‘മകള്‍ വന്നതോടെ ജീവിതത്തില്‍ എനിക്കു വന്ന മാറ്റം വലുതാണ്.’- ദുല്‍ഖര്‍ സല്‍മാന്‍

‘എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം. മകള്‍ വന്നതോടെ എനിക്കു വന്ന മാറ്റം വലുതാണ്. സ്വര്‍ഗത്തില്‍ നിന്നെത്തിയ ഒരു തുള്ളി അനുഗ്രഹം. അതാണു മകള്‍’ ചെറുചിരിയില്‍, തിളങ്ങുന്ന കണ്ണില്‍ അച്ഛന്റെ സ്‌നേഹം നിറഞ്ഞു നിന്നു. ‘ഏതൊരാളെയും പോലെ എന്റെ ജീവിതത്തിലെയും വലിയ സ്വപ്‌നമാണ് മകള്‍. അമാലിന്റെ കുഞ്ഞുവേര്‍ഷന്‍.

അച്ഛനായാല്‍ ഏതൊരാളും മാറും. ചിന്തയില്‍, സ്വഭാവത്തില്‍. ആ മാറ്റം എനിക്കുമുണ്ടായി.’ ദുല്‍ഖര്‍ പറയുന്നു. പ്രമുഖ മാസികയ്ക്ക് ദുല്‍ഖര്‍ നല്‍കിയ അഭിമുഖത്തിലാണ് തന്റെ കുഞ്ഞിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ദുല്‍ഖര്‍ വാചാലന്‍ ആയത്.

കാത്തിരിപ്പിനൊടുവില്‍ കുഞ്ഞുരാജകുമാരി എത്തിയിട്ട് ദിവസങ്ങളേ ആയുള്ളൂ അമാലും ദുല്‍ഖറും കണ്ട സ്വപ്‌നത്തിലെ മാലാഖക്കുഞ്ഞ്. പുതിയ സിനിമ സി.െഎ.എ. ചെറുപ്പം ഹൃദയത്തിലേറ്റിക്കഴിഞ്ഞു. അജി മാത്യു മുണ്ടും മടക്കി തിരിഞ്ഞു നടക്കുമ്പോള്‍, എസ്െഎയുടെ കണ്ണില്‍ നോക്കി ‘മനോജ് സാര്‍ മഹാരാജാസ് കോളജിലെ പഴയ കെഎസ്യുക്കാരനായിരുന്നല്ലേ’ എന്നു ചോദിക്കുമ്പോഴൊക്കെ തിയറ്റര്‍ ഇപ്പോഴും തിര തുള്ളുന്നുണ്ട്…

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ