മൂത്തോനുമായി ഗീതുവും നിവിനും

ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോനിലൂടെ വേറിട്ട വേഷവുമായി എത്തുകയാണ് യുവതാരം നിവിന്‍പോളി.
അനുരാഗ് കശ്യപിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. അനുരാഗ് ആദ്യമായി മലയാളത്തില്‍ അണിയിച്ചൊരുക്കുന്ന ചിത്രമാണിത്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഗീതു ഫെയ്‌സ് ബുക്ക് പേജിലൂടെ പുറത്തിറക്കി.

അമീര്‍ഖാന്റെ പ്രൊഡക്ഷന്‍ ടീം അംഗം അലന്‍ മാക് അലക്‌സ്, റിയാസ് കോമു, ആനന്ദ് എല്‍ രാജ്, തുടങ്ങിയവര്‍ ചിത്രവുമായി സഹകരിക്കുന്നുണ്ട്. രാജീവ് രവിയാണ് സിനിമയുടെ ഛായാഗ്രാഹകന്‍. അജിത് കുമാര്‍ എഡിറ്റിംഗ് നിര്‍വഹിക്കും.ഈറോസ് ഇന്റര്‍നാഷണലിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.
മികച്ച സാങ്കേതിക പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഒരുങ്ങുന്ന മൂത്തോന്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ഞണ്ടുകളുടെ നാട്ടില്‍,സഖാവ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കിലാണിപ്പോള്‍ നിവിന്‍.കരാര്‍ഒപ്പിട്ട ചിത്രങ്ങള്‍ പൂര്‍ത്തിയായ ശേഷമാകും ഗീതുവിന്റെ ചിത്രത്തിലേക്ക് കടക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ