പെണ്‍കുട്ടികള്‍ ആറുമണിക്ക് മുമ്പ് ഹോസ്റ്റലില്‍ കയറണമെന്ന് മേനകാഗാന്ധി

ആറു മണിക്ക് ശേഷം കറങ്ങി നടക്കാൻ പെൺ കുട്ടികളെയും  ആൺകുട്ടികളെയും അനുവദിക്കരുതെന്ന്  മേനകാഗാന്ധി.കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രിയുടെ   പറഞ്ഞതിങ്ങനെ   കൗമാരപ്രായത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ പെൺകുട്ടികൾക്ക്  ഏറെ വെല്ലുവിളികളുണ്ടാക്കുന്നുണ്ട് . ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന പൊട്ടിത്തെറികളില്‍ നിന്ന് സുരക്ഷിതരായിരിക്കാന്‍ ഒരു ‘ലക്ഷ്മണ രേഖ’ വരയ്ക്കുന്നത് പെണ്‍കുട്ടികളെ സഹായിക്കും  .  വനിതാ ദിനത്തോട് അനുബന്ധിച്ച് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിവാദ പ്രസ്താവന  മേനകാഗാന്ധി  നടത്തിയത് .

വനിതാ കോളേജുകളുടെ സുരക്ഷ ശക്തമാക്കിയാല്‍ ഇത് പരിഹരിക്കാന്‍ കഴിയില്ലേ എന്ന ചോദ്യത്തിന് ഗേറ്റിന് മുന്നില്‍ വടിയുമായി നില്‍ക്കുന്ന രണ്ട് ബീഹാറി സുരക്ഷാജീവനക്കാര്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്ന്  മന്ത്രി പറയുന്നു. സമയനിയന്ത്രണം കൊണ്ടുമാത്രമെ സുരക്ഷ ഉറപ്പുവരുത്താനാകൂ. രാത്രി ലൈബ്രറിയില്‍ പോകണമെങ്കില്‍ രണ്ടുദിവസം രാത്രി ആണ്‍കുട്ടികള്‍ക്കും പിന്നീട് രണ്ടുദിവസം പെണ്‍കുട്ടികള്‍ക്കുമെന്ന രീതിയില്‍ ക്രമീകരിക്കണം. ആണ്‍കുട്ടികള്‍ക്ക് പ്രത്യേക പരിഗണന കൊടുക്കേണ്ട ആവശ്യമില്ലെന്നും അവര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

സ്ത്രീശാക്തീകരണത്തിനും ലിംഗസമത്വത്തിനും വേണ്ടി നിരന്തരം സംസാരിക്കുന്ന വ്യക്തിയാണ് മേനകാ ഗാന്ധി.എന്നാല്‍ ഇതിനെയെല്ലാം തികച്ചും അപ്രസക്തമാക്കുന്ന പ്രസ്താവനകളാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത് .

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ