നിര്‍മ്മാതാവിന്‍റെ ചെലവില്‍ നായകന്‍റെ വെടിക്കെട്ടും താളമേളവും 

തിരുവനന്തപുരം: മലയാള സിനിമയിലെ ഒരു പ്രമുഖ നടന്റെ നായികയായി ഒരു തമിഴ് നടി അഭിനയിച്ച സെറ്റിലെ കഥയാണിത്. എങ്ങനെ നിര്‍മാതാവിന്റെ ചെലവില്‍ സുഖിക്കാം എന്നതിന്റെ നേര്‍ക്കാഴ്ചയാണിത്. കേരള – തമിഴ്‌നാട് അതിര്‍ത്തിയിലെ ഒരു ഗ്രാമത്തിലായിരുന്നു ചിത്രീകരണം. ഷൂട്ടിംഗ് തുടങ്ങി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നായകനും തമ്മില്‍ അടുത്തു. ഇടവേളകളില്‍ ഇരുവരും കാരവനില്‍ ഉല്ലാസം തുടങ്ങി. എന്നാല്‍ ഇതിനിടയില്‍ ഷോട്ടിനായി അസിസ്റ്റന്റ് ഡയറക്ടര്‍ വന്ന് വിളിക്കും. അഭിനയത്തില്‍ 100 ശതമാനം ഡെഡിക്കേഷനുള്ള നടന്‍ അഭിനയിക്കാന്‍ പോകും. എങ്കിലും ഉല്ലാസം എങ്ങനെ പൂര്‍ത്തീകരിക്കും എന്ന ചിന്ത നായകനെ അലട്ടി.

താമസിക്കുന്ന ഹോട്ടലിന്റെ രണ്ടാം നിലയിലായിരുന്നു നായികയുടെ മുറി. ആ ഫ്‌ളോറിന്റെ അവസാനത്തായിരുന്നു നായകന്റെ സ്യൂട്ട് റൂം. തന്റെ മുറിയുടെ എതിര്‍വശത്ത് നായികയ്ക്ക് മുറി കൊടുക്കണമെന്ന് നായകന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറോട് പറഞ്ഞു. എന്നാല്‍ നായിക മുറി മാറണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് പറഞ്ഞപ്പോള്‍, ‘ പറേന്ന കേട്ടാല്‍ മതിയെന്ന്’ നിര്‍ദ്ദേശിച്ചു. പിന്നാലെ നായികയെ വിളിച്ച് കാര്യം പറഞ്ഞു. അവര്‍ക്കും മുറിമാറാന്‍ തിടുക്കും. യുവനടി ഒറ്റയ്ക്കാണ് സെറ്റിലെത്തുന്നത്. പരിവാരങ്ങളോ, മേക്ക്പ്പ്മാനോ ഇല്ല. ഉള്ളവരെ വേറെ ഹോട്ടലിലേക്ക് മാറ്റും. നായകന്റെ മുറിയുടെ എതിര്‍വശത്ത് റൂം കിട്ടിയതോടെ ഇരുവര്‍ക്കും സൗകര്യമായി. പിന്നെ, എന്നും ഉല്‍സവത്തിമിര്‍പ്പും വെടിക്കെട്ടും പുല്ലാങ്കുഴല്‍ മേളവുമായിരുന്നു.

അങ്ങനെ ഒരു നാള്‍ നായികയുടെ സീനുകള്‍ തീര്‍ന്നു. അന്ന് രാത്രി പുലരുവോളം ഇരുവരും ആര്‍ത്തുല്ലസിച്ചു. പിറ്റേന്ന് പുലര്‍ച്ചെ നായിക മടങ്ങി. അന്ന് രാത്രി നായകന് ഉറക്കം വന്നില്ല. നായികയെ ഫോണില്‍ വിളിച്ചു കുറേനേരം സംസാരിച്ചു. പക്ഷെ, യാത്രക്ഷീണം കാരണം നായിക ഉറങ്ങിപ്പോയി. പിറ്റേന്ന് രാവിലെ നായകന്‍ സുഹൃത്തായ തിരക്കഥാകൃത്തിനെ വിളിച്ച് കാര്യം പറഞ്ഞു. ‘ എന്റെ സീനുകള്‍ തീരുന്ന ദിവസം കണക്കാക്കി നായികയ്ക്ക് കുറേ സീനുകള്‍ കൂടി എഴുതണം’ സുഹൃത്തിന് കാര്യം മനസിലായി. ലോക്കേഷനിലിരുന്ന് തിരക്കഥ എഴുതുന്ന തിരക്കഥാകൃത്ത് നായികയെ തിരിച്ച് വിളിക്കണം കുറച്ച് സീനുകള്‍ കൂടി ഉണ്ടെന്ന് പറഞ്ഞു. അടുത്ത ദിവസം നടി വിമാനത്തില്‍ പറന്നിറങ്ങി. നായകനും നായികയും ഉല്‍സവമേളം തുടങ്ങി.

വാല്‍ക്കഷണം: നായികയെ വിളിച്ചുവരുത്തി ചിത്രീകരിച്ച സീനുകള്‍ എഡിറ്റിംഗ് ടേബിളില്‍ മരിച്ച് വീഴുമെന്നാണ് അറിയുന്നത്. നിര്‍മാതാവിന്റെ ചെലവില്‍ വെടിക്കെട്ട് നടത്താന്‍ ഓരോരോ ആചാരങ്ങളേ…!

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ