അര്‍ണാബ് ഗോസ്വാമിയെ സഹിക്കാനാകുന്നില്ല; നടത്തുന്നത് അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം; റിപ്പബ്ലിക് ചാനലില്‍ നിന്ന് മാധ്യമപ്രവര്‍ത്തക രാജിവെച്ചു

അര്‍ണാബ് ഗോസ്വാമിയുടെ ചാനല്‍ റിപബ്ലിക് ടിവി ആരംഭിച്ച് ആഴ്ചകള്‍ കഴിയും മുമ്പേ ചാനലില്‍ നിന്ന ആദ്യ രാജി. ചാനല്‍ റിപ്പോര്‍ട്ടര്‍ ചൈത്നി നരൂലയാണ് രാജി വെച്ചിരിക്കുന്നത്. അര്‍ണാബും കൂട്ടരും അധാര്‍മിക മാധ്യമ പ്രവര്‍ത്തനം നടത്തുന്നു എന്നാണ് രാജിവെക്കുന്നതിന് കാരണമായി നരൂല പറഞ്ഞിരിക്കുന്നത്. അര്‍ണാബിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച് മറ്റ് ചില മാധ്യമ പ്രവര്‍ത്തകരും രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ചാനല്‍ തുടങ്ങിയത് മുതല്‍ കോണ്‍ഗ്രസ് നേതാക്കളെ കടന്നാക്രമിക്കാനാണ് അര്‍ണാബ് ശ്രമിച്ചുകൊണ്ടിരുന്നത്. കോണ്‍ഗ്രസ് നേതാവ് ബ്രിജേഷ് കലാപ്പയെ പുഴുവായും ഗാന്ധി കുടൂംബത്തിന്റെ കാവന്‍ നായയായും വിശേഷിപ്പിച്ചിത് വിവാദമായിരുന്നു.

സമാജ് വാദി പാര്‍ട്ടി നേതാവ് അര്‍ണാബിനോട് എത്ര രൂപ ബിജെപിയില്‍ നിന്ന് കൈപറ്റിയിട്ടുണ്ടെന്ന് പരസ്യമായി ചോദിച്ചിരുന്നു. ബിജെപിക്കെതിരെ ഒറ്റയക്ഷരം മിണ്ടാതെ കോണ്‍ഗ്രസിനേയും മറ്റ് പാര്‍ട്ടികളേയും അര്‍ണാബ് അക്രമിക്കുകയാണ് എന്നാണ് പരക്കെയുള്ള ആരോപണം. മാധ്യമ പ്രവര്‍ത്തകയുടെ രാജിയെ സംബന്ധിച്ച് ഇതുവരേയും അര്‍ണാബ് പ്രതികരിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ