ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ ദിലീപ്; നിര്‍മ്മാതാക്കള്‍ക്ക് എട്ടിന്റെ പണി

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് നടന്‍ ദിലീപ് കേസിന്റെ പിന്നാലെയാണ്. അതിനിടെ ഏറ്റെടുത്ത ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാതെ അതും അനിശ്ചതത്തില്‍. ജൂലൈ 21 ന് പുറത്തിറങ്ങുന്ന രാമലീല കൂടാതെ രണ്ട് ചിത്രങ്ങളാണ് ഷൂട്ടിങ് പൂര്‍ത്തിയാകാതെ പാതി വഴിതിയിലാക്കിയിരിക്കുന്നത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവവും രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ഡിങ്കനും.

നവാഗതനായ അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന രാമലീല ജൂലൈ 7ന് റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രത്തിന്റെ പണികള്‍ പൂര്‍ത്തിയാകാത്തതാണ് രാമലീലയുടെ റിലീസ് നീളുന്നതെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം അറിയിച്ചു. സെന്‍സറിങ് പൂര്‍ത്തിയാകാത്തതാണ് റിലീസ് നീട്ടി വയ്ക്കാന്‍ കാരണമായി പിന്നീട് പറഞ്ഞത്.

നിലവിലെ ദിലീപിന്റെ പ്രശ്‌നങ്ങള്‍ രാമലീലയെ ബാധിക്കുമോ എന്ന ആരോപണം ഉയര്‍ന്നുവെങ്കിലും സിനിമയില്‍ വിശ്വാസമുണ്ടെന്നാണ് നിര്‍മ്മാതാവ് നല്‍കിയ മറുപടി. സിനിമ നല്‍കിയാല്‍ മറ്റ് പ്രശ്‌നങ്ങളെ മാറ്റി നിര്‍ത്തി പ്രേക്ഷകര്‍ സിനിമ ഇരു കൈയും നീട്ടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാമലീലയ്ക്ക് വേണ്ടി ബുക്ക് ചെയ്ത തിയേറ്ററുകളില്‍ പുലിമുരുകന്‍ ത്രിഡി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്.

പുലിമുരുകന്‍ ത്രിഡിയുടെ പണികള്‍ പൂര്‍ത്തിയായതായും നിര്‍മ്മാതാവ് ടോമിച്ചന്‍മുളകുപാടം പറഞ്ഞു. പുലിമുരുകന്‍ ത്രിഡിയുടെ പ്രദര്‍ശന ദിവസം തന്നെ ഹോളിവുഡ് സ്‌പൈഡര്‍മാനും പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ