രണ്ട് യാത്ര കപ്പല്‍ ഒരുമിച്ചു കൈകാര്യം ചെയ്ത് ന്യൂ മംഗളൂര്‍ പോര്‍ട്ട് ചരിത്രം കുറിച്ചു

മംഗളൂരു: ക്രൂയിസ് സീസണ്‍ തുടങ്ങാന്‍ ഇരിക്കെ രണ്ടു ക്രൂയിസ് വെസ്സല്‍സ് എംവി നോര്‍വെജിന്‍ സ്റ്റാറും നൗട്ടിക്കയും മംഗലാപുരം പോര്‍ട്ടില്‍ ഇന്നലെ എത്തി.
എംവി നോര്‍വെജിനയും, ഭീമന്‍ യാത്ര കപ്പല്‍, 294.13 മീറ്റര്‍ നീളം 2064 യാത്രക്കാരും 1031 ജീവനക്കാരും ആയി ആണ് എത്തിയത്.

ship2
നൗട്ടിക്ക, 181 മീറ്റര്‍ നീളം 590 യാത്രക്കാരും 372 ജീവനക്കാരും ആയി ആണ് എത്തിയത്.
രണ്ടു കപ്പലുകളും ഗോവയില്‍ നിന്നും ആണ് എത്തിയത് ഇന്നലെ രാത്രിയോടെ കപ്പലുകള്‍ കൊച്ചിക്കു തിരിച്ചു. നല്ല ശതമാനം യാത്രക്കാരും യു.കെ അമേരിക്ക കാനഡ ബ്രസീല്‍ രാജ്യങ്ങളില്‍ നിന്നും ആണ്. യാത്രക്കാര്‍ക്ക് വേണ്ടി മംഗലാപുരം പട്ടണം ചുറ്റി കാണാന്‍ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷം മംഗലാപുരം പോര്‍ട്ടില്‍ 23 യാത്രാകപ്പലുകള്‍ നാങ്കുരം ഇട്ടിരുന്നു അതില്‍ 19160 യാത്രക്കാരും ഉണ്ടായിരുന്നു. യാത്രാകപ്പലുകള്‍ നിയന്ത്രിക്കാന്‍ ഉള്ള എല്ലാ വിധ അത്യാധുനിക സൗകര്യങ്ങളും പോര്‍ട്ടില്‍ ഒരുക്കിയിട്ടേ ഉണ്ട്.
ഈ വര്‍ഷം 30 യാത്രാകപ്പലുകള്‍ നാങ്കുരം ഇടുമെന്ന് അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ