ട്രംപിനെ പേടിച്ച് ഇന്ത്യൻ ഐടി കമ്പനികൾ

ബംഗളൂരു- ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡണ്ടായി ചുമതല ഏൽക്കുന്നതോടെ യുഎസിലെ ഐടി മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികൾക്കെതിരെ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന ഭയത്തിൽ ഇന്ത്യൻ കമ്പിനികൾ അമേരിക്കൻ കാമ്പസുകളിൽ നിന്ന് റിക്രൂട്ട്മെന്റ് തുടങ്ങി.
ഇന്ത്യൻ കമ്പിനികളായ ഇൻഫോസിസ്, വിപ്രോ, ടാറ്റാ കൺസൾട്ടൻസി എന്നിവരാണ് അമേരിക്കൻ ക്യാമ്പസുകളിൽ നിന്ന് റിക്രൂട്ട്മെന്റ് തുടങ്ങിയത്. ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗാർത്ഥികളെ എച്ച് 1 ബി വിസയിലാണ് യുഎസിലേക്ക് അയച്ചിരുന്നത്. ഈ മൂന്ന് കമ്പിനികളിൽ നിന്നായി 2014-15 കാലത്ത് 86000 പേരാണവിടെ പുതിയതായി ജോലി തേടി എത്തിയത്. തിരഞ്ഞെടുപ്പ് പ്രചരണ കാലത്ത് എച്ച്1ബി വിസയുടെ കാര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ട്രം പ് പരസ്യമായി പറഞ്ഞിരുന്നു. കടുത്ത വിസ നിയന്ത്രണമേർപ്പെടുത്തണമെന്ന് വാദിക്കുന്ന ജെഫ് സീസൺസിനെ അറ്റോർണി ജനറലായി നിയമിച്ചത് തന്നെ കടുത്ത വിസാ നിയന്ത്രണം ഏർപ്പെടുത്താനാണെന്നാണ് ഇന്ത്യൻ കമ്പിനിയുടെ വിലയിരുത്തൽ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ