കോഴിക്കോടുകാരുടെ കളക്ടര്‍ ബ്രോ എന്‍. പ്രശാന്തിനെ മാറ്റി; പകരം യു.വി. ജോസ്‌

കോഴിക്കോട്  ജില്ലാ കളക്ടര്‍ എന്‍.പ്രശാന്തിനെ മാറ്റാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചു. പകരം  യു.വി ജോസ്   കോഴിക്കോട്  കളക്ടറായി സ്ഥാനമേക്കും .നിലവിൽ ടൂറിസം ഡയറക്ടർ സ്ഥാനം വഹിച്ച് വരികയായിരുന്നു യു.വി ജോസ്.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എന്‍.പ്രശാന്തിനെ 2015 മെയിലാണ് കോഴിക്കോട് കളക്ടറായി  നിയമിച്ചത് .

നവ മാധ്യമങ്ങളിൽ സജിവമായിരുന്ന പ്രശാന്ത്  ഓപ്പറേഷന്‍ സുലൈമാനി പോലുള്ള കാരുണ്യപദ്ധതികള്‍ നടപ്പാക്കി ജന ശ്രദ്ധ നേടിയിരുന്നു . കോഴിക്കോട് ജില്ലാ കളക്ടറുടെ ഫെയിസ് ബുക്ക് പേജിലൂടെ പൊതുജനങ്ങളുമായി  പ്രശാന്ത് നടത്തിയ ഇടപെടലുകൾ  ജനപ്രീതി നേടികൊടുത്തിരുന്നു.

എന്നാല്‍ കോഴിക്കോട് എംപി എംകെ രാഘവനുമായി അദ്ദേഹം പരസ്യമായി ഉടക്കുകയും എംപി ഇതേക്കുറിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തത് വലിയ വിവാദമായിരുന്നു .മാപ്പ് അപേക്ഷിക്കാൻ പറഞ്ഞപ്പോ‌ൾ കുന്ദം കുളത്തിൻ്റെ മാപ്പ് ഫെയ്സ് ബുക്കിലിടുകയാണ് പ്രശാന്ത് ചെയ്തത്.

ജേക്കബ് തോമസിനെതിരെ ഐ.എ എസ് അസോസിയേഷൻ മുഖ്യ മന്ത്രിക്ക് പരാതി നൽകിയപ്പോൾ സ്വതന്ത്രമായ നിലപാടാണ് എന്‍.പ്രശാന്ത് സ്വീകരിച്ചത് .ചീഫ് സെക്രട്ടറി വിജയാനന്ദ് ഇതിൽ അസംതൃപ്തനായിരുന്നു.

നാളുകൾക്ക് മുൻപ് ചീഫ് സെക്രട്ടറി വിജയാനന്ദ് അധികാരമേൽക്കും മുൻപ്   എംകെ രാഘവനുമായി നടന്ന തർക്കം ഉയർത്തിക്കാട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകിയാണ് ചീഫ് സെക്രട്ടറി പകരം വീട്ടിയത് .ഇതുമായി ബന്ധപ്പെട്ട് തകന്നെയാണ് ഇപ്പോൾ സ്ഥാനം മാറ്റ‌ൽ ഉണ്ടായിരിക്കുന്നത് .പുതിയ പദവി നൽകിയിട്ടുമില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ