നോട്ട് അസാധുവാക്കല്‍: കൊച്ചിയിലെ 15 ജ്വല്ലറികള്‍ക്കെതിരെ കസ്റ്റംസ് അന്വേഷണം

കൊച്ചി: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനു തൊട്ടുപിന്നാലെ വന്‍തോതില്‍ കച്ചവടം നടത്തിയ കൊച്ചിയിലെ 15 ജ്വല്ലറികള്‍ക്കെതിരെ കസ്റ്റംസ് അന്വേഷണം.

നോട്ട് നിരോധനം വന്നയുടന്‍ വ്യാപകമായി സ്വര്‍ണ വില്‍പന നടന്നെന്ന വിവരത്തെത്തുടര്‍ന്നാണ് കസ്റ്റംസ് പരിശോധന. 500,1000 നോട്ടുകള്‍ അസാധുവാക്കിയ നവംബര്‍ എട്ടിനും അതിനു തലേദിവസവും വലിയ തോതിലുള്ള സ്വര്‍ണ വില്‍പന ജുവലറികളില്‍ നടന്നതായാണ് കസ്റ്റംസിനു ലഭിച്ചിരിക്കുന്ന വിവരം. സംസ്ഥാനത്തും വിവിധ ജ്വല്ലറികളില്‍ അന്വേഷണം നടക്കുകയാണ്.

കൊച്ചിയില്‍ എല്ലാ ജ്വല്ലറികളിലും പരിശോധന നടത്തി. ഇതില്‍ 15 ഇടങ്ങളില്‍ അനധികൃത വില്‍പന നടന്നതായി കണ്ടെത്തിയിട്ടുണ്ട്.സംസ്ഥാനത്തും വിവിധ ജ്വല്ലറികളില്‍ അന്വേഷണം നടക്കുകയാണ്. കൊച്ചിയില്‍ എല്ലാ ജ്വല്ലറികളിലും പരിശോധന നടത്തി.

ഇതില്‍ 15 ഇടങ്ങളില്‍ അനധികൃത വില്‍പന നടന്നതായി കണ്ടെത്തിയിട്ടുണ്ട്. കണക്കില്‍ പെടാത്ത സ്വര്‍ണം വില്‍പന നടത്തിയതായും കള്ളപ്പണ ഇടപാടിന് സ്വര്‍ണ വില്‍പന ഉപയോഗപ്പെടുത്തിയതായും കണ്ടെത്തിയിരുന്നു. കോടികളുടെ കള്ളപ്പണം ഇങ്ങനെ സ്വര്‍ണം വാങ്ങാന്‍ ഉപയോഗിച്ചതായാണ് വിവരം.

സാധാരണ ദിവസങ്ങളില്‍ മൂന്ന് കിലോ സ്വര്‍ണം വില്‍പന നടത്തിയിരുന്ന ജ്വല്ലറികളില്‍, ഈ ദിവസം 30 കിലോ വരെ സ്വര്‍ണം വില്‍പന നടന്നു. ഏഴ്, എട്ട് തീയതികളിലെ വില്‍പന രജിസ്റ്റര്‍, സിസി ടിവി ദൃശ്യങ്ങള്‍ തുടങ്ങിയവ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഏഴാം തീയതിയിലെ വില്‍പ്പനയും എട്ടാം തീയതിയിലെ വില്‍പ്പനയും കസ്റ്റംസ് താരതമ്യം ചെയ്തായിരിക്കും നടപടികളിലേക്കു കടക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ