീതക്കാറ്റും കോടമഞ്ഞും ചാറ്റല്‍മഴയുമുള്ള ഒരു രാത്രിയിലാണ് എലനോര്‍ ഇസബെല്‍ മേ മൂന്നാറിലെ തണുത്തുറഞ്ഞ ബംഗ്ലാവിലേക്ക് കാല്‍വച്ചത്. ഇംഗ്ലണ്ടിലെ ബ്യൂഫോര്‍ട്ട് ബ്രാബേസണ്‍ പ്രഭുവിന്റെ മകള്‍. മൂന്നാര്‍ എന്ന …

Read More »

നോട്ട് നിരോധനം മറികടക്കാന്‍ ഹൗസ്‌ബോട്ടുകള്‍ ഹൈടെക്ക് ആക്കുന്നു

houseboat

നോട്ട് നിരോധനം മൂലം വിനോദസഞ്ചാര മേഖലക്കുണ്ടായ മാന്ദ്യം മറികടക്കാന്‍ ഹൗസ് ബോട്ടുകള്‍ ഹൈടെക് ആകുന്നു. ജില്ലാ ഭരണകൂടവും അങ്കമാലി കേന്ദ്രമായുള്ള ഐ.ടി സ്റ്റാര്‍ട്ട് അപ്പും ചേര്‍ന്നാണ് ഹൗസ്‌ബോട്ട് ടൂറിസം മേഖലയെ ഡിജിറ്റലും ക്യാഷ്‌ലെസ്സുമാക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. ഹൗസ് ബോട്ട് ഓപ്പറേറ്റര്‍മാര്‍ക്കെന്ന പോലെ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികള്‍ക്കിത് ഏറെ പ്രയോജനകരമാകുമെന്ന വിലയിരുത്തലിലാണ് സംസ്ഥാന ടൂറിസം വകുപ്പ്. ഹൗസ്‌ബോട്ട് മേഖലയില്‍ ഏറ്റവുമധികം തിരക്കനുഭവപ്പെടുന്ന ക്രിസ്തുമസ്, പുതുവര്‍ഷ സീസണ്‍ ലക്ഷ്യമാക്കി അടുത്ത ആഴ്ച തന്നെ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ്് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നീക്കം. വിനോദസഞ്ചാരികള്‍ക്ക് മൊബൈല്‍ ഫോണ്‍ മുഖേന …

Read More »

സംസ്ഥാന ടൂറിസം അവാര്‍ഡിനെതിരെ വി.എസ്

vs-tourism-award

-നിയാസ് കരീം- തിരുവനന്തപുരം: നിയമവിരുദ്ധമായി കെട്ടിടനിര്‍മ്മാണം നടത്തി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്ക് സംസ്ഥാന ടൂറിസം അവാര്‍ഡ് നല്‍കിയതിനെതിരെ വി.എസ്. അച്യുതാനന്ദന്‍. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ടൂറിസം അവാര്‍ഡ് വിതരണത്തില്‍ ആലപ്പുഴയിലെ മാരാരി ബീച്ച് ഹോട്ടലിനും കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിനും അവാര്‍ഡ് കിട്ടിയിരുന്നു. ഈ രണ്ട് വന്‍കിട ഹോട്ടലുകളും അനധികൃത നിര്‍മ്മാണം നടത്തിയവരാണ്. ഇവര്‍ക്കെതിരെ താന്‍ പരാതിയും നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് സര്‍ക്കാരിന്റെ അവാര്‍ഡ് നല്‍കുന്നത് അവരുടെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളപൂശാനുള്ള അവസരമായി ഉപയോഗിക്കുമെന്ന് വി.എസ് തന്റെ പ്രസ്താവനയില്‍ പറഞ്ഞു. ഇതിനിടെ സംസ്ഥാന ടൂറിസം വകുപ്പില്‍ വര്‍ഷങ്ങളായി …

Read More »

നോട്ട് ക്ഷാമം : ടൂറിസം മേഖല തകരുന്നു

houseboat

70 ശതമാനം ഹൗസ് ബോട്ടുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചു വന്‍ തോതില്‍ റൂം ക്യാന്‍സലേഷന്‍ വിദേശ സഞ്ചാരികള്‍ മറ്റു രാജ്യങ്ങളിലേക്ക് മാറുന്നു -ദി വൈഫൈ റിപ്പോര്‍ട്ടര്‍ ഡെസ്‌ക്- തിരുവനന്തപുരം : നോട്ട് പ്രതിസന്ധി ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയായെന്ന് റിപ്പോര്‍ട്ട്. സീസണ്‍ ആരംഭിച്ച് ഒന്നരമാസം പിന്നിടുമ്പോള്‍ വിനോദസഞ്ചാര മേഖലയില്‍ 60 ശതമാനത്തോളം ഇടിവ് സംഭവിച്ചതായി വിദേശ ടൂറിസ്റ്റുകളുടെ വിവര ശേഖരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കെയര്‍ ഭാരത് ടൂറിസം ഡെവലപ്‌മെന്റ് സൊസൈറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രിസ്മസ് ദിവസങ്ങളായ ഈ മാസം 24, 25 പുതുവത്സരാഘോഷം നടക്കുന്ന 30, …

Read More »

സെമിത്തേരി ടൂറിസം പച്ച പിടിക്കുന്നു

the_dutch_cemetery_ernakulam

പൂര്‍വ്വികരുടെ ശവകുടീരം തേടിയുള്ള സഞ്ചാരം കേരളത്തില്‍ സെമിത്തേരി ടൂറിസത്തിന് വഴിതുറക്കുന്നു. തോട്ടം മേഖലകള്‍ ഉള്‍പ്പെടുന്ന മൂന്നാര്‍, പീരുമേട്, ജൂത, ഡച്ച് സെമിത്തേരികളുള്ള കൊച്ചി എന്നിവയാണ് സെമിത്തേരി ടൂറിസത്തിന്റെ മുഖ്യ കേന്ദ്രങ്ങളായി അറിയപ്പെടുന്നത്. ബ്രിട്ടീഷ് അസോസിയേഷന്‍ ഫോര്‍ സെമിറ്ററി ഇന്‍ ടൗണ്‍ ഏഷ്യ എന്ന സംഘടനയുടെ കണക്കുപ്രകാരം 20 ലക്ഷം യൂറോപ്യരെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അടക്കിയിട്ടുണ്ട്. മണ്‍മറഞ്ഞു പോയ തങ്ങളുടെ പൂര്‍വ്വികരെത്തേടി വിദേശികള്‍ കൂട്ടത്തോടെ ഇന്ത്യയിലേക്ക് ഒഴുകാന്‍ തുടങ്ങിയതോടെയാണ് സെമിത്തേരി ടൂറിസത്തിന്റെ വിപണന സാധ്യതകള്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ വാര്‍ഷികാഘോഷത്തില്‍ വടക്കേ ഇന്ത്യന്‍ …

Read More »

മാക്‌സി ക്യാബില്‍ ആഗോളയാത്ര

travel-in-maxcab-4

ഭൂഖണ്ഡങ്ങള്‍ താണ്ടിയൊരു യാത്ര. അതുപലരും കേട്ടിട്ടുണ്ടാകും എന്നാല്‍ അത് മഹീന്ദ്രയുടെ മാക്സി കാബിലാണെന്ന് പറഞ്ഞാലോ.. ഒന്നു ഞെട്ടും…. വെറും കഥയല്ലിത്. ഹോളണ്ടില്‍ നിന്നുള്ള പോളിന്‍, ജോയ് റിക് എന്നിവരാണ് യാത്ര നടത്തിയത്.  ഹോളണ്ടിലെ അറിയപ്പെടുന്ന സ്ഥാപനത്തിലെ ജോലി ഇരുവര്‍ക്കും മടുത്തു തുടങ്ങിയിരുന്നു. ചുറ്റുമുള്ള സമൂഹം കാഴ്ച എന്നിവ മടുപ്പിക്കുന്നതായും തോന്നി. ഒരു യാത്രയ്ക്കായുള്ള ത്വര മനസ്സില്‍ തോന്നിത്തുടങ്ങിയപ്പോള്‍ ഇരുവരും പിന്നൊന്നും ആലോചിച്ചില്ല. ജോലി രാജിവെച്ചു. ബാഗും പാക്ക് ചെയ്തു. ഇതുവരെ കാണാത്ത പുതിയ ലോകം തേടി 2015 ല്‍ യാത്ര തുടങ്ങി. ആദ്യമെത്തിയത് ഇന്ത്യയിലാണ്. …

Read More »

നാടൻ കള്ളും നാട്ടുരുചികളും പിന്നെ കരിമീനും

alappuzha112

കേരളത്തിലെ ആദ്യത്തെ വഴിയോര ഭക്ഷണകേന്ദ്രമായ (മോട്ടൽ) കല്‍പ്പകവാടി തുടങ്ങിയിട്ട് അരനൂറ്റാണ്ട് കഴിഞ്ഞു. കമ്യൂണിസ്റ്റ് നേതാവ് വർഗീസ് വൈദ്യൻ തുടങ്ങി വെച്ച സംരംഭം. ഒരു കാലത്ത് സാഹിത്യ – രാഷ്ടീയ സിനിമാക്കാരുടെ താവളമായിരുന്നു കൽപ്പകവാടി.  കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനായ ടി.കെ. വറുഗീസ് വൈദ്യൻ ജീവിതത്തിലുടനീളം വഴി മാറി സഞ്ചരിക്കുകയും ആരും കൈവെയ്ക്കാനറയ്ക്കുന്ന മേഖലകൾ തിരഞ്ഞെടുത്ത് മറ്റുള്ളവരെ അമ്പരപ്പിക്കുക യും ചെയ്ത മനുഷ്യനാണ്. കണ്ണു വൈദ്യനായി ജീവിതമാരംഭിച്ചവർഗീസ് വൈദ്യൻ കമ്മ്യൂണിസ്റ്റായ ശേഷം പ്രസാധകൻ , കരാറുകാരൻ , വ്യവസായി തുടങ്ങി നിരവധി സഞ്ചാര …

Read More »