വണ്‍, ടു, ത്രീ പ്രസംഗം

2012 മേയ് 25ന് തൊടുപുഴക്കടുത്ത് മണക്കാട് നടത്തിയ വിവാദ പ്രസംഗമാണ് ഈ കേസിന് ആധാരം. ടി.പി.ചന്ദ്രശേഖരന്‍ വധകേസില്‍ പ്രതിരോധത്തിലായ സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗമായിരുന്ന വേദി. സിപിഎമ്മിന് ടിപി വധത്തില്‍ പങ്കില്ലെന്ന് പറഞ്ഞ് തുടങ്ങി പ്രസംഗത്തിലാണ് അഞ്ചേരി ബേബി, മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍ എന്നിവരുടെ വധകേസ് സംബന്ധിച്ച് മണി പരാമര്‍ശിച്ചത്. അന്താരാഷ്ട്രമാധ്യമങ്ങള്‍ പോലും ഈ പ്രസംഗം ഏറെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൊതു സമൂഹത്തില്‍ ഈ സംഭവത്തോടെ സിപിഎം ഏറെ പ്രതിരോധത്തിലുമായി.

എം.എം. മണിയുടെ പ്രസംഗം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ