സി.സി.ടി.വി സ്ഥാപിച്ച് കുളിസീന്‍ പിടിക്കുന്നതായി പരാതി

കോട്ടയം:  അയല്‍വാസിയുടെ കുളിമുറിയ്ക്കു നേരെ സി.സി.ടി.വി വെച്ചന്ന പരാതിയില്‍ പോലീസ് ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്തു. നാട്ടകം ഗസ്റ്റ് ഹൗസ് ഭാഗത്താണു സംഭവം. ഇന്നലെ വൈകീട്ടു കോട്ടയം ഈസ്റ്റ് സ്‌റ്റേഷനില്‍ മൂലവട്ടം സ്വദേശിനിയാണ് അയല്‍വാസിക്കെതിരെ പരാതിയുമായി എത്തിയത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി കാമറ കണക്ഷന്‍ വിഛേദിച്ചു. രണ്ടു കാമറകളാണു വീടിനു മുന്നില്‍ സ്ഥാപിച്ചിരുന്നത്. ഇതില്‍ ഒന്ന് അയല്‍വാസിയുടെ വീടിെന്റ കുളിമുറി ഭാഗത്തേക്കാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഒരു കാമറയുടെ കണക്ഷന്‍ വിഛേദിച്ചത്. അയല്‍വാസിയുടെ കുളിമുറി ദൃശ്യങ്ങളണ്ടോയെന്നറിയുന്നതിനു പോലീസ് ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്തിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ മോശപ്പെട്ട ദൃശ്യങ്ങള്‍ കണ്ടെടുത്തിട്ടില്ലെന്നും വിശദമായ പരിശോധിച്ചതിനു ശേഷം തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്നും എസ്.ഐ  അറിയിച്ചു. ഹാര്‍ഡ് ഡിസ്‌കില്‍ വിശദപരിശോധന നടത്തും. കമ്പ്യൂട്ടർ വിദഗ്ധരുടെ സഹായത്തോടെ നടത്തുന്ന പരിശോധനക്കുശേഷമാകും കസെടുക്കുന്നതടക്കമുള്ളകാര്യങ്ങളില്‍ തീരുമാനമെടുക്കുക. അതേ സമയം അയല്‍വാസിയുടെ കുളിമുറി ദൃശ്യങ്ങള്‍ കാണാനല്ലെന്നും തെന്റെ പുരയിടത്തിന്റെ അതിര്‍ത്തി ഭാഗത്തെ ദൃശ്യങ്ങള്‍ കാണാന്‍ വേണ്ടിയാണ്  ഇത് ഉപയോഗിക്കുന്നതെന്നുമാണു  വീട്ടുടമസ്ഥന്റെ വിശദീകരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ