ദിലീപും കാവ്യയും ഇനി താമസം പുതിയ വീട്ടില്‍

കൊച്ചി: ദിലീപ് കാവ്യാമാധവനുമൊത്ത് പുതിയ വീട്ടിലേക്ക് താമസം മാറുന്നു. ആലുവയ്ക്ക് അടുത്ത് തന്നെയാണ് പുതിയ  വീടും പണിയുന്നത്. നിര്‍മാണ ജോലികള്‍ പൂര്‍ത്തിയായി വരുന്നു. രണ്ടാഴ്ചയ്ക്കകം പുതിയ വീടിന്റെ പാല് കാച്ചല്‍ ചടങ്ങുണ്ടാകും. ആലുവയിലെ വീട്ടില്‍ അമ്മയും അനുജന്‍ അനൂപുമാണ് താമസിക്കന്നത്. മുമ്പ് എല്ലാവരും കൂട്ടകുടുംബമായാണ് താമസിച്ചിരുന്നത്. ദിലീപിന്റെ സഹോദരി അമേരിക്കയില്‍ നിന്ന് വരുമ്പോഴും ഇവിടെയാണ് താമസിച്ചിരുന്നത്. ആലുവയിലെ കുടുംബവീടിനടുത്താണ് ഈ വീട് വച്ചിരുന്നത്.

മഞ്ജുവുമായി വേര്‍പിരിഞ്ഞ ശേഷം ദിലീപും മകള്‍ മീനാക്ഷിയും എറണാകുളത്ത് ചക്കരപ്പറമ്പിലുള്ള നാലുകെട്ട് വില്ലയിലാണ് താമസിക്കുന്നത്. ഇവീട്ടില്‍ ഇടയ്ക്ക് അമ്മയും വന്ന് താമസിക്കും. മകള്‍ കൊച്ചിയിലെ പ്രശസ്തമായ സ്‌കൂളിലാണ് പഠിക്കുന്നത്. അതുകൊണ്ടാണ് രണ്ട് കൊല്ലം മുമ്പ് വില്ലയിലേക്ക് താമസം മാറ്റിയത്. ഷൂട്ടിംഗിനും മറ്റ് ആവശ്യങ്ങള്‍ക്കും പോയിവരാനുള്ള സൗകര്യവും ഇതിന് പിന്നിലുണ്ടായിരുന്നു. രാംലീല എന്ന സിനിമയിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിക്കുന്നത്. അതിന് ശേഷം രാമചന്ദ്രബാബുവിന്റെ മൈഡിയര്‍ ഡിങ്കന്‍ എന്ന സിനിമയില്‍ അഭിനയിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ