ഹോളിവുഡ് നായകന് അത്താഴമൊരുക്കി ദീപിക

ബോളിവുഡില്‍ നിന്നു ഹോളിവുഡിലേക്ക് സഞ്ചരിക്കുകയാണ് ദീപിക പദുക്കോണ്‍. ആദ്യ ഹോളിവുഡ് ചിത്രം തീയേറ്ററുകളിലെത്താന്‍ ഇനി ഏറെ ദിവസങ്ങള്‍ കാത്തിരിക്കേണ്ട. എന്നാല്‍ ഇതൊന്നുമല്ല ബിവുഡിന്റെ മോസ്റ്റ് സ്‌റ്റൈലിഷ് ബ്യൂട്ടിയെ വാര്‍ത്തകളില്‍ നിറയ്ക്കുന്നത്. ആദ്യ ഹോളിവുഡ് ചിത്രത്തിലെ നായകന് വേണ്ടി അത്താഴമൊരുക്കുകയാണ് ദീപിക പദുക്കോണ്‍ എന്നാണ് പാപ്പരാസികള്‍ പറയുന്നത്. ദീപിക വിന്‍ഡീസലിന് വേണ്ടി കാമുകന്‍ രണ്‍വീര്‍ സിങ്ങിനൊപ്പമാണ് ഡിന്നറൊരുക്കുന്നത്. ചിത്രത്തിന്റൊ പ്രൊമോഷണല്‍ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി വിന്‍ഡീസല്‍ രണ്ട് ദിവസം ഇന്ത്യയിലുണ്ടാകും. 13-ന് ചിത്രത്തിന്റെ പ്രീമിയര്‍ ഷോ ഒരുക്കിയിട്ടുണ്ട്. സിനിമ കാണാന്‍ ചലച്ചിത്രരംഗത്തെ പ്രമുഖരെത്തുമെന്നാണ് വാര്‍ത്തകള്‍. ഇതിനു ശേഷമായിരിക്കും ഹോളിവുഡ് നായകന് വേണ്ടി ബോളിവുഡ് നായികയുടെ അത്താഴവിരുന്ന്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ