യൂറോപ്പ് മാര്‍ത്തോമ്മ യുവജന സഖ്യം സൗത്ത് വെസ്റ്റ് റീജിയണ്‍ 2017- 2020 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു

ജീമോന്‍ റാന്നി
ഡാളസ്സ്: നോര്‍ത്ത് അമേരിക്ക- യൂറോപ്പ് മാര്‍ത്തോമ്മ യുവജന സഖ്യം സൗത്ത് വെസ്റ്റ് റീജിയണ്‍ 2017- 2020 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡാളസ്സ്, ഒക്കലഹോമ, ഹൂസ്റ്റണ്‍, കൊളറാഡോ, കാന്‍സസ് എന്നീ യുവജന സഖ്യ ശാഖകള്‍ ഉള്‍പ്പെടുന്നതാണ് സൗത്ത് വെസ്റ്റ് റീജിയണ്‍.

മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് ഇടവക വികാരിയായ റവ. സജി പി. സി ആണ് പ്രസിഡന്റ്. അച്ചന്‍ അറിയപ്പെടുന്ന മികച്ച ഒരു കണ്‍വന്‍ഷന്‍ പ്രാസംഗികനും, വേദ ശാസ്ത്ര പണ്ഡിതനും, വാഗ്മിയും കൂടാതെ മാര്‍ത്തോമ സഭ ഫിനാന്‍സ് മാനേജരായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. മുന്‍ സൗത്ത് വെസ്റ്റ് റീജിയണല്‍ സെക്രട്ടറി ഇപ്പോള്‍ ഭദ്രാസന യുവജന സഖ്യം സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന അജു മാത്യു (സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് ഡാളസ്സ്) ആണ് വൈസ് പ്രസിഡന്റ്. മുന്‍ ഫാര്‍മേഴ്‌സ് ബ്രാഞ്ച് യുവജന സഖ്യം സെക്രട്ടറി എന്ന നിലകളില്‍ സ്തുത്യര്‍ഹ സേവനം അനുഷ്ടിച്ചിട്ടുള്ള ബിജി ജോബി (ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ചര്‍ച്ച്) ആണ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. സൗത്ത് വെസ്റ്റ് റീജിയണ്‍ ട്രഷര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത് ജോണ്‍ വര്‍ഗീസ് (ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ഹൂസ്റ്റണ്‍) ആണ്.

യൗവ്വനം എത്ര അനുഗ്രഹിതമായ കാലം അതിന്‍രെ സാധ്യതകളും നന്മയും വെല്ലുവിളികളും തിരിച്ചറിഞ്ഞ് ദൈവത്തോടും പ്രകൃതിയോടും ചേര്‍ന്നുള്ള ജീവിതത്തിന് യുവജനങ്ങളെ സജ്ജരാക്കുക എന്ന ഉത്തരവാദിത്വമാണ് യുവജന സഖ്യം നിര്‍വഹിച്ചു വരുന്നത്. ആരാധന, പഠനം, സാക്ഷ്യം സേവനം എന്നീ ലക്ഷ്യങ്ങളില്‍ അധിഷ്ടിതമായ മാര്‍ത്തോമ യുവജന സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പുതിയ ദിശബോധം നല്‍കുവാന്‍ സൗത്ത് വെസ്റ്റ് റീജിയണ്‍ ശാഖകളെ ഉള്‍പ്പെടുത്തികൊണ്ട് വിവിധ സമ്മേളനങ്ങള്‍. പഠന ക്ലാസുകള്‍, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍, കലാവേളകള്‍ എന്നിവ സംഘടിപ്പിക്കുമെന്ന് പുതിയ ചുമതലക്കാര്‍ അറിയിച്ചു. പുതിയ നേതൃത്വം യുവജന സഖ്യം പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഉണര്‍വ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

REV.SAJI_.P.C-VICAR-photo-United-Media-1John-Varghese-FullSizeRMrs.-Biji-Joby_IMG_1494953847129Aju-Mathew-20170516_120917

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ