സന്നദ്ധ സംഘടനകളുടെ വിദേശ പണം സ്വീകരിക്കാനുള്ള ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കി

പ്രവർത്തനങ്ങളിൽ വ്യക്തതയില്ലെന്ന് ആരോപണം ഉയർന്ന സന്നദ്ധ സംഘടനകളുടെ  വിദേശ പണം സ്വീകരിക്കാനുള്ള ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കി. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.
കേരളത്തിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന  ഇരുപത്  സന്നതദ്ധ സംഘടനകൾക്ക് വിദേശ ധനസഹായം സ്വികരിക്കാനുള്ള പ്രത്യേക അനുമതി ഇതോടെ നഷ്ട്ടമായി.
വിദേശ പണം സ്വീകരിക്കണമെങ്കിൽ ജൂൺ 30 ന് മുൻപ് ഇതുവരെയുള്ള പണം ചെലവഴിച്ച കണക്കുകൾ ഹാജരാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.വിജ്ഞാപനം അവഗണിച്ച് ലൈസൻസ് പുതുക്കാതിരുന്ന സന്നതദ്ധ സംഘടനകൾക്കാണ് വിദേശ പണം സ്വികരിക്കാനുള്ള അനുമതി നിഷേധിക്കപ്പെട്ടത് .
ചില പ്രത്യേക സംഘടനകൾ വിദേശ ധന സഹായം ഉപയോഗിച്ച് ദേശ വിരുദ്ധ പ്രവർത്തനങ്ങളിൽ ആരോപണം ഉണ്ടായിരുന്നു . ഈ  സംഘടനകളുടെ പ്രവർത്തനങ്ങൾ ഇന്‍റലിജൻസ് എജൻസികൾ നിരീക്ഷിച്ച് വരുകയായിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം   കേരളത്തിലെ 20  സംഘടനകൾ ഉൾപ്പെടെ രാജ്യത്ത് 11,319 സന്നതദ്ധ സംഘടനകളുടെ ലൈസൻസാണ് റദ്ദുചെയ്യപ്പെട്ടത് .2016 നവംബർ ഒന്ന് മുതൽക്ക് മുൻകാല പ്രാബല്യത്തോടെയാണ് ഉത്തരവിറങ്ങിയിരിക്കുന്നത്.
കേരളത്തിൽ പ്രവർത്തിച്ചുമൊണ്ടിരുന്ന കേരള ബ്ളൈൻഡ് സ്കൂൾ സൊസൈറ്റി,കേരള  മുസ്ലീം എജുക്കേഷണൽ സൊസൈറ്റി, കേരള യുണൈറ്റഡ് തിയോളജിക്കൽ സൊസൈറ്റി ,എന്നിങ്ങന വിവിധ മത സാമുദായിക പശ്ചാത്തലം ഉള്ള സംഘടനകൾ പട്ടികയിൽ ഉണ്ട്.
വിശദമായ അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ് സമർപ്പിക്കാൻ ആഭ്യന്തര മന്ത്രാലയം അവശ്യപ്പെട്ടപ്പോൾ , പ്രവർത്തനത്തിനാവശ്യമായ മതിയായ രേഖകൾ പോലും ഹാജരാക്കാൻ ചില സംഘടനകൾക്കായില്ല.ചില സന്നതദ്ധ സംഘടനകളുടെ ഇടപാടുകൾ നിയമാനുസ്രുതമാല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
2014-1 കാലഘട്ടത്തിൽ  2348 കോടി രൂപയാണ് കേരളത്തിലെ സന്നതദ്ധ സംഘടനകളിലേക്ക് ഒഴുകിയത്.ശക്തമായ സാമ്പത്തിക നിരീക്ഷണ സംവിധാനങ്ങളിലൂടെ  2015-16 സമയം ആയപ്പോഴേക്കും വിദേശ പണത്തിൻ്റെ ഒഴുക്ക്  45 കോടി മാത്രമായി പരിമിതപ്പെടുത്താൻ കഴിഞ്ഞതായും കേന്ദ്ര  സർക്കാരിൻ്റെ റിപ്പോർട്ടിൽ പറയുന്നു.
2015-16 സമയത്ത്  20 സംഘടനകൾ മാത്രമാണ് ഒരു കോടിക്ക് മുകളിൽ വിദേശ പണം സ്വികരിച്ചത് .2014-15 കാലഘട്ടത്തിൽ 244 സന്നതദ്ധ സംഘടനകൾ  ഈ പട്ടികയിൽ ഉണ്ടായിരുന്നു.
മൻ മോഹൻ സിങ്ങ് ഗവൺമെൻ്റ് ഭരണകാലത്ത് അണ്ണാ ഹസാരെ അഴിമതിക്കെതിരെ സമരം നടത്തിയപ്പോൾ വിദേശ പണം  സ്വീകരിച്ച് സന്നതദ്ധ സംഘടനകൾ ഭരണം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപണം സർക്കാർ ഉന്നയിച്ചിരുന്നു.തീവ്ര ഇടതുപക്ഷ നിലപാടുള്ള സംഘടനകൾക്ക് പ്രവർത്തിക്കാൻ പണം ഇത്തരത്തിലാണ് ലഭിക്കുന്നതെന്നും ആരോപണം ഉണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ