തൊഴില്‍ പ്രതിസന്ധി: ഐ.ടി മേഖലയില്‍ 58000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും

ഇന്‍ഫോസിസ്, വിപ്രോ അടക്കം 7 പ്രമുഖ ഐ.ടി കമ്പനികള്‍ 58000ത്തോളം എഞ്ചിനീയര്‍മാരെ ഈ വര്‍ഷം ജോലിയില്‍ നിന്ന് പിരിച്ചുവിടും. ഇന്ത്യന്‍ ഐ.ടി മേഖലയിലുണ്ടാകുന്ന ഏറ്റവും വലിയ തൊഴില്‍ പ്രതിസന്ധിക്കാണ് 2017 സാക്ഷ്യം വഹിക്കുക. കഴിഞ്ഞ വര്‍ഷം പിരിച്ചുവിടപ്പെട്ട ഐ.ടി ജീവനക്കാരുടെ രണ്ടിരട്ടി പേരെയാണ് ഈ വര്‍ഷം പിരിച്ചുവിടുന്നത്.

പുത്തന്‍ സാങ്കേതിക വിദ്യയെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിയാത്തതും അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് അധികാരത്തിലെത്തിയ ഡൊണാള്‍ഡ് ട്രമ്പിന്റെ നയങ്ങളുമാണ് ഐ.ടി തൊഴില്‍ മേഖലയ്ക്ക് തിരിച്ചടി നല്‍കിയിരിക്കുന്നത്.

ഇന്‍ഫോസിസിനെയും വിപ്രോയെയും കൂടാതെ ടെക് മഹീന്ദ്ര ലിമിറ്റഡും എച്ച്.സി.എല്‍ ടെക്‌നോളജീസ് ലിമിറ്റഡും അമേരിക്കന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോഗ്നിസണ്‍ ടെക്‌നോളജി സൊലുഷന്‍സ് കോര്‍പ്പറേഷന്‍സും ഡി.എക്‌സ്.സി ടെക്‌നോളജി കമ്പനിയും ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേപ്‌ജെമ്‌നി എന്നീ കമ്പനികളാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്.

1024000 ജീവനക്കാരുള്ള ഈ ഏഴ് കമ്പനികളിലെ 4.7 ശതമാനം തൊഴില്‍ ശക്തിയെയാണ് 2017ല്‍ പിരിച്ചുവിടുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ