ഉപ്പും മുളകിലെ ലച്ചുവിന് സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്ക്; അപകടത്തെക്കുറിച്ച് ലച്ചു പറയുന്ന വീഡിയോ കാണാം!!

പ്രമുഖ ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ ഉപ്പും മുളകിലെ ലച്ചുവിന് വാഹനാപകടത്തില്‍ പരിക്ക്. പരമ്പരയിലെ താരങ്ങളില്‍ ഒരാളായ ജൂഹി റസ്തോഗിക്ക് സ്‌കൂട്ടര്‍ അപകടത്തില്‍ കാലിന് പരിക്ക്. സ്‌കൂട്ടര്‍ മറിഞ്ഞതിനെ തുടര്‍ന്ന് കാലിന്റെ അസ്തിക്ക് നേരിയ പൊട്ടലുണ്ടായതായിട്ടാണ് റിപ്പോര്‍ട്ട്. അതേസമയം പരിക്ക് ഗുരുതരമല്ല.

juhi-001

പതിവു കണ്ണീര്‍ സീരീയലുകള്‍ കണ്ട് മടുത്തവര്‍ക്ക് വേറിട്ട രസാനുഭവം സമ്മാനിച്ചാണ് ഉപ്പും മുളകും പ്രേക്ഷക മനസ്സുകളില്‍ ഇടം പിടിച്ചത്. ഈ പരിപാടിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ലച്ചു എന്ന ജൂഹി റുസ്തഗി. എന്നാല്‍ കഴിഞ്ഞ ദിവസം ലച്ചുവിന് ഒരു അപകടം പറ്റിയെന്നു കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ ആശങ്കയിലായി. ലച്ചുവിന് അപകടം പറ്റിയെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെയാണ് ആദ്യം പ്രചരിച്ചത്.

പാതി മലയാളിയായ ലച്ചുവിനെ ഇതിനോടകം നെഞ്ചേറ്റിയ പ്രേക്ഷകര്‍ക്ക് ഇത് സഹിക്കാനൊക്കുമോ. ഒടുവില്‍ കഴിഞ്ഞ ദിവസം രാത്രി സംഭവിച്ച അപകടത്തെക്കുറിച്ച് ലച്ചു തന്നെ സംസാരിക്കുന്ന വിഡിയോ പുറത്തുവന്നതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്. വീഡിയോ പെട്ടെന്നു തന്നെ വൈറലാവുകയും ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ഇവരുടെ ബൈക്കില്‍ മറ്റൊരു ബൈക്ക് വന്നിടിച്ചായിരുന്നു അപകടം. ഉടന്‍ തന്നെ കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെത്തി ചികിത്സ തേടുകയും ചെയ്തു. ബൈക്ക് ഇടിച്ചതിനെത്തുടര്‍ന്ന് ലച്ചുവിന്റെ വലതുകാലിന് ക്ഷതം സംഭവിച്ചിട്ടുണ്ട്. ആ കാലിന് പ്ലാസ്റ്റര്‍ ഇട്ടിരിക്കുകയാണ് ഇപ്പോള്‍. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നാണ് ലച്ചു പറയുന്നത്. ആദ്യമായിട്ടാണ് താന്‍ ഇത്തരത്തില്‍ ഒരു അപകടത്തില്‍ പെടുന്നതെന്നും താരം പറയുന്നു. ലച്ചുവിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. പള്ളിമുക്കില്‍ വെച്ചാണ് അപകടം നടന്നത്.

juhi-002കാല്‍ ഒടിഞ്ഞിട്ടൊന്നുമല്ല വീഴ്ചയുടെ ആഘാതത്തില്‍ ചതവ് സംഭവിച്ചതിനാല്‍ പ്ലാസ്റ്റര്‍ ഇട്ടിരിക്കുകയാണ്. അഞ്ചു ദിവസത്തെ വിശ്രമമാണ് ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുള്ളത്. വീഴ്ചയെത്തുടര്‍ന്നുള്ള വേദനയും ഉണ്ട്. ഇഷ്ടം പോലെ മരുന്നും ഉണ്ട്. ഇതു പറഞ്ഞ് മരുന്നിന്റെ കവറും താരം ഉയര്‍ത്തിക്കാണിക്കുന്നുണ്ട്.

ഉപ്പും മുളകും പരിപാടിയുടെ സംവിധായകനും അണിയറ പ്രവര്‍ത്തകരും കാണാനെത്തിയിരുന്നു. ഷൂട്ടിന് വരേണ്ടെന്നു പറഞ്ഞുവെന്നും ലച്ചു പറയുന്നു. ഇപ്പോള്‍ വിശ്രമത്തിലാണ്, സാരമായിട്ടൊന്നും പറ്റിയിട്ടില്ല, വേറെ വലിയ വണ്ടി വല്ലതും ആയിരുന്നെങ്കില്‍ എല്ലാം അവസാനിച്ചേനേ. ലച്ചു പറയുന്നു. താരത്തിന്റെ പരിക്ക് എത്രയും പെട്ടെന്ന് ഭേഗമാവട്ടെയെന്ന പ്രാര്‍ഥനയിലാണ് ആരാധകര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ