കട്ടപ്പനക്കാരന്‍ ഋത്വിക് റേഷന്‍ പൊട്ടിച്ചിരിപ്പിക്കുന്നു

തിരുവനന്തപുരം: നാദിര്‍ഷയുടെ രണ്ടാമത്തെ ചിത്രമായ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നു. ആദ്യം ഒരുക്കിയ അമര്‍ അക്ബര്‍ ആന്റണിയേക്കാള്‍ മികച്ച റിപ്പോര്‍ട്ടാണ് ആദ്യ ഷോയ്ക്ക് ശേഷം തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. സൗന്ദര്യമില്ലാത്ത ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സലിംകുമാര്‍ തകര്‍ത്തഭിനയിച്ചു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ദിലീപും ഡോ. സക്കറിയാ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. തിരക്കഥാകൃത്തായ വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകന്‍. പ്രയാഗാ മാര്‍ട്ടിനാണ് നായിക.
ധര്‍മജന്‍, സലിംകുമാര്‍ എന്നവരാണ് ചിത്രത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത്. സൗന്ദര്യം ഇല്ലാത്തവരുടെ പരിഭവങ്ങളും ആശങ്കളുമാണ് ചിത്രം പങ്ക് വയ്ക്കുന്നത്. നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് റിലീസ് നീട്ടിവെച്ച ചിത്രത്തിന് ആദ്യ ദിവസം തന്നെ വലിയ സ്വീകരണം ലഭിച്ചത് സിനിമാ ഇന്‍ഡസ്ട്രിക്ക് വലിയ ആശ്വാസമാണ്. വിഷ്ണു ഉണ്ണികൃഷ്ണനും ബിനുജോര്‍ജും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. നാദിര്‍ഷ തന്നെയാണ് സംഗീതം നല്‍കിയതും. കോമഡിക്ക് പുറമേ ക്‌ളൈമാക്‌സിലേക്ക് അടുക്കുമ്പോള്‍ കണ്ണ് നയിക്കുകയും ചെയ്യുന്നുണ്ട് ചിത്രം. അതുകൊണ്ട് ലോങ് റണ്ണാണ് തിയേറ്ററുകാര്‍ പ്രതീക്ഷിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ