ജവാന്മാരുടെ മരണം; മാവോയിസ്റ്റുകൾക്കെതിരെ പ്രതികാരം ചെയ്യാനുറച്ച്‌ സിആര്‍പിഎഫ്

കഴിഞ്ഞ ദിവസം 24 സിആർപിഎഫ് ജവാന്മാരെയാണ് ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റുകൾ കൊന്നതിന് തിരിച്ചടി നൽകാനൊരുങ്ങി സിആർപിഎഫ്.സിആർപിഎഫും പൊലീസും നടത്തുന്ന നീക്കത്തിനായി, പ്രത്യേക പരിശീലനം ലഭിച്ച അയ്യായിരത്തിലേറെ ജവാന്മാരാണു കാടിനുള്ളിലേക്ക് കയറാനൊരുങ്ങുന്നത്. മാവോയിസ്റ്റുകളെ കണ്ടെത്താനായി ഇസ്രായേൽ നിർമിതമായ ആളില്ലാവിമാനങ്ങളാണ് ഉപയോഗിക്കുന്നത്. ഇവ ആദ്യമായാണ് ഉപയോഗിക്കുന്നത്.

മാവോയിസ്റ്റ് അക്രമങ്ങളുടെ സിരാകേന്ദ്രങ്ങളായ സുക്മ, ബുർകപാൽ എന്നിവ കേന്ദ്രീകരിച്ചായിരിക്കും നീക്കം. കൊടും ചൂടിൽ ഈ മേഖലയിലേക്കുള്ള യാത്ര ദുഷ്കരമായിരിക്കും. അതേസമയം കഴിഞ്ഞദിവസം അഞ്ചു ജവാന്മാരുമായി പോയ ഹെലികോപ്റ്റർ ചിന്താഗുഫ മേഖലയിൽ ഇറങ്ങാനൊരുങ്ങുമ്പോൾ തീപിടിച്ചിരുന്നു. ജവാന്മാർ അദ്ഭുതകരമായി രക്ഷപെടുകയാണുണ്ടായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ