പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുള

ലാല്‍ ജോസിന്റെ പുതിയ ചിത്രത്തിലാണ് മോഹന്‍ലാല്‍ പ്രൊഫ. മൈക്കിള്‍ ഇടിക്കുളയായി എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് ലാല്‍ജോസും മോഹന്‍ലാലും ഒത്തുചേരുന്നത്.

ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ ചിത്രീകരണം മേയ് പതിനേഴിന് തിരുവനന്തപുരത്തെ തുമ്പ സെന്റ് സേവ്യേഴ്സ് കോളേജില്‍ ആരംഭിക്കും. അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള ആരോഗ്യപരമായ ബന്ധമാണ് ഏറെ രസാവഹമായി പ്രതിപാദിക്കുന്നത്. ഗുരുശിഷ്യബന്ധത്തിന്റെ മറ്റൊരു മുഖം. നിരവധി ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥ രചിച്ച ബെന്നി പി. നായരമ്പലമാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.

അന്നാ രേഷ്മയാണ് (അങ്കമാലി ഫെയിം) ഈ ചിത്രത്തിലെ നായിക. പ്രിയങ്ക മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനൂപ് മേനോന്‍, സിദ്ദിഖ്, സലിംകുമാര്‍, കലാഭവന്‍ ഷാജോണ്‍, ശിവജി ഗുരുവായൂര്‍, ശരണ്യ (അഷാനി രവി), അരുണ്‍ (ആനന്ദം ഫെയിം), സ്വപ്ന തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിലണിനിരക്കുന്നു. വയലാര്‍ ശരത്ചന്ദ്രവര്‍മ, റഫീഖ് അഹമ്മദ്, സന്തോഷ്വര്‍മ, അനില്‍ പനച്ചൂരാന്‍, മനു മഞ്ജിത്ത് എന്നിവരാണ്  ഗാനരചയിതാക്കള്‍. സംഗീതം ഷാന്‍ റഹ്മാന്‍. ഛായാഗ്രഹണം: വിഷ്ണു ശര്‍മ. മാക്സ് ലാബ് റിലീസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ