കൊതിപ്പിച്ച് യുവനടി… കൊത്താന്‍ നായകന്‍, ഇടംകോലിട്ട് അമ്മ നടി

തിരുവനന്തപുരം: യുവനടന്‍ സിനിമയില്‍ വന്നിട്ട് കുറച്ച് വര്‍ഷമായി പക്ഷെ, ഇതുവരെയായിട്ടും കത്രികപ്പൂട്ടില്‍ വീഴാന്‍ പറ്റിയിട്ടില്ല. മറ്റ് പല താരങ്ങളും സാങ്കേതിക വിദഗ്ധരുമൊക്കെ തങ്ങളുടെ കത്രികപൂട്ടിന്റെ കഥപറയുമ്പോള്‍ നായകന് ആവേശം കയറും.

സിനിമയ്ക്കും സിനിമയ്ക്ക് പുറത്തും ഒരുപാട് ആരാധികമാരുണ്ട്, അവരില്‍ ചിലരൊക്കെ വളയ്ക്കാമെങ്കിലും സ്വതവേ നാണംകുണുങ്ങിയായ നായകന് പേടിയാണ്. പീഡനങ്ങള്‍ ആഘോഷിക്കപ്പെടുകയും വീഡിയോ ക്ലിപ്പുകള്‍ വൈറലാവുകയും ചെയ്യുന്ന കാലമാണല്ലോ? അങ്ങനെ തന്റെ ശാന്തി മുഹൂര്‍ത്തത്തിനായി നടന്‍ കാത്തിരുന്നു. ഇതിനിടെ പല സുഹൃത്തുക്കളും നായകനെ ചൂടാക്കും.

അടുത്തിടെ ചെയ്ത സിനിമയില്‍ നായികയുടെ കൂട്ടുകാരിയായി അഭിനയിച്ച പുതുമുഖം, അവളെ നമുക്ക് ദുര്‍ഗയെന്ന് വിളിക്കാം. ദുര്‍ഗയ്ക്ക് നായകനോട് പ്രേമം. പ്രേമമെന്ന് പറഞ്ഞാ കട്ട കലിപ്പ് പ്രേമം. നായകനെ ഒറ്റയ്ക്ക് കിട്ടിയാല്‍ ഗോദയില്‍ ഗുസ്തിക്കാരന്‍ എതിരാളിയെ മലര്‍ത്തിയടിക്കുന്ന പോലെ അടിക്കണം എന്ന ആഗ്രഹത്തോടെയാണ് ദുര്‍ഗ നടക്കുന്നത്. അങ്ങനെ നായകന്റെ അടുത്ത സിനിമയിലും ദുര്‍ഗയ്ക്ക് കാര്യമായ വേഷം ലഭിച്ചു. അതിന് മുമ്പ് ദുര്‍ഗ നായകനുമായി വാട്‌സാപ്പിലൂടെ കൈമാറ്റ കരാറുകള്‍ ഒപ്പ് വച്ചിരുന്നു. കരാര്‍പ്രകാരമുള്ള കൊടുക്കല്‍ വാങ്ങലുകള്‍ വെര്‍ച്വല്‍ ലോകത്തിലൂടെ നടന്നുകൊണ്ടേയിരുന്നു.

വെര്‍ച്വലില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് കടക്കാന്‍ ഇരുവരും തയ്യാറായി. ഒരു ഹോട്ടലിലാണ് ഇരുവരും താമസിച്ചിരുന്നത്. അങ്ങനെ അവര്‍ കഥകളിക്ക് കോപ്പ്കൂട്ടി. എന്നാല്‍ കേളികൊട്ട് ഉയരുംമുമ്പ് മുതിര്‍ന്ന ഒരു നടി ഇടംകോലിട്ടു. ദുര്‍ഗയുടെയും നായകന്റെയും മുന്തിരിവള്ളികള്‍ പടര്‍ന്ന് കയറുന്നത് ഈ അമ്മ നടി കുറേ ദിവസമായി ശ്രദ്ധിച്ചിരുന്നു.

അവര്‍ ദുര്‍ഗയെ വിളിച്ച് ഉപദേശിച്ചു. പ്രേമമൊക്കെ കൊള്ളാം, പക്ഷെ കാര്യം കഴിഞ്ഞ് അവന്‍ കൈമലര്‍ത്തിയാല്‍ നീ എന്ത് ചെയ്യും? അവന്‍ നിന്നെ കെട്ടണമെന്നുണ്ടെങ്കില്‍ കൊതിപ്പിച്ച് നിര്‍ത്തിയാമതി, കെട്ടിക്കഴിഞ്ഞ് മതി ‘ കയ്യേറ്റവും കരമടയ്ക്കലുമൊക്കെ’ . അതോടെ നായികയ്ക്ക് മനംമാറ്റം സംഭവിച്ചു. പാവം നായകന്‍ ശശിയായി!

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ