യുവതിയെ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തു: ഒരു കോടി വാങ്ങി പൊലീസ് കേസൊതുക്കി

പീഡിപ്പിച്ചത് 25 പേര്‍ ചേര്‍ന്ന്

സി.ഐക്കെതിരേ നടപടിയാവശ്യപ്പെട്ട് രഹസ്യാന്വേഷണ വിഭാഗം 

പിണറായിയെ കൂടുതല്‍ നാറ്റിച്ച് പൊലീസ് 

കൊച്ചി: നഗരമധ്യത്തില്‍ യുവതിയെ ഒരുമാസത്തോളം മുറിയില്‍ പൂട്ടിയിട്ടു ബലാല്‍സംഗം ചെയ്ത കേസ് പൊലീസ് ഒതുക്കിത്തീര്‍ത്തു. ഇരുപത്തഞ്ചോളം പേര്‍ പ്രതികളായ സംഭവത്തില്‍ പോലീസും അഭിഭാഷകനും ഉള്‍പ്പെട്ട സംഘം ഒരുകോടിയോളം രൂപ വാങ്ങി കേസ് ഒതുക്കിയെന്നാണ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ എറണാകുളം നോര്‍ത്ത് സി.ഐ: ടി.ബി. വിജയനെതിരേ കര്‍ശനനടപടിയാവശ്യപ്പെട്ടു കൊണ്ടുള്ള റിപ്പോര്‍ട്ടാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തരവകുപ്പിന് നല്‍കിരിക്കുന്നത്.

സി.ഐക്കെതിരേ കര്‍ശന നടപടിക്കു ശിപാര്‍ശ ചെയ്ത് കൊച്ചി സിറ്റി പോലീസ് കമ്മിഷണറും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഒരുമാസം മുമ്പാണു സംഭവം. മൂവാറ്റുപുഴ സ്വദേശിനിയായ യുവതിയാണ് തുടര്‍ച്ചയായി പീഡിപ്പിക്കപ്പെട്ടത്.  പൂട്ടിയിട്ടിടത്തുനിന്നു രക്ഷപ്പെട്ട യുവതി പാലാരിവട്ടം പോലീസില്‍ പരാതി നല്‍കുകയും ഇരുപത്തഞ്ചോളം പേര്‍ തന്നെ ഉപദ്രവിച്ചെന്ന് ആദ്യം മൊഴിനല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അഭിഭാഷകന്‍ ഉള്‍പ്പെട്ട ഏജന്റുമാരുടെ സഹായത്തോടെ പോലീസ് പണം വാങ്ങി കേസ് മുക്കി. പ്രതികളില്‍നിന്ന് ഏഴുലക്ഷം രൂപവരെ വാങ്ങിയതായിട്ടാണ് വിവരം. കിട്ടിയപണത്തില്‍ അഞ്ചുലക്ഷം വീതം യുവതിക്കു നല്‍കി. സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് രണ്ടുലക്ഷം രൂപ വീതവും നല്‍കി. ഒരുകോടിയോളം രൂപയാണ് ഈ ഒറ്റ കേസ് മുക്കിയതിലൂടെ മറിഞ്ഞതെന്നാണ് ആക്ഷേപം.

മൂവാറ്റുപുഴ സ്വദേശിനിയായ യുവതിയെ ഇവന്റ് മാനേജ്മെന്റ് കമ്പനിയില്‍ ജോലി നല്‍കാമെന്നു പറഞ്ഞാണത്രേ കൊച്ചിയില്‍ കൊണ്ടുവന്നത്. ആദ്യം സ്ഥാപന ഉടമ തന്നെ പീഡിപ്പിച്ചു. തുടര്‍ന്നു വീട് വാടകയ്ക്കെടുത്ത് യുവതിയെ അവിടെ പൂട്ടിയിട്ട് പലര്‍ ക്കും കാഴ്ചവച്ചു.  ഇവിടെനിന്നു രക്ഷപ്പെട്ട യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ പണം വാങ്ങി കേസ് മുക്കിയതറിഞ്ഞ സ്പെഷല്‍ ബ്രാഞ്ച് കര്‍ശന നടപടി ആവശ്യപ്പെട്ട് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ”കുബേര” കേസില്‍ ഉള്‍പ്പെട്ട മണികണ്ഠന്‍ എന്ന തമിഴ്നാട് സ്വദേശിയുടെ പക്കല്‍നിന്നു കൈക്കൂലി വാങ്ങിയെന്നും സി.ഐ. വിജയനെതിരേ സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. ഈ കേസിലും കര്‍ശന നടപടിക്ക് സ്പെഷല്‍ ബ്രാഞ്ച് ശിപാര്‍ശ ചെയ്തിട്ടുണ്ട്.

സംസ്ഥാന പോലീസിനൊന്നാകെ നാണക്കേടുണ്ടാക്കുന്ന സംഭവമാണ് ഉണ്ടായതെന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സി.ഐയെ സസ്പെന്‍ഡ് ചെയ്യാന്‍ ഡി.ജി.പി. ശിപാര്‍ശ ചെയ്തതായാണു വിവരം. എന്നാല്‍ സസ്പെന്‍ഷന്‍ ഉത്തരവ് ഇന്നലെ െവെകിയും പുറത്തിറങ്ങിയിട്ടില്ല. സ്ത്രീകള്‍ക്കെതിരായ അതിക്രമക്കേസുകള്‍ െകെകാര്യം ചെയ്യുന്നതില്‍ പോലീസിനെതിരേ ഗുരുതര ആക്ഷേപങ്ങള്‍ ഉയരുന്നതിനിടെയാണ് ആഭ്യന്തരവകുപ്പിനെ വീണ്ടും പ്രതിരോധത്തിലാക്കുന്ന സംഭവം വെളിയില്‍വരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ