പത്മപ്രിയയും ,ഭാവനയും ‘വുമണ്‍ ഇന്‍ കളക്റ്റീവ് സിനിമ’ യ്ക്കൊപ്പം വന്നേക്കും. “കൊത്തിക്കൊത്തി മുറത്തിൽ കയറികൊത്തുന്നോ ?” നടിമാരെ നിലയ്ക്ക് നിർത്താനറിയമെന്ന് .

സജീവ് ശേഖർ

“കൊത്തിക്കൊത്തി മുറത്തിൽ കയറികൊത്തുന്നോ ”
നടിമാരെ നിലയ്ക്ക് നിർത്താനറിയമെന്ന് ഒരു ‘അമ്മ ഭാരവാഹിയായ നടൻ വൈഫൈ റിപ്പോർട്ടറോട് .
സിനിമാ മേഖലയാകെ മോശക്കാരും പെണ്ണ് പിടിയന്മാരും ആണെന്ന് പ്രഖ്യാപിച്ച നടപടി ഈ മേഖലയ്ക്ക് തന്നെ അപമാനമാണ് .ഇപ്പോളത്തെ സംഭവങ്ങളിൽ കടുത്ത പ്രതിഷേധം ഉണ്ട് .സമയം ആകുമ്പോൾ പ്രതികരിക്കേണ്ടതുപോലെ പ്രതികരിക്കും .

മലയാള സിനിമ ആയിരങ്ങളുടെ അന്നമാണ് .നടിമാരുൾപ്പെടെ നിരവധി കലാകാരൻമാർ ജീവിക്കുന്ന ഒരു പ്രസ്ഥാനത്തെ തന്നെ താറടിക്കുന്ന തരത്തിലായി ചില നടത്തിമാരുടെ പ്രവർത്തനങ്ങൾ .ഇത് ഒരു കാരണവശാലും വച്ച് പൊറുപ്പിക്കില്ല.ഈ സംഘടനയ്ക്ക് “അമ്മ “യുമായി യാതൊരു ബന്ധവുമില്ല.അഭിപ്രയ വിത്യാസം ഉണ്ടങ്കിൽ അത് അമ്മയുടെ ജനറൽ ബോഡിയിൽ അവതരിപ്പിക്കാം .ലൈംഗിക ചൂഷണം ഉണ്ടങ്കിൽ അതും അവതരിപ്പിക്കാനുള്ള വേദിയാണ് അമ്മയുടെ ഭാരവാഹികളും ,ജനറൽ ബോഡിയും .വരും ദിവസങ്ങളിൽ ഔദ്യോഗികമായി വിശദീകരണം ഉണടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ മഞ്ജു വാര്യരുടെ ‘വുമണ്‍ ഇന്‍ കളക്റ്റീവ് സിനിമ’ സംഘടനയിലേക്ക് ഭാവനയും,പദ്മപ്രിയയായും ചേരുമെന്നാണ് സൂചന .ഭാവന വിദേശത്തു ഷുട്ടിംഗിലാണ് .ഭാവനയുടെ ആത്മമിത്രമായ രമ്യ നമ്പീശൻ സജീവമായി സംഘടനയ്‌ക്കൊപ്പം ഉണ്ട്.പദ്മപ്രിയയും മഞ്ജുവിനൊപ്പം കൂടുമെന്നു കേൾക്കുന്നു.
താരസംഘടനയായ അമ്മയില്‍ നിന്നും നടന്‍ പൃഥ്വിരാജും സംവിധായകനായ ആഷിഖ് അബുവുമാണ് വനിതാ സിനിമാ പ്രവര്‍ത്തകരുടെ സംഘടനയെ അനുകൂലിച്ച് രംഗത്ത് വന്നിട്ടുള്ളത്.ഷൂട്ടിങ്ങ് സെറ്റുകളില്‍ നടക്കുന്ന ‘അതിക്രമങ്ങളും ‘ അവഗണനയും തടയാന്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ മഞ്ജുവിന് പുറമെ റിമ കല്ലിങ്ങല്‍, അഞ്ജലി മേനോന്‍, രമ്യ നമ്പീശന്‍, പാര്‍വ്വതി, ഗായിക സയനോര, ബീനാ പോള്‍, സജിതാ മഠത്തില്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.കൂടുതല്‍ പേരുടെ പിന്തുണ ഉറപ്പു വരുത്തി കൊച്ചിയില്‍ ഉടനെതന്നെ വിപുലമായ കണ്‍വന്‍ഷന്‍ നടത്താനാണ് മഞ്ജുവാര്യരുടെയും സംഘത്തിന്റെയും തീരുമാനം .

ഭാവനയ്‌ക്കെതിരെ ഉണ്ടായ ആക്രമത്തിൽ ഒരു രാത്രിയോഗത്തിൽ ‘അമ്മ “ഒതുക്കിയ പ്രതിഷേധം പിന്നീട് ഈ വിഷയത്തിൽ ഉണ്ടായില്ല എന്നത് നടായ്മറിൽ പലരെയും ചൊടിപ്പിച്ചിട്ടുണ്ട്.ഷൂട്ടിങ്ങ് സ്ഥലത്തെയും മറ്റും വനിതാ സിനിമാ പ്രവര്‍ത്തകര്‍ക്കെതിരായ പീഡനം അവസാനിപ്പിക്കാന്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ട വനിതാ താരസംഘത്തിനു മുഖ്യമന്ത്രി എല്ലാ ഉറപ്പും നൽകിയത് കൂടുതൽ നടിമാർ സംഘടനയിലേക്ക് വരുവാൻ പ്രേരണ ആയിട്ടുണ്ട്.മഞ്ജു വാര്യര്‍, റീമ കല്ലുങ്കല്‍, പാര്‍വതി, രമ്യ നമ്പീശന്‍, അഞ്ജലി മേനോന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയെ കണ്ടത്. അമ്മ എക്‌സിക്യൂട്ടീവ് മെമ്പറായ രമ്യാ നമ്പീശന്‍ പുതിയ സംഘടനയുടെ ഭാഗമായത് ഗൗരവമായാണ് താരങ്ങള്‍ കാണുന്നത്.

വിഷയം പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കാമെന്ന് വനിതാ താരങ്ങള്‍ക്ക് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്.
സിനിമ ഷൂട്ടിങ്ങ് നടക്കുന്ന സെറ്റുകള്‍ ലൈംഗിക പീഡന നിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും സെറ്റുകളില്‍ ലൈംഗിക പീഡന പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്നുമുള്ള ആവശ്യം നിയമത്തിന്റെ പരിധിയിൽ വന്നാൽ വലിയ പാർശനങ്ങൾ ഉണ്ടാക്കുമെന്ന് സിനിമയിൽ ഉള്ള പലർക്കും നന്നായി അറിയാം.അതുകൊണ്ടു നടിമാരുടെ ഈ നീക്കത്തെ എന്ത് വില കൊടുത്തും തകർക്കാനാണ് ചില നടന്മാരുടെ നീക്കം.ഭാവന വിഷയത്തിൽ മോഹൻലാൽ സ്വീകരിച്ച നിലപാട് പുതിയ സംഘടനയുണ്ടാക്കിയ നടിമാർക്ക് അല്പം ആവേശം ഉണ്ടാക്കിയിട്ടുണ്ട് .മാധ്യമങ്ങൾക്കു പിടികൊടുക്കാതെ ആയിരുന്നു അന്ന് മോഹൻലാലിൻറെ നടപ്പ്.

താരങ്ങള്‍ക്കിടയില്‍ മാത്രമല്ല സംവിധായകര്‍, നിര്‍മ്മാതാക്കള്‍ എന്നിവര്‍ക്കിടയിലും നടിമാരുടെ സംഘടനക്കെതിരെ ഇപ്പോള്‍ വികാരം ശക്തമാണ്.എന്നാൽ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ സിനിമാരംഗത്തെ എല്ലാ സംഘടനകളുടെയും സംയുക്ത യോഗം വിളിച്ചു ചേര്‍ക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.ചില ‘അമ്മ നടിമാർ ഇതിനു മുൻകൈ എടുക്കുന്നതായാണ് വിവരം.വനിതാ നടിമാരുടെ സംഘടനയുമായി സഹകരിക്കുന്നവര്‍ക്ക് സിനിമയില്‍ ഇനി അവസരം നല്‍കേണ്ടതില്ലന്ന തീരുമാനത്തിലാണ് വലിയ വിഭാഗം.എന്ത് വില കൊടുത്തും ‘വിമന്‍ ഇന്‍ കളക്റ്റീവ് സിനിമ’ സംഘടന പൊളിക്കാനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞതായാണ് സൂചന.വളരെ തുച്ഛമായ പ്രതിഫലം പറ്റുന്ന നടിമാരെ വരുതിക്ക് നിർത്തുവാനും വേണ്ടിവന്നാൽ പ്രതിഫലം കൂട്ടിക്കൊടുക്കുന്ന വിഷയം വരെ നിർമ്മാതാക്കളുമായി ചർച്ച ചെയ്യാമെന്നും പുതിയ സിനിമകളിൽ അവസരങ്ങൾ വരെ ഓഫ്ഫർ ചെയ്തു ചാഞ്ചാടി നിൽക്കുന്ന നടിമാരെ അമ്മയ്‌ക്കൊപ്പം നിർത്താൻ ആണ് ഔദ്യോഗിക പക്ഷത്തിൽ ചിലരുടെ മനസിലിരുപ്പ് .പക്ഷെ മഞ്ചുവാര്യരുടെ ഈ നീക്കത്തിന് അനുകൂലിക്കുന്ന പയതുജനകളുടെ എണ്ണം കൂടുതൽ ആണ് .വനിതാ നടിമാർക്ക് ഒരു സംഘടന ഉണ്ടാകുന്നത് എന്തുകൊണ്ടും നല്ലതാണെന്നാണ് സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങളിൽ നിന്നും മനസിലാകുന്നത്

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ