ലാവലിനിൽ സി ബി ഐ കുറ്റപത്രം അസംബന്ധമെന്ന് ഹരീഷ് സാൽവെ

ലാവലിന്‍ അഴിമതി  കേസില്‍  പിണറായി വിജയനെ പ്രതിയാക്കി  സിബഐ സമർപ്പിച്ച  കുറ്റപത്രം അസംബന്ധമെന്ന് ഹരീഷ് സാല്‍വെ. ഹൈക്കോടതിയില്‍ .സിബിഐയുടെ റിവിഷന്‍ ഹര്‍ജിക്ക് എതിരായി വാദിക്കുമ്പോഴാണ് ഹരീഷ് സാൽവെ  ഇങ്ങനെ അഭിപ്രായപ്പെട്ടത് .ലാവലിന്‍ അഴിമതി  പിണറായി വിജയന് വേണ്ടി ഹാജരായ ഹരീഷ് സാല്‍വെ  സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് .

ലാവലിനിൽ അഴിമതി നടന്നെന്ന വാദം കെട്ടുകഥയാണ്  .സംസ്ഥാനം കടുത്ത  വൈദ്യുതി പ്രതിസന്ധി നേരിട്ട കാലത്ത് കെഎസ്ഇബിയുടെ പുരോഗതിക്ക് വേണ്ടിയാണ്  ലാവലിന്‍ കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയതെന്നും സാല്‍വെ വാദിച്ചു.

നല്ല ഉദ്ദേശത്തോടെയാണ് ലാവലിനുമായി പിണറായി വിജയന്‍ കരാറിന് ശ്രമിച്ചത്. അതിനെ വിസ്മരിക്കുന്ന തരത്തിൽ കഥകൾ ഉണ്ടാക്കുകയാണ്  സിബിഐ ചെയ്തത്. വൈദ്യുതി .  നാട്ടിൽ നല്ല കാര്യങ്ങള്‍ ചെയ്താലും പഴി കേള്‍ക്കുന്ന അവസ്ഥയാണ് ഉള്ളതെന്നും അദ്ദേഹം വാദിച്ചു.

ലാവലിന്‍ കരാര്‍  പിണറായിയുടെ കാലത്തല്ല  ജി.കാര്‍ത്തികേയന്റെ കാലത്താണ് ഉണ്ടാക്കിയതെന്നും .എന്നാൽ ജി കാടത്തികേയൻ ചെയ്ത കാര്യങ്ങൾ   തെറ്റാണെന്ന് സിബിഐ കണ്ടെത്തിയിട്ടില്ല. മലബാര്‍ കാന്‍സര്‍ സെന്ററിന് സഹായം ലഭ്യമാക്കുന്ന കാര്യത്തില്‍ ഗൂഢാലോചനയുണ്ടായിട്ടില്ലെന്നും  ഹൈക്കോടതിയിൽ സാല്‍വെ വാദിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ